ശനിയാഴ്‌ച, ഏപ്രിൽ 23, 2011

പ്രവാസികളെ “സില്‍‌സിലാടികള്‍ “ ആക്കരുത് പ്ലീസ്

പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കളെ പണ്ടുമുതലേ പലതരത്തില്‍ പഴിയും പരിഹാസവും കേള്‍ക്കുന്നവരാണ് നമ്മള്‍. കൂളിങ്ങ്‌ഗ്ലാസും അത്തറും സില്‍ക്കിന്റെ കൈലി മുണ്ടും ആയിരുന്നു ആദ്യകാലപ്രവാസികളെ പറ്റി നാട്ടുകാര്‍ക്ക് പറയുവാന്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ദാ ആല്‍ബങ്ങള്‍ ആണ് പ്രവാസിക്ക് പാരയായി മാറിയിരിക്കുന്നത്. പ്രവാസികള്‍ക്കിടയില്‍ ആല്‍ബം ജ്വരം ഒരു പകര്‍ച്ചപനി പോലെ പടര്‍ന്നു പിടിക്കുകയാണ്. നാട്ടില്‍ പോയാല്‍ ഉടനെ ഒരു റെന്റേകാറും അതോടൊപ്പം ഒരു ആല്‍ബവും എന്നത് ഒരു ഫാഷന്‍ ആയിരിക്കുന്നു. ഇത്തരം ആല്‍ബങ്ങള്‍ക്ക് പുറകില്‍ പെണ്‍‌വാണിഭം യഥേഷ്ടം നടക്കുന്നതായി അടുത്തിടെ ഒരു ചാനല്‍ വാര്‍ത്തയായിരുന്നു. അതു കൂടാതെ ഒരു പെണ്‍കുട്ടിയെ സ്വന്തം മാതാപിതാക്കള്‍ തന്നെ പെണ്‍‌വാണിഭക്കാര്‍ക്ക് കൂട്ടിക്കൊടുത്തതിന്റെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്നു. ആല്‍ബത്തിന്റെ പേരു പറഞ്ഞ് അതില്‍ അഭിനയിക്കുന്ന പെണ്‍കുട്ടിയെ ലൈംഗീകബന്ധത്തിനു ഉപയോഗിക്കാം എന്ന ചില ഏജന്റുമാരുടെ പ്രലോഭനമാണ്, സിനിമയില്‍ എത്തിപ്പെടുവാന്‍ ഉള്ള അവസരമായും പ്രചരിപ്പിക്കപ്പെടുന്നു ഇതുരണ്ടുമാണ് ചിലരെ ഇതിലേക്ക് ആകര്‍ഷിക്കുന്ന ഘടകമെങ്കില്‍ ഗള്‍ഫില്‍ തിരിച്ചെത്തുമ്പോള്‍ റൂമേറ്റ്സിനെ കാണിക്കാം എന്നതും നാട്ടിലെ പ്രാദേശിക ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുമ്പോല്‍ ഉണ്ടാകുന്ന ചില പ്രസിദ്ധിയുമാണ് മറ്റു ചിലര്‍ക്ക് താല്പര്യം. എന്നാല്‍ നിലവാരം ഇല്ലാത്ത ആല്‍‌ബങ്ങള്‍ പലതും യൂറ്റൂബ് അടക്കം ഇന്റര്‍ നെറ്റില്‍ വരികയും അതിന്റെ കീഴെ അഭിനേതാവിനെയും നിര്‍മ്മാതാക്കളേയും തെറിയഭിഷേകം ചെയ്യുന്നതും ഇന്ന് സാധാരണമായിരിക്കുന്നു. ആല്‍ബത്തിന്റെ അണിയറ പ്രവര്‍ത്തകരെ മാത്രമല്ല അവരുടെ കുടുമ്പക്കാരെ വരെ ചിലര്‍ ഈ തെറിവിളിയില്‍ ഉള്‍പ്പെടുത്തുന്നു എന്നതും കാണാതിരിക്കുവാന്‍ ആകില്ല. ബാക്കി വായിക്കുവാന്‍ തല്പര്യമെങ്ങില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ