വ്യാഴാഴ്‌ച, ഓഗസ്റ്റ് 18, 2022

സുബ്ഹി ജമാഅത്തിന് മസ്ജിദിൽ പോകുന്നവരോട് ?

 സുബ്ഹി ജമാഅത്തിന് മസ്ജിദിൽ പോകുന്നവരോട് താങ്കള്‍  മഹാഭാഗ്യവാനാണ്.ദിവസത്തിന്റ് തുടക്കം മുതല്‍ തന്നെ  ആദ്യ  പരീ ക്ഷണത്തിൽ  താങ്കള്‍  വിജയം നേടി. ഫർളായ സുബ്ഹി ജമാഅത്തായി   നമസ്കരിച്ചവർ الله വിന്റെ സംരക്ഷണത്തിലാണെന്നും സുബ്ഹിക്ക് മുമ്പുള്ള  സുന്നത്ത്  നമസ്കരിച്ചവൻ  ദുനിയാവ്  മുഴുവനും  കിട്ടിയവനേക്കാൾ  ഉത്തമനാണെന്നും തിരുനബി  പറഞ്ഞു. ദിവസം മുഴുവൻ

അല്ലാഹുവിന്റെ സംരക്ഷണയിലായിക്കൊണ്ട് കഴിയണമെന്നുണ്ടെങ്കിൽ അല്പം നേരത്തെ  ഉണർന്ന് പള്ളിയിലേക്ക് പോകാൻ ശ്രമിക്കുക.

സുബ്ഹ് നിസ്കാരത്തെ പറ്റിയും സുബ്ഹ് നിസ്കാരത്തിൽ ഖുർആൻ ഓതുന്നതിനെ സംബന്ധിച്ചും ഖുർആൻ പറയുന്നത് നോക്കൂ..  وَقُرْآنَ الْفَجْرِ ۖ إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُودًا 

(ഖുര്‍ആനോതിയുള്ള പുലര്‍കാല നമസ്‌കാരത്തിലും നിഷ്ഠ പുലര്‍ത്തുക.പ്രഭാത നമസ്‌കാരത്തിലെ ഖുര്‍ആന്‍ പാരായണം മാലാഖമാരാല്‍ സാക്ഷ്യം വഹിക്കപ്പെടും)

സഹോദരാ.. നീ സുബ്ഹിക്ക്  മസ്ജിദില്‍  എത്തുന്ന  സമയം  അവിടെ  വളരെ  കുറച്ചു  പേരെ മാത്രമേ  നിനക്ക്   കാണാന്‍കഴിഞ്ഞതെങ്കിൽ  നീ കാര്യമാക്കണ്ടാ ..

നിന്നെ നിന്റെ  റബ്ബ്  പ്രത്യേകം തെരെഞ്ഞെടുത്തിരിക്കുന്നു  എന്ന് നിനക്ക്  സന്തോഷിക്കാം. ..

മസ്ജിദിന് പുറത്തു  നീ അഴിച്ചു  വെച്ച  നിന്റെ  ചെരുപ്പ് 👠  ഉറങ്ങുന്ന  രാജാവിന്റെ  കിരീടത്തേക്കാൾ  ഭംഗിയുള്ളതാണ്..

സുബ്ഹി യും ഇശാഉം ജമാഅത്തായി നിസ്കരിക്കുന്നവന് രാത്രി മുഴുവനായി നിന്ന് നമസ്കരിച്ചതിൻറ്റെ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു.ഇനി സുബ്ഹ് ജമാഅത്തിൽ  പങ്കെടുക്കാതെ  കൂർക്കം വലിക്കുന്നവരോട്.താങ്കള്‍  വല്ലാത്ത ഒരു  പരീക്ഷണത്തിൽ  അകപ്പെട്ടിരിക്കുന്നു എന്നെങ്കിലും  സമ്മതിക്കുക. ദുനിയാവിനു  വേണ്ടി  പലപ്പോഴും  ഊണും ഉറക്കവും  നാം മാറ്റിവെക്കാറുണ്ട്..

പക്ഷേ  ആഖിറത്തിനായി  ഏതാനും മിനിറ്റ്  നേരത്തെ   ഉറക്കം  എന്ത്കൊണ്ട്  നമുക്ക്  മാറ്റിവെച്ചു കൂടാ..❓

ആർക്കു വേണ്ടിയാണോ നാം  ദുനിയാവ്  വാരിക്കൂട്ടാൻ  സുബഹിക്ക് ഹാജരാവാതെ  ഉറങ്ങിയത്  ആ ആളുകള്‍  നാളെ നമ്മെ ഖബറടക്കി  പിരിഞ്ഞു പോവുകയാണ്  എന്നെങ്കിലും  ഒന്ന്  ഓര്‍ത്തു  കൂടേ.  ഇത് വായിച്ചു കഴിഞ്ഞാലുടൻ തീരുമാനം എടുക്കുക.  മൊബൈലിലെ അലാറം  സെറ്റു ചെയ്യുക.     الله അനുഗ്രഹിക്കട്ടെ.. സത്യം മനസിലാക്കി ജീവിച്ച് മരിക്കാൻ الله

ഹിദായത്ത് നൽകി  അനുഗ്രഹിക്കുമാറാകട്ടെ

....آمـــــــــــــين

ഇത് ഫോര്‍വേഡ്‌ ചെയ്യുക. ''ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ   നന്‍മ ചെയ്യുന്നവനെ പോലെയാണ്''

ഖുർആൻ ദൈവീകമാണെന്ന് വിശ്വസിക്കാൻ എനിക്ക് ഇത് മതി. - ടോമി സെബാസ്റ്റ്യൻ

ഒരു പുരുഷ ബീജത്തിന്റെ ആയുസ്സ് എത്രയാണ്? ഏതാനും മണിക്കൂർ മാത്രമാണ് എന്നായിരുന്നു ശാസ്ത്രം ഇതുവരെ കണ്ടെത്തിയിരുന്നത്.

ലോകം മുഴുവനും ഇതെവരെ മനസ്സിലാക്കിയിരുന്നത്.

എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ പുരുഷ ബീജത്തിന് 120 ദിവസം വരെ സ്ത്രീ ശരീരത്തിൽ ജീവിക്കാൻ സാധിക്കും, എന്ന് പുതിയ പഠനങ്ങൾ കാണിക്കുന്നു.

രക്തത്തിൽ അഡ്രിനാലിൻ എന്ന ഹോർമോണിന്റെ സാന്നിധ്യം കൂടുതലുള്ള സാഹചര്യങ്ങളിലാണ് പെണ്ണുങ്ങളിൽ ഇപ്രകാരം സംഭവിക്കുന്നത് എന്ന് ഓസ്ട്രേലിയയിലെ കോനൻ ഡോയൽ സർവ്വകലാശാലയിൽ അധ്യാപകനായ ഡോ. വാട്സൺ കണ്ടെത്തിയിരിക്കുന്നു.

120 ദിവസം എന്നത് നാലുമാസം ആണ്. രക്തത്തിൽ അഡ്രിനാലിന്റെ അളവ് കൂടുതലായി കാണുന്നത് അതീവ ദുഃഖം ഉണ്ടാവുമ്പോഴാണ്. ഇത് ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം പുതിയ അറിവ് ആണെങ്കിലും 1400 വർഷം മുൻപ് ഉണ്ടായിരുന്ന ഒരു ഗ്രന്ഥത്തിൽ (ഖുർആൻനിൽ) ഇതേക്കുറിച്ച് എഴുതിയിട്ടുണ്ടെങ്കിൽ അത് തീർച്ചയായും ദൈവിക വെളിപാട് തന്നെയാണ് എന്ന് ഡോക്ടർ വാട്സൺ BBCക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

1400 വർഷം മുമ്പ് ഭർത്താവ് മരിച്ചാൽ ഭാര്യ 130 ദിവസം ഇദ്ദ ആചരിക്കണം എന്ന് പറഞ്ഞതിന്റെ ശാസ്ത്രീയ വശം ഇതാണ്. ഭർത്താവ് മരിക്കുമ്പോൾ ഉണ്ടാകുന്ന കടുത്ത മാനസിക വിഷമത്തിൽ ഭാര്യയുടെ ശരീരത്തിൽ കൂടുതൽ അഡ്രിനാലിൻ ഉണ്ടാവുകയും അതിൻറെ സാന്നിധ്യത്തിൽ ഭർത്താവിന്റെ ബീജകോശങ്ങൾ ഭാര്യയുടെ ശരീരത്തിൽ നാലുമാസം നിലനിൽക്കുകയും അങ്ങനെ ആ സ്ത്രീ നാലുമാസം കഴിഞ്ഞു പോലും ഗർഭം ധരിക്കാൻ സാധ്യതയുണ്ട് എന്നുള്ള ശാസ്ത്രീയ വസ്തുത അന്നത്തെ പ്രാകൃത സമൂഹത്തിനു മാത്രമല്ല ആധുനിക സമൂഹത്തിന് ഇതെവരെ പോലും അറിവില്ലാത്ത ഒരു കാര്യമായിരുന്നു.

ഈ ഒരൊറ്റ കാര്യം മാത്രം മതി പരിശുദ്ധമായ ആ കിത്താബ് (ഖുർആൻ) ദൈവികമാണ് എന്ന് എനിക്ക് വിശ്വസിക്കാൻ. 

ഭർത്താവ് മരിച്ചാൽ 4 മാസം അതായത് 120 ദിവസം ഇദ്ദ ഇരിക്കണമെന്ന ഭാര്യയോടുള്ള ഇസ്ലാമിക അധ്യാപനത്തിന്റെ ശാസ്ത്രീയ സത്യം ഇതാണ്‌