ക്വാലാലംപൂര്‍: മലേഷ്യക്കാരിയായ പ്ലേബോയ് മോഡല്‍ ഇസ്‌ലാം മതം സ്വീകരിച്ചു. രാജ്യമെങ്ങും ആരാധകരുള്ള ഫെലിക്‌സിയ യീപ്പ് ആണ് പുതിയ ജീവിത മാര്‍ഗമായി ഇസ്‌ലാം സ്വീകരിച്ചത്. കുത്തഴിഞ്ഞ ജീവിതത്തിന് പേരുകേട്ട മക്കാവു ദ്വീപിലെ ഒരു ക്ലബ്ബില്‍ 'പ്ലേബോയ് ബണ്ണി' ആയിരുന്ന ഫെലിക്‌സിയയുടെ മതംമാറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ നൂറുകണക്കിന് ആരാധകര്‍ മേലാവതി നഗരത്തിലെ ഹിദായത്ത് സെന്ററിലെത്തിയിരുന്നെങ്കിലും മറ്റൊരു കേന്ദ്രത്തില്‍ വെച്ചാണ് അവര്‍ ശഹാദത്ത് (സാക്ഷ്യം) സ്വീകരിച്ചത്. പിന്നീട് ഫേസ്ബുക്കിലൂടെ ഇക്കാര്യം അവര്‍ വെളിപ്പെടുത്തുകയായിരുന്നു.നിരീശ്വരവാദിയായിരുന്ന താന്‍ പല മതവിശ്വാസങ്ങളും പരീക്ഷിച്ച ശേഷമാണ് ഇസ്‌ലാം തെരഞ്ഞെടുത്തതെന്നും ദൈവവുമായി തന്നെ അടുപ്പിച്ച മതം ഇതാണെന്നും ഫെലിക്‌സിയ നേരത്തെ വ്യക്തമാക്കിയിരുന്നു: 'രണ്ടു വര്‍ഷത്തോളം ഞായറാഴ്ചകളില്‍ ഞാന്‍ കത്തോലിക്കാ ചര്‍ച്ചുകളില്‍ പോകാറുണ്ടായിരുന്നു. ക്രിസ്തുമതത്തെ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമം നടത്തി. പിന്നീട് കുവാന്‍ യിന്നിനെയും മറ്റും ആരാധിച്ച് ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താനും ശ്രമിച്ചു. പിന്നീട് ഞാന്‍ ബുദ്ധമത ആചാരങ്ങളും പരീക്ഷിച്ചു. എന്നാല്‍ എന്റെ മനസ്സ് ഒരിക്കലും ദൈവത്തോട് അടുത്തില്ല. ഇന്ന് എന്റെ ജീവിതത്തില്‍ നിര്‍ണായകമാണ്. ഇസ്ലാമാശ്ലേഷണം പുനര്‍ജന്മം പോലെയാണ്. ഇത്തവണ എന്റെ ജന്മദിനം റമസാന്‍ അഞ്ചിനാണ് എന്നതും ആകസ്മികമാണ്'.
ശനിയാഴ്‌ച, ഓഗസ്റ്റ് 29, 2015
ഹജ്ജിനു സേവകരാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി !!
കോഴിക്കോട്: ഹജ്ജിനു സന്നദ്ധ സേവകരാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയതായി പരാതി. മലബാറിലെ വിവിധ ജില്ലകളില്‍ നിന്നായി തൊള്ളായിരത്തോളം പേരാണ് തട്ടിപ്പിനിരയായത്. പാസ്‌പോര്‍ട്ടും 20000 രൂപയുമാണ് ഒരാളില്‍ നിന്ന് ഈടാക്കിയത്. ഇടനിലക്കാര്‍ കൂടിയ ചിലയിടങ്ങളില്‍ ഇത് 25000ഉം 30000വുമാണ് വാങ്ങിയത്.ക്ലീനിംഗ് ജോലിക്കൊപ്പം ഉംറക്കും അവസരം നല്‍കുമെന്നതായിരുന്നു പ്രലോഭനം. മക്കയില്‍ നിന്ന് മടങ്ങുമ്പോള്‍ 45000രൂപ തിരികെ ലഭിക്കുമെന്നും വാഗ്ദാനമുണ്ട്. ഹജ്ജാജികള്‍ക്ക് സേവനം ചെയ്യാനുള്ള അവസരം ലഭിക്കുന്നതായ വാര്‍ത്ത വേഗത്തില്‍ പരക്കുകയും കൂട്ടത്തോടെ ആവശ്യക്കാരെത്തുകയായിരുന്നു. ഒന്നിേലറെ ട്രാവല്‍ ഏജന്‍സികളുടെയും ഒട്ടേറെ ഇടനിലക്കാരുടെയും കൈവശമാണ് പണവും പാസ്‌പോര്‍ട്ടും ഏല്‍പിച്ചത്. മലബാര്‍ മേഖലയിലുള്ള ഇടനിലക്കാര്‍ മുഖ്യമായും മുക്കം സ്വദേശി ജാബിറിന്റെ കൈവശമാണ് പാസ്‌പോര്‍ട്ടും പണവും നല്‍കിയത്.
ഞായറാഴ്‌ച, ഓഗസ്റ്റ് 09, 2015
ഷേവിംഗ് ചെയ്യുന്നത് അനിസ്ലാമികമെന്ന് ഫത്‌വ !!
ദേവ്‌ബന്ദ്: ഷേവിംഗ് ചെയ്യുന്നത് അനിസ്ലാമികമെന്ന് ദേവ്‌ബന്ദ് ദാറുല്‍ ഉലൂമിന്റെ ഫത്‌വ. മറ്റൊരാളുടെ താടി സമുദായത്തിലെ ഒരാള്‍ ഷേവ് ചെയ്യുന്നതും വിശ്വാസത്തിന് എതിരാണെന്ന് ഫത്‌വ പറയുന്നു. ഉത്തര്‍പ്രദേശിലെ ശഹരണ്‍പൂരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് ഫുര്‍ഖാന്‍ എന്നിവരുടെ അപേക്ഷ പരിഗണിച്ചാണ് ഇന്ത്യയില്‍ ഇസ്ലാം മത വിശ്വാസികളുടെ പരമോന്നത പണ്ഡിത സഭകളിലൊന്നായ ദേവ്‌ബന്ദ് ദാറുല്‍ ഉലൂമിന്റെ ഫത്‌വ.