ജിദ്ദ: ഇന്ന് ദുല്‍ക്ക അദ് മാസാരംഭം. ഹജ്ജിന് മുസ്‌ലിംലോകം ഒരുങ്ങുകയായി. ലോകത്തിന്റെ നാനാദിക്കുകളില്‍നിന്ന് വിശുദ്ധ ഹജ്ജ് അനുഷ്ഠിക്കാന്‍ എത്തുന്നവരെ സ്വീകരിക്കാന്‍ സൗദി അറേബ്യ വാതായനങ്ങള്‍ തുറക്കുകയാണ്. ഹാജിമാര്‍ എത്തുന്ന ആദ്യദിനംതന്നെ ഇന്ത്യയില്‍നിന്ന് ഒമ്പതുവിമാനങ്ങളാണ് തീര്‍ഥാടകരെ വഹിച്ചുകൊണ്ട് എത്തുന്നത്. ഇന്ത്യയില്‍നിന്ന് ആറ് ഹജ്ജ്‌വിമാനങ്ങള്‍ മദീനയിലെ പ്രിന്‍സ് മുഹമ്മദ് വിമാനത്താവളത്തില്‍ ഇറങ്ങും. മൂന്നുവിമാനങ്ങള്‍ ജിദ്ദ കിങ് അബ്ദുല്‍ അസീസ് ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലില്‍ എത്തും.
മൊത്തം 24,000 ഇന്ത്യന്‍ ഹാജിമാരാണ് ആദ്യദിവസം പുണ്യഭൂമിയില്‍ കാലുകുത്തുക. ഇവര്‍ക്കുപുറമെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിലായി എത്തുന്ന 45,000 ഹാജിമാര്‍ ഉള്‍പ്പെടെ 1,75,000 തീര്‍ഥാടകരാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുക. ഇന്ത്യന്‍ ഹാജിമാരെ സ്വീകരിക്കാനുള്ള എല്ലാ ഏര്‍പ്പാടുകളും പൂര്‍ത്തിയായതായി ജിദ്ദയിലെ ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ