കണ്ണൂര്‍: ഉള്ളംകൈയില്‍ ഒതുങ്ങുന്നത് മുതല്‍ ഒറ്റപ്പേജില്‍ മുഴുസൂക്തങ്ങളും ഉള്‍ക്കൊള്ളുന്ന വിശുദ്ധ ഖുര്‍ആന്‍െറ വിവിധ മോഡലുകള്‍. വിവിധ ലോകഭാഷകളിലെ ഖുര്‍ആന്‍ പ്രതികള്‍ നിരവധി. ഇന്ന് കണ്ണൂരില്‍ ആരംഭിക്കുന്ന ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരളയുടെ തര്‍തീല്‍-14ന്‍െറ ഭാഗമായി സ്റ്റേഡിയം കോര്‍ണറില്‍ ആരംഭിച്ച എക്സ്പോയിലാണ് വേദത്തിന്‍െറ വ്യത്യസ്ത ശ്രേണികളുടെ അപൂര്‍വ ശേഖരം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.