ഞായറാഴ്‌ച, ഓഗസ്റ്റ് 09, 2015

ഷേവിംഗ്‌ ചെയ്യുന്നത്‌ അനിസ്ലാമികമെന്ന്‌ ഫത്‌വ !!

ദേവ്‌ബന്ദ്‌: ഷേവിംഗ്‌ ചെയ്യുന്നത്‌ അനിസ്ലാമികമെന്ന്‌ ദേവ്‌ബന്ദ്‌ ദാറുല്‍ ഉലൂമിന്റെ ഫത്‌വ. മറ്റൊരാളുടെ താടി സമുദായത്തിലെ ഒരാള്‍ ഷേവ്‌ ചെയ്യുന്നതും വിശ്വാസത്തിന്‌ എതിരാണെന്ന്‌ ഫത്‌വ പറയുന്നു. ഉത്തര്‍പ്രദേശിലെ ശഹരണ്‍പൂരില്‍ ബാര്‍ബര്‍ ഷോപ്പ്‌ നടത്തുന്ന മുഹമ്മദ്‌ ഇര്‍ഷാദ്‌, മുഹമ്മദ്‌ ഫുര്‍ഖാന്‍ എന്നിവരുടെ അപേക്ഷ പരിഗണിച്ചാണ്‌ ഇന്ത്യയില്‍ ഇസ്ലാം മത വിശ്വാസികളുടെ പരമോന്നത പണ്ഡിത സഭകളിലൊന്നായ ദേവ്‌ബന്ദ്‌ ദാറുല്‍ ഉലൂമിന്റെ ഫത്‌വ.

മുഫ്‌തിമാരായ ഫാഖ്‌റുല്‍ ഇസ്ലാം, വഖാര്‍ അലി, സൈന്‍ ഉല്‍ ഖ്വാസ്‌മി എന്നിവരാണ്‌ ഫത്‌വ പുറപ്പെടുവിച്ചത്‌. ശരി അത്ത്‌ നിയമപ്രകാരം ഷേവ്‌ ചെയ്യാന്‍ അനുവദിക്കുന്നില്ല. മറ്റ്‌ മതസ്‌ഥരുടെ താടിയോ മീശയോ ഷേവ്‌ ചെയ്യുന്നതും ശരി അത്തില്‍ അനുവദിക്കുന്നില്ലെന്നും ഫത്‌വയില്‍ പറയുന്നു. ഇസ്ലാം മതത്തില്‍ ആരെങ്കിലും ബാര്‍ബര്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ ജോലി ഉപേക്ഷിക്കണമെന്നും ഫത്‌വ ആവശ്യപ്പെടുന്നു.
എന്നാല്‍ മുടി വെട്ടുന്നത്‌ മതവിരുദ്ധമല്ലെന്ന്‌ ഫത്‌വ വ്യക്‌തമാക്കി. ഈ തൊഴിലില്‍ തുടരുന്നവര്‍ ഷേവ്‌ ചെയ്യില്ലെന്ന്‌ കാട്ടി ബാര്‍ബര്‍ ഷോപ്പിന്‌ മുന്നില്‍ ഫത്‌വയുടെ പകര്‍പ്പ്‌ സഹിതം അറിയിപ്പ്‌ പ്രദര്‍ശിപ്പിക്കണമെന്നും മത നേതൃത്വം ആവശ്യപ്പെട്ടു.

News courtesy: Mangalam
-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ