ബുധനാഴ്‌ച, ഡിസംബർ 02, 2015

പന്നിയെ ഇസ്ലാമിക് ചിഹ്നമാക്കി കാര്‍ട്ടൂണ്‍,


മുംബൈ: മറാത്തി ദിനപത്രത്തിന് നേരെ ആക്രമണം. ഒരു സംഘം മുസ്ലിം യുവാക്കളാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം നടത്തിയത്. ഇസ്ലാമിക് ചിഹ്നമായി പന്നിയെ കാര്‍ട്ടൂണായി വരച്ചു കാണിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം. ലോകമാറ്റ് ദിനപത്രം കഴിഞ്ഞ ഞാറാഴ്ചത്തെ എഡിഷനിലാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ഐസിസ് പ്രധാന രാജ്യങ്ങളില്‍ നിന്ന് ഫണ്ട് ശേഖരണം നടത്തുന്നു എന്ന ലേഖനത്തില്‍ കറുത്ത നിറത്തിലുള്ള പന്നിയുടെ ചിത്രത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചിഹ്നം നല്‍കിയിതാണ് ഇവരെ പ്രകോപിപ്പിച്ചത്.പന്നി ഇസ്ലാം മതത്തിന്റെ ചിഹ്നമല്ലെന്നും കാര്‍ട്ടൂണ്‍ നല്‍കിയിരിക്കുന്നത് ഇസ്ലാം മതത്തിനെ നിന്ദിക്കുന്നതിന് തുല്യമാണെന്നും പ്രതിഷേധകാര്‍ പറഞ്ഞു. പത്രസ്ഥാപനത്തിന് നേരെ കല്ലെറിയുകയും പത്രങ്ങള്‍ക്ക് തീയിടുകയും ചെയ്തു. കോണ്‍ഗ്രസ്സ് നേതാവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇതുസംബന്ധിച്ച പത്രത്തിന്റെ എഡിറ്റര്‍ക്കും ലേഖകനുമെതിരെ കേസെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ