ഞായറാഴ്‌ച, ഡിസംബർ 06, 2015

മരത്തടിയിൽ തീർത്ത ഷെയ്ഖ് സായിദ് വലിയപള്ളിയുടെ മാതൃകയുമായി മലയാളി... !!


ദുബായ്​ ∙ ആധുനിക ശിൽപകലാ വിസ്മയവും ലോകത്തെ ഏറ്റവും വലിയ എട്ടാമത്തെ ​മുസ്‌ലിം ​ആരാധനാലയവുമായ അബുദാബി ‘​ഷെയ്​ഖ് സായിദ് ​വലിയപള്ളി​’​യുടെ​ ​മരത്തടിയിൽ നിർമിച്ച ​മാതൃക യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദു​ബായ്​ ഭരണാധികാരിയുമായ ​ഷെയ്​ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂമിനു സമ്മാനിക്കാൻ തയാറെടുക്കുകയാണു തിരൂർ ബിപി അങ്ങാടി​​ കണ്ണംകുളം സ്വദേശി അലയൻകടവത്ത് കോയ​ക്കുട്ടി. 










ഷെയ്ഖ് സായിദ് വലിയപള്ളിയുടെ​ ​മരത്തടിയിൽ തീർത്ത മാതൃക ഡയറക്​ട​​റേ​റ്റ് ഓഫ് റസിഡൻസി ​ആൻഡ് ​
ഫോറി​നേ​ഴ്സ് അ​ഫയേഴ്സ് ദു​ബായ്​ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ്‌ അഹമ്മദ്‌ അൽ മർറി​, ​​പി.കെ​.​ കുഞ്ഞാലി​ക്കുട്ടി,​ ഇന്ത്യൻ കോൺസൽ ജനറൽ​ അനുരാഗ് ഭൂഷൺ എന്നിവർ നോക്കിക്കാണുന്നു....

മൂന്നുമാസം ​കൊണ്ടു ​മാവ്, പ്ലാവ്,​ ​അയനി,​ ​തേക്ക് എന്നീ മരങ്ങളിലാണ് ഈ വിസ്മയം രൂപംകൊണ്ടിരിക്കുന്നത്.​ ​മരത്തടിയിൽ ​ഒട്ടേറെ​ ശിൽപങ്ങൾ തീർത്തിട്ടുള്ള കോയ​ക്കുട്ടി തന്റെ കലാസൃഷ്ടികൾ ദു​ബായ്​ ​ഷോപ്പിങ് ​ഫെസ്റ്റിവലി​ (ഡിഎസ്എഫ്) ​ൽ ​പ്രദർശിപ്പിക്കാൻ അനുമതി തേടിയാണു യുഎഇയിൽ എത്തിയിട്ടുള്ളത്.​ ​ദു​ബായ്​ കെഎംസിസിയുടെ സഹായത്തോടെ ​ഷെയ്​ഖ് മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂമിനു സമ്മാനിക്കുന്നതിന് ആവശ്യമായ​ നടപടികൾ പൂർത്തീകരിക്കുന്നതിനു കാത്തിരിക്കുകയാണ് ഈ പ്രതിഭ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ