ബുധനാഴ്‌ച, മാർച്ച് 30, 2016

ഇസ്ലാമിന്റെ കാഴ്ചപാട് ?

ഷഫ്ന ഷഹല എന്ന ഒരു പെൺകുട്ടി ഫേസ്ബൂക്കിൽ ഇട്ട ഒരു പോസ്റ്റ്‌..
ഇത്‌ വായിച്ച്‌ കഴിഞ്ഞപ്പോൾ ശരിക്കും പറഞ്ഞാൽ ഒരുപാട്‌ കാര്യങ്ങൾ, ഒരുപാട്‌ ചോദ്യങ്ങൾ, മറുപടി, സംശയ വിശദീകരണം...

മനസ്സ്‌ കൊണ്ട്‌ അഭിനന്ദിച്ച്‌ ഞാൻ..
നിങ്ങളും വായിക്കുക മുഴുവനും

☆☆☆☆☆

ഷഫ്നക്ക് ഫോട്ടോ വെക്കാന്‍ ഭയമാണോ എന്നൊരു സഹോദരന്‍ ചോദിച്ചു.
അദ്ദേഹത്തിന് താന്‍ വായിക്കുന്ന ആളെ കുറിച്ചൊരു ധാരണ കിട്ടാനാണത്രേ.
ഞാന്‍ പറഞ്ഞു ഭയമാണെന്ന്‍.
ഉടന്‍ വന്നു മറുചോദ്യങ്ങളുടെ പൂരം!
എന്തിനാണ് സമൂഹത്തെ ഇത്രയേറെ ഭയപ്പെടുന്നത്?,
ഞാന്‍ പറഞ്ഞു, ഭയമെന്നല്ലേ പറഞ്ഞുള്ളൂ,, ആരെയാണ് ഭയപ്പെടുന്നതെന്നു പറഞ്ഞില്ലല്ലോ,,
ഞാന്‍ ഭയപ്പെടുന്നത് എന്‍റെ സൃഷ്ടാവായ റബ്ബിനെയാണ്.
ഹൊ! എന്തൊരു മതം! ഈ ആധുനിക കാലത്തും, ഇത്തരം അന്ധവിശ്വാസങ്ങളൊക്കെ പേറി നടക്കേണ്ടതുണ്ടോ?
ഇസ്ലാം മതം മാത്രമേ സ്ത്രീ സ്വാതന്ത്ര്യത്തെ ഇത്രയേറെ അടിച്ചമര്‍ത്തുന്നുള്ളൂ.
വിദ്യാഭ്യാസമുള്ള നിങ്ങള്‍ പുതു തലമുറയൊക്കെ ഇങ്ങനെ പഴഞ്ചനായി ചിന്തിച്ചാലോ,,
പാവം വല്ലാതെ കത്തിക്കയറുകയാണ്. 
എന്നിലിപ്പോള്‍ നിര്‍വ്വികാരതയാണ്.
കാലം എന്നിലെ പ്രതികരണ ശേഷി തണുപ്പിച്ചിരിക്കുന്നു.
ഇതേ ചോദ്യം രണ്ട് വര്‍ഷം മുമ്പ്, കാമ്പസിന്‍റെ തീക്ഷ്ണതയില്‍ പാറിനടക്കുന്ന കാലത്തായിരുന്നു അഭിമുഖീകരിച്ചിരുന്നതെങ്കില്‍ അയാളോടൊരു വാദപ്രതിവാദത്തിനു നിന്നേനെ.
ഈ ലോകം എന്താണ് മനസ്സിലാക്കിയിരിക്കുന്നത്?
എനിക്കത്ഭുതമാണ്.
ഈ ലോകത്ത് സ്ത്രീകള്‍ക്ക് ഒരു മനുഷ്യന്‍റെ വില കല്പിച്ച് തുടങ്ങിയത് തന്നെ ഇസ്ലാമാണ്.
അതിനു മുന്നേയും, ശേഷവും, ഇസ്ലാമിന് പുറത്തുള്ള ലോകത്ത് സ്ത്രീകള്‍ക്കെവിടെയാണ് സ്വാതന്ത്ര്യം?
ഞാന്‍ പറയും, ഇവിടുത്തെ സര്‍വ്വ മതസ്ഥരും കൊട്ടിഘോഷിക്കുന്ന സര്‍വ്വ സദാചാര ചിന്തകളും ഇസ്ലാമില്‍ നിന്നും നേടിയതാണെന്ന്.
വഴിയെ പറയാം,
ഇപ്പോള്‍ ഇസ്ലാമിലെ സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് നമുക്ക് സംസാരിക്കാം.
ഭര്‍ത്താവ് മരണപ്പെട്ടാല്‍ അതേ ചിതയില്‍ ചാടി പെണ്ണ്‍ ചത്തൊടുങ്ങുമ്പോള്‍, അരുത്, ആത്മഹത്യ പാപമെന്ന്‍ പഠിപ്പിച്ചത്‌ ഹൈന്ദവതയാണോ?
ഋതുമതിയായ പെണ്ണിനെ വീട്ടിനകത്ത് കയറ്റാതെ, പുറത്തെ ചെറ്റക്കുടിലില്‍ ഒറ്റക്ക് താമസിപ്പിക്കുന്നത് കണ്ടപ്പോള്‍, പെണ്ണിന്‍റെ ശരീരത്തിലെ സ്വാഭാവിക പ്രവര്‍ത്തനം മാത്രമാണ് മാസമുറയെന്നും, മാനസിക പിരുമുറുക്കമുള്ള, വിശ്രമം ആവശ്യമുള്ള ഈ സമയത്ത് മുസ്ലിമിന് നിര്‍ബന്ധമുള്ള നിസ്കാരം പോലും നീ നിര്‍വ്വഹിക്കേണ്ടതില്ലെന്നും, 
പകല്‍ മുഴുവന്‍ പട്ടിണി കിടക്കേണ്ടുന്ന നിര്‍ബന്ധിത നോമ്പ് പോലും നീ നോല്‍ക്കേണ്ടതില്ലെന്നും പഠിപ്പിച്ച് തന്ന് സ്ത്രീയോട് അനുകമ്പ കാണിച്ച മതം ഇസ്ലാമല്ലേ?
ഭര്‍ത്താവ് എന്ത് അക്രമം കാണിച്ചാലും, 
മരണം വരെ അയാളെ സഹിച്ച് ജീവിച്ച് മരണം വരെ നിന്‍റെ ജീവിതം നശിപ്പിക്കണം എന്ന ഹൈന്ദവ / ക്രൈസ്തവ നിലപാടില്‍ നിന്നും,
പെണ്ണേ, നിന്നോട് നിന്‍റെ ഭര്‍ത്താവിനു ധാരാളം കടപ്പാടുണ്ട്, നീ അയാളുടെ വേലക്കാരിയല്ല.
നിനക്ക് ആവശ്യമെങ്കില്‍ നിനക്ക് വേണ്ടി വേലക്കാരനെ നിയോഗിച്ച് തരേണ്ടവനാണ് നിന്‍റെ ഭര്‍ത്താവെന്നും,
അവന്‍ നിന്നോട് നീതി പുലര്‍ത്തുന്നില്ലെങ്കില്‍ നീ ക്ഷമ കൈക്കൊള്ളുക,
അതിനാവില്ലെങ്കില്‍ നീ അവനില്‍ നിന്നും വിവാഹ മോചനം നേടിക്കൊള്ളൂ എന്നുമനുവാദം നല്‍കിയ ഏക മതം ഇസ്ലാമല്ലേ?!
സ്ത്രീകള്‍ക്ക് ഏത് മതമാണ്‌ സ്വത്തവകാശം നല്‍കുന്നത്?
കൃത്യമായ കണക്കുകള്‍ പഠിപ്പിച്ചു കൊണ്ട്, സ്വത്തില്‍ സ്ത്രീക്കും വിഹിതമുണ്ടെന്നു പ്രഖ്യാപിച്ച ഏക മതം ഏതാണ്?
താഴ്ന്ന ജാതിക്കാരന് അക്ഷരം പഠിക്കാന്‍ പോലും അവകാശമില്ലാത്ത ഹൈന്ദവതയും,
വൈദ്യ ശാസ്ത്രം പഠിക്കാന്‍ പോയ ക്രിസ്തീയ സ്ത്രീകളെ ഒന്നടങ്കം ക്രൂരമായി കൊലപ്പെടുത്തിയ ക്രൈസ്തവതക്കും,
മുസ്ലിം സമുദായത്തിലെ പെണ്ണിന്‍റെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തെ പറ്റി പറയാന്‍ എന്താവകാശമാണുള്ളത്?
ഇസ്ലാമില്‍ ഏറ്റവുമതികം പ്രവാചകാധ്യാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ആയിഷ എന്ന വനിതയായിരുന്നില്ലേ?
ഇതൊക്കെ പെണ്‍കുട്ടികള്‍ക്ക് ഫോട്ടോ ഇടാതിരിക്കുന്നതിനു എങ്ങനെ ന്യായമാകുമെന്നാണ് അയാളുടെ ചോദ്യം.
ഇസ്ലാം എന്നാല്‍ സമര്‍പ്പണം എന്നാണു.
ദൈവ കല്പന എന്താണോ അതനുസരിക്കുക.
സ്ത്രീ ഒരു പ്രദര്‍ശന വസ്തുവല്ല.
പ്രദര്‍ശിപ്പിക്കുന്നത്വില്പനച്ചരക്കുകളെയാണ്.
പശുപാലന്‍റെ ഭാര്യ രഷ്മി തന്‍റെ നഗ്നത പ്രദര്‍ശിപ്പിക്കുമ്പോള്‍ സദാചാര വാദികളുടെ കുരു പൊട്ടുന്നെയെന്നു പറഞ്ഞു പരിഹസിച്ചവര്‍ക്ക് കാലം പഠിപ്പിച്ചുകൊടുത്തു,
ആ പ്രദര്‍ശനം വില്പനക്ക് വേണ്ടിയായിരുന്നുവെന്ന്‍.
രഷ്മി നല്ല വിലയുള്ള വില്പനചരക്കും.
പ്രദര്‍ശനം വില്‍പനക്ക് വേണ്ടിയാണ
് എങ്കില്‍, ആര്‍ക്കും സ്ത്രീയെ കാണേണ്ട എന്നാണോ?
അല്ല, അവളുടെ പിതാവിനും, ഭര്‍ത്താവിനും, സഹോദരനും, ഇളയച്ഛനും, വല്യച്ഛനും, അമ്മാവനുമൊക്കെ അവളെ കാണാം.
ഇസ്ലാമിന്‍റെ ഇടുങ്ങിയ കാഴ്ച്ചപ്പാടാണെന്നും മുസ്ലിംകള്‍ക്ക് മതഭ്രാന്താണെന്നും പറഞ്ഞ് ഒരുവന്‍ എന്നെ നോക്കി പരിഹസിച്ചു.
ആ ചര്‍ച്ചയില്‍ ഞാന്‍ ചോദിച്ചു, നിന്‍റെ സഹോദരിയെ, അടുത്ത വീട്ടിലെ മുസ്ലിമിന്‍റെ കൂടെ തനിച്ച് യാത്ര ചെയ്യാന്‍ സമ്മതിക്കുമോയെന്ന്‍. 
അവന്‍ പ്രതികരിച്ചില്ല.

ഞാന്‍ ചോദിച്ചു, വേണ്ട. 
നിന്‍റെ അതേ മതത്തില്‍പെട്ട എന്നാല്‍ നിന്നെക്കാള്‍ താഴ്ന്ന ജാതിയെന്ന് നീ വിശ്വവസിക്കുന്ന ഒരു പുലയ ജാതിക്കാരന്‍റെ കൂടെ യാത്ര ചെയ്യാന്‍ നീ സമ്മതിക്കുമോ എന്ന്‍.

അവന്‍ മിണ്ടിയില്ല.
ഉത്തരമില്ല എന്നു തന്നെയാണ് അവന്‍റ മൌനം എന്നോട് പറയുന്നത്.

ഞാന്‍ പറഞ്ഞു, രണ്ട് വയസ്സ് തികയുന്നതിനു മുന്നേ ഞാന്‍ എന്‍റെ അടുത്ത വീട്ടിലെ പുലയ സ്ത്രീയുടെ മുലപ്പാല്‍ കുടിച്ചിരുന്നുവെങ്കില്‍, ആ അമ്മയുടെ മകന്‍ മനോജിന്‍റെയോ നാരായണന്‍റെയോ കൂടെ യാത്ര ചെയ്യാന്‍ എന്‍റെ മതം എന്നെ അനുവദിക്കുന്നുണ്ട് എന്ന്‍!
മുലപ്പാല്‍ തന്ന ആ അമ്മയുടെ മക്കളും അവള്‍ക്ക് സഹോരന്മാരാണ്.
ഇത്രയും വിശാലമായ കാഴ്ചപ്പാടാണ് ഇസ്ലാമിനുള്ളത്.
മതഭ്രാന്തല്ല!
നമുക്ക് നമ്മുടെതായ വിശ്വാസങ്ങളും നിയമങ്ങളും ഉണ്ട്.

അതനുസരിച്ചേ ഞങ്ങള്‍ ജീവിക്കൂ.
നാട്ടിലെ മുഴുവന്‍ ആളുകള്‍ക്കും തന്‍റെ ശരീരം പ്രകടിപ്പിച്ച് അയ്യോ എന്നെ അയാള്‍ തുറിച്ച് നോക്കിയേ, എന്നെ തൊട്ടേ എന്ന്‍ നിലവിളിക്കുകയല്ല വേണ്ടത്.
അര്‍ദ്ധ നഗ്നരായി നടക്കുന്ന പെണ്ണിനെ അങ്ങനെ നടക്കാനാണ് അനുവദിക്കേണ്ടത്,
ആരെങ്കിലും അവരെ വൈകാരികമായി നോക്കിയാല്‍ അത് അയാളുടെ മാത്രം തെറ്റാണ് എന്നും നഗ്നത കാണുമ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും തോന്നാറില്ല എന്നും പറയുന്നവരോട് എനിക്ക് പറയാനുള്ളത് 
നിങ്ങള്‍ക്ക് ചികിത്സ തേടാനുള്ള സമയമായി എന്നാണു.,

സാദാരണ പുരുഷന്മാര്‍ക്ക് പലതും തോന്നിയേക്കും എന്ന്‍ തന്നെയാണ് കാലം തെളിയിച്ചിട്ടുള്ളത്.
ഇവിടെയാണ്‌ ചിലരുടെ സദാചാരം ലാക്ക് ഓഫ് ഓപ്പര്‍ച്യുണിറ്റി ആവുന്നത്.
അത്തരം സാഹചര്യങ്ങളില്‍ നിന്നും മുന്‍കരുതല്‍ (പ്രിവന്‍ഷന്‍) എടുക്കുകയാണ് ഇസ്ലാം.
പെട്രോള്‍ പമ്പില്‍ നിന്നും പുകവലിച്ചാല്‍ എല്ലായ്പ്പോയും തീ പിടിക്കണമെന്നില്ല.
പക്ഷെ, എന്നെങ്കിലും സംഭവിച്ചേക്കാവുന്ന വന്‍ അപകടത്തിനു മുന്നേയുള്ള മുന്‍കരുതലാണ് ചുമരിലെ വാര്‍ണിംഗ് ബോര്‍ഡുകള്‍!
ഇസ്ലാമിക കാഴ്ചപ്പാടുകളെ പുച്ചിച്ചു തള്ളുന്നവരോട് എനിക്ക് ഓര്‍മ്മപ്പെടുത്താനുള്ളത് ഞാന്‍ നേരത്തെ പറഞ്ഞ കാര്യമാണ്.
ഈ ലോകത്ത് സദാചാരം എന്നു കരുതുന്ന മുഴുവന്‍ ചിന്തകളും, ഉടലെടുത്തതും സദാചാര ബോധം ലോകത്തിനു ലഭിച്ചതും ഇസ്ലാമില്‍ നിന്നാണ്.
സവര്‍ണ്ണന്‍ വീട്ടിലേക്ക് കയറി വരുമ്പോള്‍ താഴ്ന്ന ജാതിയിലെ സ്ത്രീ കിടക്ക വിരിച്ച് കൊടുക്കണമെന്നാണ് ഹൈന്ദവത.
അതിനായി അവളുടെ ഭര്‍ത്താവ് പുറത്തിറങ്ങി മാറി നില്‍ക്കണം.
ഋതുമതിയാകുന്ന പെണ്‍കുട്ടിയില്‍ പ്രത്യേക ജാതിയിലുള്ള ഒരുവന്‍ വന്ന്‍ കന്യാകത്വം കവര്‍ന്നാല്‍ മാത്രമേ ഒരു പെണ്ണിന് വിവാഹം കഴിക്കാന്‍ കുറച്ച് ദശാബ്ദങ്ങള്‍ക്ക് മുന്നേവരെ ഹൈന്ദവതയിലെ ചില ജാതിയില്‍ പാടുണ്ടായിരുന്നുള്ളൂ.
ലൈംഗികാകാവയവങ്ങളെയും, സ്വവര്‍ഗ രതിയുടെയും, വിവിധ കേളികളുടെയും ബിംബങ്ങളെ ആരാധിക്കുന്നവര്‍ക്ക് വ്യഭിചാരം പാപമാണെന്ന ബോധം പിന്നീട് ലഭിച്ചത് എവിടെ നിന്നാണ്?
പിതാവും, മകളും വ്യഭിചരിക്കുകായും ഗര്‍ഭം ധരിക്കുകയും ചെയ്യുന്ന പ്രവാചകനെ പഠിപ്പിച്ച് കൊടുക്കുന്ന ക്രിസ്തീയത വ്യഭിചാരം പാപമാണെന്നു പഠിച്ചത് എവിടെ നിന്നാണ്?.
നീ വ്യഭിചരിക്കുന്ന പെണ്ണ്‍ ആരുടെയോ മകളാണ്.. 
പെങ്ങളാണ്, അല്ലെങ്കില്‍, ഭാര്യയാണ്.

അവളെ നീ വ്യഭിചരിക്കരുത് എന്ന്‍ പഠിപ്പിച്ച മതം ഇസ്ലാം മാത്രമല്ലേ?
മദ്യപാനം കൊണ്ട് പല പൂജകളും ചെയ്യുന്നവര്‍ക്കും, ദൈവ പ്രീതിക്ക് വേണ്ടി മദ്യം കാണിക്ക വെക്കുന്നവര്‍ക്കും പള്ളികളിലെ പ്രത്യേക പ്രാര്‍ത്ഥനക്ക് മദ്യം ഉപയോഗിക്കുന്നവര്‍ക്കും, വെള്ളം വീഞ്ഞാക്കി വിളമ്പിയ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്കും, മദ്യം പാപമാണെന്നും, അത് സര്‍വ്വ തിന്മകളുടെയും താക്കോലാണെന്നും പഠിപ്പിച്ച് നല്‍കിയത് ഏത് മതമാണ്‌?
പ്രിയപ്പെട്ട കൂട്ടുകാരോട് എനിക്ക് പറയാനുള്ളത്, ഞങ്ങള്‍ ഞങ്ങളുടെ മതത്തിലും വിശ്വാസത്തിലും സന്തുഷ്ടരാണ്.
അത് ലോകത്തിലെ ആദ്യമനുഷ്യനിലൂടെ തുടങ്ങി ആയിരത്തി നാനൂറു കൊല്ലങ്ങള്‍ക്ക് മുന്നേ പ്രവാചകര്‍ മുഹമ്മദ്‌ (സ്) യിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട അല്ലാഹുവിന്‍റെ മതമാണ്‌.
ഹൈന്ദവതയെയും ക്രൈസ്തവതയെയും പോലെ, സമരം ചെയ്തോ, പോപ്പ് ഒപ്പിട്ടു നല്കുന്നതിലൂടെയോ മാറ്റിയെടുക്കാവുന്ന മത നിയമങ്ങളല്ല.
ലോകാവസാനം വരെ ജീവിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും ജീവിക്കാനുള്ള ജീവിത രീതിയാണ്.
വിമര്‍ശകരോട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നതെ എനിക്കും പറയാനുള്ളൂ,,
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതം!
പക്ഷെ, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനു മുന്നേ, നിങ്ങള്‍ വിശ്വസിക്കുന്ന മതത്തിന്‍റെ യഥാര്‍ത്ഥ മത നിയമങ്ങളിലേക്ക് ഒന്ന് നോക്കാന്‍ അപേക്ഷിക്കുന്നു.
സമരങ്ങള്‍ ചെയ്ത് അവകാശങ്ങള്‍ നേടിയെടുത്ത ആധുനിക മതത്തിന് മുന്നേയുള്ള നിങ്ങളുടെ യഥാര്‍ത്ഥ മതത്തിലേക്ക്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ