ബുധനാഴ്‌ച, ജൂലൈ 27, 2016

ശൈഖുനാ കണ്ണിയത്ത് ഉസ്താദ്. - എന്തൊരു സൂക്ഷ്മത. ?


കോഴിക്കോട്ടെ സമസ്ത മുശാവറ യോഗം കഴിഞ്ഞു തിരിച്ചു വാഴക്കാട്ടേക്ക് പോകാൻ ബസ്‌ കാത്തുനില്ക്കുകയാണ് ശൈഖുനാ കണ്ണിയത്ത് ഉസ്താദ്. 

കയ്യിൽ ബസിനു കൊടുക്കാനുള്ള ഒറ്റനാണയ തുട്ട് മാത്രമേ ഉള്ളൂ.
അപ്പോഴാണ്‌ ഒരു യാചകൻ ഉസ്താദിനു നേരെ കൈനീട്ടുന്നത്.
ഒരുമടിയും കൂടാതെ ആ നാണയം അയാൾക്ക് സ്വദക നല്കിയ ഉസ്താദിനു തിരിച്ചു വാഴക്കാട്ടെക്ക് നടക്കുകയല്ലാതെ നിവൃത്തിയില്ലായിരുന്നു.

ആ സ്വാതിക മഹാ മനീഷി നടക്കാൻ ആരംഭിച്ചു. 
ആ നാണയം കൊണ്ട് ബസിൽ കയറിയാൽ വളരെ എളുപ്പത്തിൽ 
നാട്ടിൽ എത്താമായിരുന്നിട്ടും അതിനെ സ്വദക നല്കി പകരം കിലോ മീറ്ററുകളോളം നടന്നു നടന്നാണ് അവസാനം തിരിച്ചെത്തിയത്.
എത്തിയപ്പോൾ സമയം വളരെ 
വൈകിയിരുന്നു.

അപ്പോഴേക്കും ദർസ് വിദ്യാർഥികൾ ഉറങ്ങിക്കഴിഞ്ഞിരുന്നു.
ഉസ്താദിനു ഭക്ഷണം കൊടുക്കുന്ന ഖാദിം മാത്രമേ അപ്പോൾ ഉണർന്നിരുന്നുള്ളൂ.

ഉസ്താദ് കഴിച്ചുകഴിഞ്ഞ് വേണം അയാൾക്ക്‌ കഴിക്കാൻ.
നടന്നു ക്ഷീണിച്ചു വിയർത്ത് കുളിച് എത്തിയ ഉസ്താദിന്റെ കോലം കണ്ടപ്പോൾ തന്നെ ഖാദിമിനു വല്ലാതായി.
ഭക്ഷണം കഴിച്ചിട്ടില്ലെന്നു മനസ്സിലാക്കിയ അയാൾ ഭക്ഷണം സുപ്രയിൽ വെച്ച് ക്ഷണിച്ചു. 

'ഞാൻ കഴിക്കുന്നില്ല നീ കഴിച്ചോളൂ' എന്ന് പറഞ്ഞത് കേട്ടപ്പോൾ ഖാദിം ഞെട്ടി!! 

ഇത്ര ക്ഷീണത്തിൽ വന്നിട്ടും ഭക്ഷണം കഴിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ ഭവ്യതയോടെ അയാൾ കാരണം ആയാഞ്ഞു.

'കുട്ടികളെ പഠിപ്പിക്കുന്ന മുദരിസിനാണ് ഈ ഭക്ഷണം കൊണ്ടുവരുന്നത്,
ഞാനാകട്ടെ ഇന്ന് കുട്ടികൾക്ക് വൈകിയെത്തിയത് കാരണം പഠിപ്പിച്ചിട്ടുമില്ല! അതുകൊണ്ട് തന്നെ ഈ ഭക്ഷണം എനിക്ക് ഹലാലല്ല.
നീ നിന്റെ ജോലി ചെയ്തു അതുകൊണ്ട് നീ ഭക്ഷിച്ചോളൂ നിനക്ക് ഹലാലാണ്!!'

ഉസ്താദ് പുഞ്ചിരിതൂകി മറുപടി പറഞ്ഞു. 
ഇതുകേട്ടപ്പോൾ ഖാദിമിനു നിയന്ത്രണം വിട്ടു. 
എന്തൊരു സൂക്ഷ്മത. 

പൊട്ടിക്കരഞ്ഞുകൊണ്ട് ഉസ്താദ് കഴിക്കുന്നില്ലെങ്കിൽ എനിക്കും വേണ്ട എന്ന് പറഞ്ഞു.

ഇതോടെ കണ്ണിയത്ത് ഉസ്താദ് ധർമ സങ്കടത്തിലായി. 
താൻ കാരണം ഒരാൾ പട്ടിണി കിടക്കുകയോ ? 
അതുപാടില്ല.
ഖാധിമിനോട് പറഞ്ഞു, 'ശരി ഞാൻ കഴിക്കാം, പക്ഷെ ഒരു നിബന്ടനയുണ്ട് കുട്ടികള്ക്ക് പഠിപ്പിച്ചു കൊടുത്ത ശേഷമേ ഞാൻ കഴിക്കൂ'
സമ്മതം മൂളിയ അയാൾ ഉറങ്ങുകയായിരുന്ന കുട്ടികളെ എണീപ്പിച്ചു. 
കിലോ മീറ്ററുകൾ നടന്നു ക്ഷീണിച്ചു അവശനായിരുന്ന ഉസ്താദ് അതെല്ലാം ക്ഷമിച്ചു കുട്ടികൾക്ക് ആ അർദ്ധരാത്രിയിൽ ദീർഘമായി ഒരു സബ്ഖ് പഠിപ്പിച്ചു കൊടുത്തതിനു ശേഷം മാത്രമാണ് ഭക്ഷണം കഴിച്ചത് !! അള്ളാഹു കബറിനെ വിശാലമാക്കി കൊടുക്കട്ടെ ആമീൻ .. --കടപ്പാട് # ഹിദായ

വെള്ളിയാഴ്‌ച, ജൂലൈ 22, 2016

മകളെ, നിന്നോടിതൊക്കെ
പറയണ്ടത് അത്യാവശ്യമൊന്നുമല്ല.
അതെനിക്കറിയാം. കാരണം അത്ര
സൂക്ഷ്മതയോടെയാണ് ഞങ്ങള്
നിന്നെ വളര്ത്തിയത്. നന്മയുള്ളവളായി
നല്ല മര്യാദയുള്ളവളായി ഖുറാനും
സുന്നത്തും അനുസരിച്ചു
ജീവിക്കുന്നവളായി, അച്ചടക്കമുള്ളവള
ായിത്തന്നെയാണ് ഞങ്ങള് നിന്നെ
വളര്ത്തിയത്.
എന്നിരുന്നാലും ഇനി ഞാന് പറയുന്ന ചിലത്
എന്റെ പൊന്നു മോളുടെ
ജീവിതത്തിലുടനീളം ഒരു
ഓര്മ്മപ്പെടുത്തലായി , ജീവിത
വിജയത്തിനുതകുന്ന വാക്കുകളായി മാനസ്സില്
ഉണ്ടാകണം.
പുരുഷന്മാര് സ്ത്രീകള്ക്ക്
എന്നപോലെത്തനെ സ്ത്രീകള്
പുരുഷന്മാര്ക്ക് വേണ്ടിയും
സൃഷ്ടിക്കപ്പെട്ടവരാണ്. നീ എന്നാ
മകളെ ഇതുവരെയും
ജീവനും സ്വത്തും
ഉപയോഗപ്പെടുത്തി വളര്ര്ത്തി
സംരക്ഷിച്ചു ഇവിടെ വരെ
എത്തിച്ചത് നിന്റെ പുന്നാര ഉപ്പയാണ്.
ഇനി നിന്റെ എല്ലാം എല്ലാം
ആകുന്നതും ഒരു പുരുഷനായ നിന്റെ
ഭര്ത്താവ് തന്നെ. അതുകൊണ്ട്
പുരുഷനെ ആദരിക്കാന് എന്റെ കുട്ടി
ഒരിക്കലും മടി കാണിക്കരുത്.
* അവന്റെ സാന്നിധ്യത്തില്‍ നീ
സംതൃപ്തയായിരിക്കുക .അവന് പറയുന്നത്
വ്യക്തമായി കേള്ക്കുകയും ന്യായമായവ
അതനുസരിക്കുകയും വേണം. അതില്
നീ തൃപ്തി കണ്ടെത്തുക.
പരസ്പരം തൃപ്തിപ്പെടുത്തുമ്പോള്
അല്ലാഹുവും നിങ്ങളില് തൃപ്തനാകും.
* വൃത്തിയായി അണിഞ്ഞൊരുങ്ങി
സുന്ദരിയായി അവനു മുന്പില്
പ്രത്യക്ഷപ്പെടുക. നല്ല ഗന്ധവും
നല്ല വസ്ത്രവും കാണാന് ഭംഗിയും
ഉള്ളപ്പോള് അവന് നിന്നില് കൂടുതല്
അനുരക്തനാവും. ഇഷ്ടപ്പെടാത്തതോ
ന്നും നിന്നില് ഉണ്ടാവാന് പാടില്ല. മാന്യനായ
ഭര്ത്താവിന്റെ സ്നേഹം പിടിച്ചുപറ്റാന്‍
നിനക്ക് ഇത് വഴി കഴിയും.
* നീ അവന് യഥാസമയം ഭക്ഷണം
നല്കുകയും അവനെ സ്വസ്തതയോട് കൂടി
ഉറങ്ങാന് അനുവദിക്കുകയും
വേണം.വിശപ്പെന്ന് പറയുന്നത്
കത്തിക്കൊണ്ടിരിക്കുന്ന
ഒന്നാണ്.അതിനെ വേഗം
അണക്കണം.അതുപോലെ ഉറക്കത്തില്
അവനെ ശല്യപ്പെടുത്തിയാല് ഒരു
പക്ഷെ അവന് ദേഷ്യം വന്നേക്കാം.
ഭക്ഷണവും ഉറക്കവും ഏറെ
കഷ്ടപ്പെട്ട് നമുക്ക് വേണ്ടി
അധ്വാനിക്കുന്ന പുരുഷന്റെ
അവകാശമാണ്. അതില് അവനു അസ്വസ്ഥതകള്
ഉണ്ടാക്കിക്കൂട.
* അവന്റെ മക്കളെയും
അവന്റെ സ്വത്തിനെയും നീ
സംരക്ഷിക്കണം.അവന്റെ
സ്വത്ത് സംരക്ഷിക്കുന്നതിലൂടെ
നീ അവനെ അഭിനന്ദിക്കുകയാണ്
ചെയ്യുന്നത്. നീയും
അവന്റെ സ്വത്ത് തന്നെ,
നിങ്ങള്ക്കുണ്ടാകുന്ന കുട്ടികളും.
കുട്ടികളെ ശ്രദ്ധിക്കുക വഴി നീ
അവിടെ പ്രകടിപ്പിക്കുന്നത് എല്ലാം
കൈകാര്യം ചെയ്യാനുള്ള നിന്റെ
കഴിവിനെയാണ്.
* അവന്റെ രഹസ്യങ്ങള് നീ
വെളിപ്പെടുത്തരുത്.അവന്റെ
ന്യായമായ കല്പനകള് നീ
അനുസരിക്കതിരിക്കുകയുമരുത്.അങ്ങനെ
നീ ചെയ്താല് അവനു നിന്നോടുള്ള
വിശ്വാസത്തിന് മങ്ങല് വരും.അവന്റെ
രഹസ്യങ്ങള് പുറത്തു പറയുകയും
അവനെ അംഗീകരിക്കാതിരി
ക്കുകയും ചെയ്താല് അവന്റെ
അടുക്കല് നിന്നും അതെ നിലപാട്
തന്നെ നിനക്ക് മേലും ഉണ്ടായേക്കാം.
അവന്റെ ഹൃദയത്തില്
നിന്നെക്കുറിച് വെറുപ്പ് വരും.
* അവന് ടെന്ഷനിലായിരിക്കുമ്പോള്
അവന്റെ മുന്പില് അമിത
സന്തോഷത്തോടെ നടക്കരുത്. അവന്
സന്തോഷത്തിലായിരിക്കുമ്പോള് നീ
അവന്റെ മുന്നില് മുഖം
വീര്പ്പിക്കുകയും അരുത്.
അവന്റെ മനസ്സറിഞ്ഞു
പ്രവൃത്തിക്കുക..
വീടും വീട്ടുകാരെയും വിട്ടു
അല്ലാഹു ഇണയാക്കി നല്കിയ
പ്രിയപ്പെട്ടവനൊപ്പം
ജീവിതം ആരംഭിക്കുവാന്
പുറപ്പെടുന്ന ഓരോ സഹോദരിമാരും
അറിഞ്ഞിരിക്കേണ്ട ചിലതാണ് മുകളില്
പറഞ്ഞത്. മുന്നിലുള്ള നീണ്ടു കിടക്കുന്ന
ജീവിതത്തെ, അതില് ഉണ്ടാകുന്ന
നിര്ണ്ണായക ഘട്ടങ്ങളെ എങ്ങനെ
നേരിടണം കൈകാര്യം ചെയ്യണം
എന്ന ആശങ്കകളും പേറിയാണ് ഓരോ
പെണ്കുട്ടിയും ജീവിതം
ആരംഭിക്കുന്നത്. ഭര്ത്താവിന്റെ
ഹലാലായ സന്തോഷത്തില് മാത്രമാണ്
തന്റെയും സന്തോഷം എന്ന്
തിരിച്ചറിയുന്നിടത്താണ് അവളുടെ
ജീവിത വിജയം. അതുകൊണ്ട്
തന്നെ ഭര്ത്താവിനോടും അവന്റെ
കുടുംബത്തോടും അവന് നല്കുന്ന
കുട്ടികളോടും സൌമ്യതയോടെ
തൃപ്തിയോടെ മാത്രമേ പെരുമാറാന് പാടുള്ളൂ.
എന്ന് വച്ചു പീഡനങ്ങള് സഹിക്കാനല്ല,
അനിസ്ലാമികമായവ അനുവദിക്കാനും അല്ല.
സ്വന്തം ഭര്ത്താവിന്റെ നന്മയെ
അറിയുകയും അതിനെ പരിപോഷിപ്പിക്കു
കയും അവനെ സന്തോഷിപ്പിക്കു
കയും അവന്റെ സ്നേഹത്തില് നിന്നും
സന്തോഷം നേടുകയും ചെയ്യുക..
അല്ലാഹു അനുഗ്രഹിക്കട്ടെ… Aameen

(courtesy: islamic arivukal.)

ശനിയാഴ്‌ച, ജൂലൈ 16, 2016

ആരാണ് സാക്കിർ നായിക്?

ഒടുവിൽ അവർ ഡോ: സാക്കിർ നായിക്കിനെ കുടുക്കാൻ തീരുമാനിച്ചു.
ആരാണ് സാക്കിർ നായിക്?
👉
ബോംബെ യൂണിവേഴ്സ്റ്റിയിൽ നിന്നും MBBS പഠനം പൂർത്തിയാക്കിയ ഡോക്ടർ
👉
മനുഷ്യ ശരീരത്തിലുള്ള രോഗങ്ങളെ ഭേദമാകുന്നതിനേക്കാൾ അവരെ നരകാഗ്നിയിൽ നിന്നും രക്ഷപ്പെടുത്തലാണ് തന്റെ ബാധ്യത എന്ന് മനസ്സിലാക്കിയ ഡോക്ടർ

👉
തന്റെ ജീവിതം ദൈവീക മത പ്രബോധനത്തിനായി ഉഴിഞ്ഞു വച്ച വ്യക്തി

👉
 ഇദ്ദേഹത്തോളം വേദങ്ങളും ഉപനിഷത്തുക്കളും പഠിച്ച വേറൊരു ഇന്ത്യക്കാരനുണ്ടോ എന്നറിയില്ല

👉
. ഇദ്ദേഹത്തോളം ബൈബിൾ പഠിച്ച ഒരു ക്രൈസ്തവ പണ്ഡിതൻ ലോകത്തുണ്ടോ എന്നറിയില്ല

👉
 ഇദ്ദേഹത്തോളം ക്വുർആൻ പഠിച്ച ഒരു ഇസ് ലാമിക പ്രബോധകൻ ലോകത്ത് ഇന്നുണ്ടോ എന്നറിയില്ല.
👉
 50-ൽ കൂടുതൽ രാജ്യങ്ങളിൽ ആയിരത്തിലധികം വേദികളിൽ പ്രഭാഷണം നടത്തിയിട്ടുള്ള ഇദ്ദേഹമല്ലാതെ വേറെ ഒരു മനുഷ്യൻ ഇന്ന് ലോക ത്തുണ്ടോ എന്നറിയില്ല.

👉
 ഇത്രയധികം പൊതുവേദികളിൽ താൻ പ്രതിനിധാനം ചെയ്യുന്ന മതത്തിൽ പെടാത്തവരിൽ നിന്നും താൻ വിശ്വസിക്കുന്ന മതത്തെ ക്കുറിച്ചുള്ള സംശയങ്ങൾ, ആക്ഷേപങ്ങൾ, വിമർശനങ്ങൾ തുടങ്ങിയവയെ സന്തോഷപൂർവ്വവും ധൈര്യത്തോടെയും നേരിടുന്ന ഒരു വ്യക്തി ഭൂമിയിൽ ഇന്നുണ്ടോ എന്നറിയില്ല.

👉
 അക്രമികളും നിരീശ്വരവാദികളും അടക്കം പതിനായിരക്കണക്കിന് മനുഷ്യർക്ക് ദൈവീക മതത്തെ കുറിച്ച് മനസ്സിലാക്കാൻ പ്രചോദനം ലഭിച്ചുള്ളത് ഇദ്ദേഹത്തിൽ നിന്നല്ലാത്ത മറ്റാരിൽ നിന്നെങ്കിലുമാണെന്ന് ആരും പറഞ്ഞ് കേട്ടിട്ടില്ല.

👉
 25 വർഷത്തിലധികം പ്രബോധ പ്രഭാഷണങ്ങൾക്കായി ഇത്രയികം യാത്ര ചെയ്തിട്ടുള്ള ഒരു മനുഷ്യൻ വേറെയുണ്ടോ എന്നറിയില്ല.

👉
 ഒരു നിരപരാധിയെ വധിച്ചാൽ ഭൂമിയിലെ മുഴുവൻ മനുഷ്യരെയും കൊലപ്പെടുത്തുന്നതിനുള്ള ശിക്ഷ ലഭിക്കുമെന്ന് പറഞ്ഞിട്ടുള്ള ക്വുർആൻ വചനത്തിന്റെ സാരം സദസ്യരെ അറിയിക്കാതെ ഒരു പ്രഭാഷണവും അദ്ദേഹം അവസാനിപ്പിക്കാറില്ല.

👉
 തന്റെ അക്രമം, മദ്യപാനം, വ്യഭിചാരം , മോഷണം, ദൈവ നിഷേധം, വർഗീയത തുടങ്ങിയ ദുർവൃത്തികൾ വെടിയാൻ' ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ഗ്രന്ഥങ്ങളും കാരണമായിട്ടുണ്ടെന്ന് നിരവധി പേർ പറഞ്ഞിട്ടുണ്ട്.

👉
 25 വർഷത്തിലധികം പ്രഭാഷണങ്ങൾ നടത്തിയിട്ടും തനിക്ക് തീവ്രവാദിയാകാൻ ഇദ്ദേഹത്തിന്റെ പ്രഭാഷണം കാരണമായെന്ന് ഒരാളും ഇന്നലെവരെ പറഞ്ഞിട്ടില്ല.

👉👉
എന്നാൾ ഇപ്പോൾ എന്തേ ഒരു തീവ്രവാദി ആളുകളെ കൊല്ലാൻ ഇദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ നിന്നും പ്രചോദനം ലഭിച്ചു എന്ന് അവകാശം ഉന്നയിച്ചതായി പ്രചരിപ്പിക്കപ്പെടുന്നു.? കേന്ദ്ര ബി.ജെ.പി. ഗവൺമെൻറ് അദ്ദേഹത്തെ തുറങ്കലിലടയ്ക്കാൻ കരുക്കൾ നീക്കുന്നു.?

👉👉
 ഉത്തരം ലളിതം
👉
 സത്യം പറയാൻ താൻ ആരെയും ഭയപ്പെടുന്നില്ല എന്ന അദ്ദേഹത്തിന്റെ ഉറച്ച നിലപാട്. ഉദാ :സെപ്റ്റംബർ 11 ലെ ഭീകരാക്രമണം നടത്തിയത് അമേരിക്കൻ ചാര സംഘടനയാണെന്ന് തെളിവുകൾ നിരത്തി തുറന്നടിച്ചു.

👉
 എല്ലാത്തിലും വലുത് തന്റെ സ്രഷ്ടാവിന്റെ സന്ദേശം മാനവർക്ക് എത്തിച്ചു കൊടുക്കലാണ് തന്റെ ബാധ്യത എന്ന് അദ്ദേഹം മനസ്സിലാക്കി , അതനുസരിച്ചുള്ള തന്റെ പ്രഭാഷണ ങ്ങൾ

👉
 ഇസ് ലാമിനെതിരെ വളരെ പണിപ്പെട്ട് ശത്രുക്കൾ മെനഞ്ഞെടുക്കുന്ന ആരോപണങ്ങൾക്ക് ശരവേഗത്തിൽ അദ്ദേഹം മറുപടി നൽകുന്നു.

👉
 അദ്ദേഹം എല്ലാവരോടും സംവാദത്തിന് എപ്പോഴും തയ്യാർ. എന്നാൽ ആരും അദ്ദേഹത്തോട് സംവാദത്തിന് തയ്യാറാകുന്നില്ല. !

👉
 2006 ൽ ബാംഗ്ലൂരിൽ വച്ച് നടന്ന ഒരു സംവാദത്തിൽ ശ്രീ.ശ്രീ. രവിശങ്കർ പറഞ്ഞു പോയി "വോദങ്ങളെ കുറിച്ച് ഇദ്ദേഹത്തിനുള്ള അറിവിന്റെ മുന്നിൽ ഞാൻ ആരുമല്ല." ( സി.ഡി. കാണുക)
👉
 ഇദ്ദേഹത്തിന്റെ അപാരമായ ഓർമശക്തിക്കും ബുദ്ധിക്കും മുന്നിൽ ആർക്കും പിടിച്ച് നില്ക്കാൻ കഴിയുന്നില്ല
👉
 വർഷങ്ങളായി സാമ്രാജത്വ സയണിസ്റ്റ് ശക്തികളും സംഘ് പരിവാറും ഇദ്ദേഹത്തിനെതിരെ വാളുയർത്താൻ തക്കം പാർത്തിരികുന്നു.
👉
 ഇദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രവും ബാൽ താക്കറെയുടെ കേന്ദ്രവും മുമ്പൈ തന്നെ '. എന്നിട്ടും കൊടും വർഗീയ വാദിയായി കുപ്രസിദ്ധി നേടിയ താക്കറെ ജീവിച്ചിരുന്നപ്പോൾ ഇദ്ദേഹത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നില്ല.

വർഗീയ ശക്തികൾ ഭൂമിയിൽ വച്ച് തന്നെ ദൈവശിക്ഷ ചോദിച്ചു വാങ്ങാൻ പോകുന്നു എന്നാണ് തോന്നുന്നത്. For more about zakir naik & Videos click here 

വെള്ളിയാഴ്‌ച, ജൂലൈ 15, 2016

ഖിലാഫത്തിന്‍റെ പേരില്‍ ഭീകരത അഴിച്ചുവിടുന്ന ഐഎസിനെതിരെ പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു...?

ഖിലാഫത്തിന്‍റെ പേരില്‍ ഭീകരത അഴിച്ചുവിടുന്ന ഐഎസിനെതിരെ പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് അമേരിക്കയിലെ പ്രമുഖ ഇസ്‍ലാമിക പണ്ഡിതന്‍  ഹംസ യൂസഫ്. നുഐം ബിന്‍ ഹമ്മാദിന്‍റെ കിതാബുല്‍ ഫിതന്‍ എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി ഡോ ഹംസ യൂസഫ് അമേരിക്കയില്‍ നടത്തിയ പ്രഭാഷണം വൈറലാവുകയാണ്. "കറുത്ത പതാകകള്‍ കണ്ടാല്‍ അത് നാശത്തിന്‍റെ തുടക്കമാണ്. അതിന്‍റെ മധ്യത്തില്‍ അബദ്ധവും വഴികേടും വ്യതിചലനവുമാണ്. ഖലീഫ അലിയോട് പ്രവാചകന് പറഞ്ഞു. അവരുടെ ഹൃദയം ഇരുമ്പു പോലെ കഠിനമായിരിക്കും. അവര്‍ രാഷ്ട്രത്തിന്‍റെ ആളുകളായിരിക്കും( അസ്ഹാബുദ്ദൌല എന്ന പദമാണ് പ്രവാചകന്‍ ഉപയോഗിച്ചത്. People of State എന്നാണ് ഇതിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനം.) സൃഷ്ടികളില്‍ ഏറ്റവും നീചരാണ് ഇവരെന്നാണ് പ്രവാചകന്‍ വിശേഷിപ്പിക്കുന്നത്.ഹംസയൂസുഫിന്‍റെ പ്രഭാഷണം ഓണ്‍ലൈനില്‍ വൈറലായതോടെ അദ്ദേഹത്തിന് ഐഎസിന്‍റെ വധഭീഷണിയുണ്ട്.പ്രഭാഷണത്തിന്‍റെ വീഡിയോ താഴെകാണാം

ബുധനാഴ്‌ച, ജൂലൈ 13, 2016

ഖബർ....!!!

എല്ലാ ദിവസവും 

അഞ്ചു പ്രാവശ്യം ഖബര്‍ ഇങ്ങിനെ പറഞ്ഞു
കൊണ്ടേയിരിക്കും
1⃣
👉
 ഞാന്‍ ഏകാന്തതയുടെ കൂട്ടുകാരനാണ് അത് കൊണ്ട് നീ ഖുര്‍ആന്‍ പാരായണമെന്ന കൂട്ടുകാരനെ നീ ഒരുക്കി വെക്കുക,
2⃣
👉
 ഞാന്‍ ഇരുട്ടിന്റെ വീടാണ് രാത്രി നിസ്കാരം കൊണ്ടെന്നെ പ്രകാശിപ്പിക്കുക
3⃣
👉
 ഞാന്‍ മണ്ണിന്റെ വീടാണ് സല്‍കര്‍മ്മമെന്ന വിരിപ്പുമായി വരിക
4⃣
👉
 ഞാന്‍ പാമ്പുകളുടെ വീടാണ് ബിസ്മി കണ്ണീരൊഴിക്കല്‍ എന്നീ മരുന്നുമായി വരിക
5⃣ഞാന്‍ മുന്‍കര്‍ നകീറിന്റെ (അ)വീടാണ് "ലാഇലാഹ ഇല്ലള്ളാ മുഹമ്മദ്‌ റസൂലുള്ള"എന്നീ ഖബറിൻ്റെഉള്ളിലെ എന്റെ പുറത്ത് വെച്ച് വര്‍ദ്ധിപ്പിക്കുക.എന്നാല്‍ അവരുടെ ചോദ്യങ്ങള്‍ക്ക് നിനക്ക് ഉത്തരം നല്‍കാന്‍ സാധിക്കും.

സൂറത്തുൽ മുൽക്ക് എന്നുംഒരാള് പതിവായിഓതിയാൽ ഖബറിൻ്റെ ഇരുട്ടിലും. ഖബറിറ്റെഉള്ളിലെ ഏത് പ്രയാസത്തിലും സൂറത്തുൽമുൽക്ക് നമ്മുടെ കൂടെ ഉടാകും..
നബി(സ) വജനം......
അല്ലാഹുവേ ഖബറെന്ന വീട്ടില്‍ ഞങ്ങളെ എല്ലാവരെയും നീ വിജയിപ്പിക്കേണമേ.നാഥാ...ആമീന്‍

ഇത് ഫോര്‍വേഡ്‌ ചെയ്യുക?
''ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്‍മ ചെയ്യുന്നവനെ പോലെയാണ്''
അല്ലാഹു നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ 
ആമീൻ.

ഈ മെസ്സേജ് ചെയ്യുന്നവർക്കും ഫോർവേഡ് ചെയ്യുന്നവർക്കും പടച്ചവൻ ഒരു പാട് നന്മചെയ്യട്ടേ.. അവന്റെ മുത്ത് നബിയോടൊപ്പം ജന്നാതുന്നഈമിൽ ഒരുമിച്ചുകൂട്ടട്ടേ, 

ചൊവ്വാഴ്ച, ജൂലൈ 12, 2016

അകക്കണ്ണിന്റെ ഖുർആൻ വെളിച്ചം ലോകത്തിന് പകരാൻ ത്വാഹ മഹ്ബൂബ് ദുബായ് അന്താരാഷ്ട്ര ഖുർആൻ പാരായണ മൽസരത്തിൽ...!!


അകക്കണ്ണിന്റെ ഖുർആൻ വെളിച്ചം ലോകത്തിന് പകരാൻ ത്വാഹ മഹ്ബൂബ് ദുബായ് അന്താരാഷ്ട്ര ഖുർആൻ പാരായണ മൽസരത്തിൽ

ഞായറാഴ്‌ച, ജൂലൈ 03, 2016

മക്കയിലെ വിശുദ്ധ കഅ്ബാലയെത്തെ പുതപ്പിക്കുന്ന ഉടയാടയാണ് കിസ്വ.....?


മക്കയിലെ വിശുദ്ധ കഅ്ബാലയെത്തെ പുതപ്പിക്കുന്ന ഉടയാടയാണ് കിസ്വ. മക്കയിലെ ഉമ്മുല്‍ ജൂദിലുള്ള കിസ്വ ഫാക്ടറിയിലാണ് ഇതിന്‍റെ നിര്‍മാണം