വെള്ളിയാഴ്‌ച, മാർച്ച് 25, 2016

Hadeez from prophet muhammed !


“സത്യ വിശ്വാസികളേ, നിങ്ങളുടേതല്ലാത്ത വീടുകളില്‍ നിങ്ങള്‍ 
കടക്കരുത്. അനുവാദം ചോദിക്കുകയും ആ വീട്ടുകാര്‍ക്ക് സലാം 
paറയുകയും ചെയ്തിട്ടല്ലാതെ. അതാണു നിങ്ങള്‍ക്ക് ഗുണകരം. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നതിനു വേണ്ടിയാണ് ഈ ഉപദേശം. ഇനി നിങ്ങള്‍ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് സമ്മതം കിട്ടുന്നത് വരെ അവിടെ പ്രവേശിക്കരുത്. ‘തിരിച്ചു പോകുക’ എന്ന് നിങ്ങളോടു പറയപ്പെട്ടാല്‍ നിങ്ങള്‍ തിരിച്ചു പോകണം. അതാണ് നിങ്ങള്‍ക്ക് ഏറ്റം പരിശുദ്ധമായിട്ടുള്ളത്. അ ല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുന്നവനാണ്” (വി.ഖു: 24: 27,28)

നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികളാവുന്നത് വരെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്നേഹിക്കാതെ നിങ്ങള്‍ യഥാര്‍ത്ഥ വിസ്വാസികളാവുകയുമില്ല. ഞാന്‍ നിങ്ങള്ക്ക് ഒരു കാര്യം പറഞ്ഞു തരട്ടെയോ, നിങ്ങള്‍ അപ്രകാരം പ്രവര്‍ത്തിച്ചാല്‍ നിങ്ങള്ക്ക് പരസ്പരം സ്നേഹം വര്‍ധിക്കും.അവര്‍ പറഞ്ഞു. ശരി, പ്രവാചകരേ .
നിങ്ങള്‍ പരസ്പരം സലാം പറയല്‍ പതിവാക്കുക.(മുസ്ലിം)

“ജനങ്ങളേ, നിങ്ങള്‍ സലാം പ്രചരിപ്പിക്കുകയും അന്നദാനം നടത്തുകയും കുടുംബ ബന്ധം പുലര്‍ത്തുകയും ജനങ്ങള്‍ ഉറങ്ങുമ്പോള്‍ എഴുന്നേറ്റു നിസ്കരിക്കുകയും ചെയ്യുക. എങ്കില്‍ സുരക്ഷിതരായി നിങ്ങള്‍ക്കു സ്വര്‍ഗത്തില്‍ പ്രവേശിക്കാം”(തുര്‍മുദി 2485).

നിങ്ങളിലൊരാള്‍ തന്റെ സഹോദരനെ കണ്ടാല്‍ സലാം പറയട്ടെ. അവര്‍ക്കിടയില്‍ വൃക്ഷമോ മതിലോ പാറക്കല്ലോ മറയിടുകയും എന്നിട്ടു വീണ്ടും അവന്‍ തന്റെ സഹോദരനെ കാണാനിട വരികയും ചെയ്താല്‍ വീണ്ടും സലാം പറയട്ടെ” (അബൂദാവൂദ്).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ