വ്യാഴാഴ്‌ച, ഫെബ്രുവരി 16, 2012

മുസ്ലീങ്ങള്‍ സ്ഥലം വാങ്ങുന്നതിന് വിലക്ക് !!

ഭാവനഗര്‍: ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശത്തെ സ്ഥലമോ കെട്ടിടങ്ങളോ മുസ്ലീങ്ങള്‍ക്കു വില്‍ക്കുന്നതിനെ 
സംഘപരിവാരസംഘടനകള്‍ വിലക്കുന്നതായി പരാതി.ആറുമാസം മുമ്പ് ഭാവനഗറിലെ 
ക്രെസന്റ് സര്‍ക്കിളിലുള്ള ചൈതന്യ എന്ന ബംഗ്ലാവ് വില്‍ക്കാന്‍ വേണ്ടി ഒരു ഡോക്ടര്‍ ശ്രമിച്ചതാണ് 
അവസാനത്തെ സംഭവം. ബംഗ്ലാവ് ഒരു മുസ്ലീമിനു വില്‍ക്കാന്‍ വേണ്ടി ഡോക്ടര്‍ കരാറുറപ്പിച്ചതറിഞ്ഞ് 
സംഘം വീട്ടിലെത്തുകയും കച്ചവടത്തില്‍ നിന്നു പിന്‍വാങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വിസമ്മതിച്ചതോടെ വീടിനു മുന്നില്‍ കുത്തിയിരിപ്പ് തുടങ്ങിയ സംഘം പ്രാര്‍ത്ഥന തുടങ്ങി. ഒടുവില്‍ മറ്റു 
മാര്‍ഗ്ഗങ്ങളില്ലാതെ ഡോക്ടര്‍ക്ക് കരാരില്‍ നിന്നു പിന്‍വാങ്ങേണ്ടി. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ മേഖലയിലെ 
പത്തോളം വന്‍കിട കച്ചവടങ്ങളാണ് ഈ സംഘം ഇടപെട്ട് ഒഴിവാക്കിയത്. വിശ്വഹിന്ദുപരിഷത്തിലെയും 
ബജ്‌റങ് ദളിലെയും ആര്‍എസ്എസിലെയും ശിവസേനയിലെയും പ്രവര്‍ത്തകള്‍ ഉള്‍പ്പെട്ടതാണ് സേതുബന്ധ് 
മിത്ര മണ്ഡല്‍ എന്ന ഈ സംഘം.
(courtesy: http://malayalam.oneindia.in/news/india/) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ