വ്യാഴാഴ്‌ച, മാർച്ച് 10, 2016

ബ്യൂട്ടിടിപ്സ് ഇസ്ലാമില്‍ ?

ബ്യൂട്ടിടിപ്സ് ഇസ്ലാമില്‍
മുഖത്തിനു തിളക്കം കിട്ടാന്‍ നാം എന്ത് ചെയ്യണം , അത് അള്ളാഹുവിന്റെ കൃപായാന് ... അതോ പരിശുദ്ധിയാര്‍ന്ന നമ്മുടെ വിശ്വാസവും .

ആ തിളക്കം നമ്മുടെ കര്‍മങ്ങളുടെയും ,കളങ്കമില്ലാത്ത വിശ്വാസത്തിന്റെയും , ലക്ഷ്യങ്ങളുടെയും ,ചിന്തകളുടെയും, അള്ളാഹു ത അലയുടെ
സന്തോഷത്തിനായി നാം ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും പ്രതിച്ഛായയാകുന്നു .
ഒരു make upനും അതിനെ പകരം വെക്കാന്‍ ആവില്ല ....
നിങ്ങള്‍ക്ക് ഒരു സുന്ദരനോ / സുന്ദരിയോ ആയിതീരണമെങ്കില്‍ ..കണ്ണാടിക്കു മുന്നില്‍ മണികൂറൂകളോളം നില്‍ക്കുന്നതിനു പകരം നിങ്ങല്‍ സ്വയം ഒന്ന് നിങ്ങളെ വിലയിരുത്താന്‍ ശ്രമിക്കുക .... നിങള്‍ നിങ്ങളോട് തന്നെ സത്യം പുലര്‍ത്തുക...
താഴെ കൊടുത്തിരിക്കുന്ന പ്രധാന ഘടകങ്ങള്‍ മുഖത്തിനു തിളക്കം വരുത്താനും നമ്മുടെ യഥാര്‍ത്ഥ സൗന്ദര്യം പ്രതിഫലിപ്പിക്കാനും വേണ്ടി നമ്മുക്ക് മുഖത്തിന്‌ കൊടുക്കാന് കഴിയുന്ന സംഭാവനകള്‍ ആണ് ...
1) എല്ലാ സമയാവും വുളു ഉണ്ടായിരിക്കുക
2) മിതമായി കഴിക്കുക... നജിസ് ഒഴിവാക്കുക
3) ആവശ്യമില്ലാത്ത ചിന്തകള്‍ , ഇരട്ട ധാര്‍മികത , ഏഷണി , പാടെ ഒഴിവാക്കി നിങ്ങള്‍ നിങ്ങളെ തന്നെ സ്വയം പരിശോധിക്കുക.
4)നിസ്ക്കാരം ശെരിയായ സമയത്ത് നിര്‍വഹിക്കുക... സുബിഹി നിസ്ക്കാരം ഒഴിവാക്കാതെ ഇരിക്കികുക..
5) മനസ്സില്‍ ഒരീക്കലും മറ്റുള്ളവരോടുള്ള പക കൊണ്ട് നടക്കാതെ ഇരിക്കുക... 
എല്ലായിപോഴും പൊരുത്തപെടുവാനും , ഔതാര്യം കാണിക്കാനും , നന്ദി കാണിക്കുവാനും സ്നേഹിക്കാനും , ദയകാണിക്കാനും ക്ഷമിക്കാനും ഉള്ള മനസ്സ് ആയിരിക്കുക...
6) സുബിഹിക്ക് മുന്നേ എഴുന്നെടറ്റു തഹജൂദ് നിസ്ക്കരിക്കാന്‍ ശ്രെദ്ധിക്കുക... അത് കൂടുതല്‍ നമ്മുടെ 
മുഖത്തെ പ്രകാശിപ്പിക്കും
7) നാല്പതു ദിവസം കൂടുമ്പോള്‍ ഒരിക്കല്‍ എങ്കിലും മാതളപ്പഴം കഴിക്കുക്ക
8) അസറിനു ശേഷം ഉറങ്ങാതിരിക്കുക
9) രാത്രി പാര്‍ട്ടികള്‍... ഇസ്ലാമിക്‌ അല്ലാതെ മൂവികള്‍ , മ്യൂസിക്‌ ഒഴിവാക്കുക..
10) മാസത്തില്‍ മൂന്നു ദിവസം എങ്കിലും നോമ്പ് എടുക്കുക... പാപങ്ങളില്‍ നിന്നും മോശം ശീലങ്ങളില്‍ നിന്നും അകന്നു നിക്കുവാന്‍ ശ്രെമിക്കുക..
11) ക്ഷമയോടും കൂടിയും നന്ദിയോടു കൂടിയും അള്ളാഹുവിനെ ഓര്‍ക്കുക.... ജീവിതത്തിന്റെ വിഷമഘട്ടങ്ങളെ പുഞ്ചിരിയോടെ നേരിടുക.
(*) ആകര്‍ഷമായ ചുണ്ടുകള്‍ക് :
സത്യം മാത്രം പറയുക.
ദയ യോട് കൂടി സംസാരിക്കുക
(*) ഭംഗിയുള്ള കണ്ണുകള്‍ക്ക് :
മറ്റുള്ളവരില്‍ നല്ലത് മാത്രം കാണുക 
പാപകരമായതും ചാരപ്രവര്‍ത്തിയും ഒഴിവാക്കുക
(*) മെലിഞ്ഞ ശരീരത്തിന്: 
വിശപ്പുള്ളവന് നമ്മുടെ ഭക്ഷണം പങ്കുവെക്കുക
(*) ഭംഗിയുള്ള മുടികള്‍ക്കു: 
ഹിജാബ് ധരിക്കുക
എല്ലായിപ്പോഴും നല്ല ചിന്തകളോടെയും ... അറിവോട് കൂടിയും നടക്കുക...
നമ്മുക്ക് എങ്ങനെ അറിയാം നമ്മള്‍ വിജയിചുവെന്നു?
നമ്മുക്ക് നാം അറിയാതെ തന്നെ ജീവിതത്തില്‍ സന്തോഷങ്ങള്‍ കടന്നു വരും , 
വെട്ടിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍ പോലെ നമ്മുടെ മുഖം പ്രകാശിക്കും... ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ 
ഉണ്ടാകുമെങ്കിലും ഒരു നല്ല ഊര്‍ജ്ജം നമ്മുക്ക് കരുത്തു ഏല്കും ...
നിശബ്ദതയുടെ ഫലം പ്രാര്‍ത്ഥന ആകുന്നു .


പ്രാര്‍ഥനയുടെ ഫലം വിശ്വാസം ആകുന്നു. 


വിശ്വാസത്തിന്റെ ഫലം സ്നേഹം ആകുന്നു. 


സ്നേഹത്തിന്റെ ഫലം പ്രവര്‍ത്തി ആകുന്നു. 
പ്രവര്‍ത്തിയുടെ ഫലം സമാധാനം ആകുന്നു.
നിങ്ങല്ലുടെ ചിന്തകളെ ശ്രെദ്ധിക്കുക അവ വാക്കുകള്‍ ആയിത്തീരും. 


നിങ്ങളുടെ വാക്കുകളെ ശ്രെദ്ധിക്കുക അവ പ്രവര്‍ത്തി ആയിത്തീരും.


നിങ്ങളുടെ പ്രവര്‍ത്തിയെ ശ്രെദ്ധിക്കുക അവ ശീലമായിത്തീരും .


നിങ്ങളുടെ ശീലതിനെ ശ്രെദ്ധിക്കുക അവ സ്വഭാവ ഗുണം ആയിത്തീരും. 
നിങ്ങളുടെ സ്വഭാവ ഗുണത്തെ ശ്രെദ്ധിക്കുക അവ നിങ്ങളുടെ വിധി ആയിത്തീരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ