ബുധനാഴ്‌ച, ഓഗസ്റ്റ് 06, 2014

ഹജ്ജ്: കേരളത്തിന് സീറ്റില്ല, രണ്ടാംഘട്ട കേന്ദ്ര ക്വോട്ടയിലും !!

മുന്‍ഗണന ഡല്‍ഹിക്കും ഗുജറാത്തിനും
കൊണ്ടോട്ടി: കേന്ദ്ര സര്‍ക്കാറിന്‍െറ പ്രത്യേക ക്വോട്ടയില്‍ 69 പേര്‍ക്കുകൂടി ഹജ്ജിന് അവസരം. ഡല്‍ഹിയും ഗുജറാത്തും ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് ഭൂരിഭാഗം സീറ്റും അനുവദിച്ചത്. ലിസ്റ്റില്‍ കേരളത്തില്‍നിന്ന് ആരും ഉള്‍പ്പെട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാറിന് പ്രത്യേക പരിഗണനയില്‍ 300 സീറ്റുകളിലേക്ക് തീര്‍ഥാടകരെ തെരഞ്ഞെടുക്കാം.
ആദ്യഘട്ടത്തില്‍ 100 പേരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഇതിലും കേരളത്തില്‍നിന്ന് ആരും തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.
ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് 67 സീറ്റും നല്‍കിയത്. തമിഴ്നാടിനും ആന്ധ്രപ്രദേശിനും ഓരോ സീറ്റ് നല്‍കി.
(courtesy: madhyamam)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ