വ്യാഴാഴ്‌ച, മേയ് 30, 2019

സംസം കിണര്‍ ,,,,,,,,,!!


അല്ലാഹു നല്‍കിയ വലിയൊരു ദൃഷ്ടാന്തം തന്നെയാണ് സംസം കിണറും സംസം വെള്ളവും.

ഇസ്ലാം വിരോധികളും നിരീശ്വര വാദികളും ഒരേ പോലെ അന്തം വിട്ട് നില്‍ക്കാനല്ലാതെ ഇതിനെതിരെ ശബ്ദിക്കാന്‍ പോലും കഴിയാതെ പരാജയം സമ്മതിച്ച ശക്തമായ ദൃഷ്ടാന്തം.

ഒരു ദിവസത്തില്‍ 69കോടി 70ലക്ഷത്തിലധികം ലിറ്റര്‍ സ്പീഡില്‍ എടുത്തിട്ടും 11മിനിറ്റില്‍ പൂര്‍വ്വസ്ഥിയിലെത്തുകയും ആദ്യ അവസ്ഥയില്‍ നിന്നും ഒരിഞ്ച് താഴുകയോ പൊങ്ങുകയോ ചെയ്യാതെ നില്‍ക്കുന്ന പുണ്യ ജലം.

2011ല്‍ ചില ഇസ്ലാം വിരോധികള്‍ സംസം കുടിച്ചാല്‍ കാന്‍സര്‍ വരും എന്നു തെറ്റിദ്ധാരണ പരത്താന്‍ കുറച്ച് കിണഞ്ഞു പരിശ്രമിച്ചു.

ഈ ദൃഷ്ടാന്തം മാത്രം കണ്ട് ഒരുപാട് പേര്‍ ഇസ്ലാമിലേക്ക് കണ്‍വര്‍ട്ട് ചെയ്യുന്നത് സഹിക്കാന്‍ കഴിയാതെയാണ് ഇത് ചെയ്തത്.


2014ല്‍ യഥാര്‍ത്ഥ റിപ്പോര്‍ട്ട് പുറത്ത് വന്നു.
ഭൂമിയില്‍ ഇത്രയും ശുദ്ധമായതും കലര്‍പ്പില്ലാത്തതും പ്രത്യേക പരല്‍ ഘടന ഉള്ളതുമായ വെള്ളം വേറെ ഇല്ല എന്നു ശാസ്ത്ര പണ്ഡിതര്‍ അഭിപ്രായപ്പെട്ടു.

മാത്രമല്ല മറ്റു വെള്ളം പോലെ ദിവസങ്ങള്‍ ഇരുന്നാല്‍ പോലും മാറ്റം സംഭവിക്കുന്നില്ല.

പത്തിലൊരംശം സംസം ഒഴിച്ചാല്‍ ആ ജലത്തിന് സംസം വെള്ളത്തിന്‍റെ ഘടനയോടെ രൂപമാറ്റം സംഭവിക്കുന്നതും ശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തി.

ഒാരോ ലിറ്ററും എത്ര വിലയിട്ടാലും പോലും ഏതു രാജ്യത്തും ഏത് മത വിശ്വാസികളും യുക്തിവാദികളും എപ്പോള്‍ വേണമെന്‍കിലും അതിനെ സ്വന്തമാക്കാന്‍ ശ്രമിക്കും.

10rs വിലയിട്ടാലും പോലും സൗദിഅറേബ്യക്ക് ഒരു ദിവസം 700കോടിയോളം സംഭാദിക്കാം.


അതെല്ലാം ഉപേക്ഷിക്കുന്നത് അല്ലാഹുവിന്‍റെ പുണ്യ ജലവും മരുന്നും ആയ ഇത് എല്ലാ മനുഷ്യര്‍ക്കും അവകാശമുള്ളതും അനുഗ്രഹം ചൊരിയുന്നതുമായ വിശ്വാസത്താലാണ്.

അടുത്തൊരു ഉറവയില്ലാതെ കഠിനമായ പാറകളുടെ ഇടയില്‍ നിന്നും വരുന്ന ആര്‍ക്കും കണ്ടെത്താന്‍ കഴിയാത്തതും ഉയരുകയോ താഴുകയോ ചെയ്യാത്തതും ആയ ഈ ജല ഉറവ അല്ലാഹുവിന്‍റെ ഭവനത്തിന്‍റെ വലിയ ദൃഷ്ടാന്തമാണ്.

"എൻറ്റെ സമുദായം1500 വർഷം കടന്നു പോകുകയില്ല....?

"എൻറ്റെ സമുദായം1500 വർഷം കടന്നു പോകുകയില്ല" (മുഹമ്മദ്‌ നബി സ. അ).
നാം ഇന്നു ജീവിക്കുന്നത് ഹിജ്റ വർഷം 1436 ലാണ്.
ഈ നൂറ്റാണ്ട് തീരാൻ ഏതാനും വർഷങ്ങൾ മാത്രം.

മറ്റൊരു ഹദീസിൽ മുഹമ്മദ്‌ നബി (സ.അ) പറയുകയാണ്
"ആദം നബി മുതൽ ലോകാവസാനം വരെ ഭൂമിയുടെ ആയുസ്സ് 7000 വർഷമാണ്‌".

മുഹമ്മദ് നബി വരെ 5600 വർഷം കടന്നു പോയി. ശേഷിക്കുന്നത് 1400 വർഷം. നാം ജീവിക്കുന്നത് 1400 ആം നൂറ്റാണ്ടിലാണ്. അതായത് അവസാന നൂറ്റാണ്ട്.
ലോകാവസാനത്തിനു മുന്നോടിയായി നബി തങ്ങൾ എണ്ണിപ്പറഞ്ഞ ചെറിയ അടയാളങ്ങളിൽ ഭൂരിഭാഗവും നടന്നു കഴിഞ്ഞു, ചിലത് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു.
എന്നാൽ ഈ നൂറ്റാണ്ടിൽ നടക്കാൻ പോകുന്ന ചെറിയ അടയാളങ്ങളുടെ അവസാനവും വലിയ അടയാളങ്ങളുടെ തുടക്കവുമാണ് മഹ്ദി ഇമാമിൻറ്റെ വരവ്.
ഭൂകമ്പങ്ങളും, അഗ്നിപർവത സ്ഫോടനങ്ങളും, യുദ്ധങ്ങളും, ലോകം മുഴുവൻ ആർക്കും തടയാൻ കഴിയാത്ത ഒരു ഫിത്'ന വ്യപിക്കുമെന്നു നബി തങ്ങൾ വിശേഷിപ്പിച്ച ഭീകര ആക്രമണങ്ങളും, നിരപരാധികളായ ജനങ്ങൾ കൊല്ലപ്പെടലും, കാലാവസ്ഥ മാറ്റങ്ങളും, എല്ലാം മഹ്ദി ഇമാമിന്റെ വരവിനു മുമ്പുണ്ടാകുന്ന അടയാളങ്ങളാണ്.
ഇറാഖും, സിറിയയും, യെമെനും, ഫലസ്തീനും, ഒക്കെ ഉൾക്കൊള്ളുന്ന ഷാമും ഈജിപ്തും ആക്രമണങ്ങളും യുദ്ധങ്ങളും കാരണം ദരിദ്ര രാജ്യങ്ങളാകുമെന്നും നബി(സ.അ ) തങ്ങൾ 1400 വർഷങ്ങൾക്ക് മുമ്പ് പറഞ്ഞത് ഇന്നു പുലർന്നിരിക്കുകയാണ്.
സൂര്യനിൽ ഊർജ്ജ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞു വരികയാണെന്നും സൂര്യൻറ്റെ നാശത്തിനു അത് കാരണമാകുമെന്നും നാസ പറഞ്ഞു കഴിഞ്ഞു.
ഇന്ത്യയുടെ ചില ഭാഗങ്ങളിലും പാകിസ്ഥാനിലും ഉണ്ടായ സൂര്യ താപം കാരണമയുണ്ടായ മരണങ്ങളും സൂര്യനിലെ ഈ മാറ്റങ്ങളാണ് നമുക്ക് മനസ്സിലാക്കി തരുന്നത്.

മുസ്ലിമേ സമയം പാഴാക്കാനില്ല...
50000 കൊല്ലം മഹ്ഷറയിൽ വിചാരണയ്ക്ക് നിൽക്കണമെന്നു ഖുർആനിൽ പറഞ്ഞിടത്തേക്ക് നാമെല്ലാവരും ഓടിയടുത്തു കൊണ്ടിരിക്കുകയാണ്.
അതിനേക്കാൾ അടുത്ത് നാമോരോരുത്തരുടെ മരണവും. അള്ളാഹു നമ്മെ സൃഷ്ടിചിട്ടുള്ളത് അവനു ഇബാദത്ത് ചെയ്യാൻ വേണ്ടി മാത്രമാണ്.
സൂരൃൻ പഠിഞ്ഞാർ ഉദിക്കുക.

............... ഈസാ നബിയുട
കാലശേഷം യഹ്ജാജ് എന്ന ആൾ ഈ ലോകം ഭരിക്കും.
ആറു പേർ ഈ ലോകം 
ഭരിക്കും. 
ആ സമയത്ത് 
വീണ്ടും കുഴപ്പങ്ങൾ ഉണ്ടാ
വും.
ഈ ലോകം ഇമാം മഹ്ദി
വരുന്നതിനു മുൻപ് എങ്ങനെ 
ആയിരുന്നോ ആ അവഥയി
ലേക്ക് പോവും.
ഒരു 'വലിയ
പെരുന്നാൾ' ദിനത്തില് 
എല്ലാവരും ഇഷാ നിസ്കാ
രത്തിനു ശേഷം എല്ലാവരും 
കിടന്നുറങ്ങി. 
പിറ്റേന്ന് സൂര്യൻ ഉദിക്കുന്ന സമയം
സൂര്യനെ കാണാനില്ല.

അന്ന് ലോകം കൂരാ കൂരി
രുട്ട് ആയിരിക്കും. 
അന്ന് പ്രകാശം ഉണ്ടാകുന്ന ഒരു
വസ്തുവും പ്രകാശിക്കില്ല.
തീ കത്തികാൻ നോക്കിയാൽ
കത്തില്ല. 
മുഹമ്മദ്‌ നബി(സ)
പറഞ്ഞു. 
"മനുഷ്യൻ വിശന്നു 
നിലവിളിക്കുമ്പോൾ . .72
മണിക്കൂർ കഴിയുമ്പോൾ
സൂര്യൻ പടിഞ്ഞാറ് നിന്നും 
ഉദിക്കും.

സൂരൃൻ പടിഞ്ഞാറു
ഉദിച്ചു കഴിഞ്ഞാൽ പിന്നെ 
അള്ളാഹു പശ്ചാതാപം 
സ്വീകരിക്കുന്നതല്ല.

സൂര്യൻ പകുതി വരെ വന്നു
അത് തിരിച്ചു പടിഞ്ഞാറ്
പോകും.

ദാബ്ബത്തുൽ അർള്
എന്ന മൃഗം വരുക.
....അറഫ മൈതാനിയിൽ
ഒരു ഭൂകംബം ഉണ്ടാകും.
ഭൂമിയുടെ അടിയിൽ നിന്നും 
ദാബ്ബത്തുൽ അർള് എന്ന 
മൃഗം പുറത്തു വരും.

അത് മനുഷൃരോട് സംസാരികും
അതിൻറ രൂപം. 
തല 
കാളയുടെ തലപോലെ.

കണ്ണ് 
പന്നിയുടെ പോലെ.

ചെവി
ആനയുടേതുപോലെ.

മുതുക്
ഒട്ടകപക്ഷിയുടെ പോലെ.

നെഞ്ച് 🐩സിംഹത്തിൻറതുപോലെ...!
നിറം
പുള്ളിപുലിയുടേത് പോലെ.

അരകെട്ട് 
പൂച്ചയുടേത് പോലെ.

വാൽ 
ആടിൻറ വാൽ പോലെയും.

നട്ടല്ല്
കഴുതയുടേത് പോലെയും

രണ്ട് സന്ധികൾ തമ്മിൽ 12 അടി നീളം ഉള്ള ഒരു മൃഗമാണിത്.
അതിന്റെ വലതു കയ്യില് 
മൂസാ നബിയുടെ (മോശ)
വടിയും. 
ഇടതു കയ്യില് സുലൈമാൻ നബിയുടെ (സോളമൻ) മോതിരവും ഉണ്ട് .

ആ ജീവി ഭൂമിയില് മുഴുവൻ
ചുറ്റി നടകും.

സത്യവിശ്വാസിയുടെ മുഖത്ത് വടി
കൊണ്ടു തടവും.
അപ്പോൾ അവരുടെ മുഖം പ്രകാശിക്കും

അല്ലാത്തവരെ കാണുമ്പോൾ മോതിരം കൊണ്ട് തടവും.
അപ്പോള് അവരുടെ മുഖം 
കറുത്ത് പോവും.

അങ്ങനെ മനുഷ്യരെ രണ്ടു വിഭാഗം ആകി മാറ്റും.
കഅബ പൊളിക്കപെടും.
. . . . . . 
. . . . .60000 ആളുകള് 
കഅബ മുതല് ജിദ്ദ കടൽ🌊
ഇടുക് വരെ നീണ്ടു നിൽകും.
ഓരോ കല്ലും ഇളകി വരി
വരിയായി നിൽകുന്ന അവര് ജിദ്ദ കടലിടുക്കിലേക്ക് എറി
യും.

കഅബയുടെ മുകളിൽ
കയറി ആദ്യത്തെ കല്ല്
ഇളകുന്ന ആൾ പൊക്കം
കുറഞ്ഞ ഒരു കുള്ളൻ ആ
യിരിക്കും.
 അവന്റെ കാലിന്റെ ഉപ്പുറ്റി മുൻപോട്ടും
വിരലുകള് പിറകോട്ടും 
ആയിരിക്കുമെന്ന് മുത്തു
നബി(സ) പറഞ്ഞു.

കഅബ പൊളിച്ചാൽ പിന്നെ നിസ്കാരമില്ല. 💭അവസാനം
പരസ്പരം കാണാൻ പറ്റാ
ത്ത ഒരു കറുത്ത പുക ഈ
ലോകം വന്നു പൊതിയും.

ആകാശം തെളിയുമ്പോഴേക്കും
സത്യവിശ്വാസികളുടെ 
ജീവൻ പോയിരിക്കും
ഒരു വെള്ളിയാഴ്ച അള്ളാഹു
ഇസ്റാഫീൽ(അ) (മാലാഖ)
യോട് സൂർ എന്ന കാഹളത്തിൽ ഊതാൻ പറയും.
ആദ്യ ഊത്തിൽ ഈ ലോകം തകർന്നു തരിപ്പടമാവും.

ഒരു വെള്ളിയാഴ്ച്ചയാണ്
ലോകം അവസാനിക്കുക.
(ജീവിതത്തിൽ ഒരിക്കല് 
പോലും കള്ളംപറയാത്ത
കരളിന്റെ കഷ്ണമായ മുത്തു
മുഹമ്മദ്‌ മുസ്തഫാ തങ്ങൾകേ ഇങ്ങനെ പ്രവചിക്കാൻ
കഴിയൂ..
"അള്ളാഹുവിൻറ ഹബീബായ
റസൂലേ.... അങ്ങയുടെ 
മേൽ സലാത്തും സലാമും
സദാസമയം വർഷിക്കട്ടെ..

വായിച്ചു കഴിഞ്ഞാൽ 
ഷെയർ ചെയ്യാന് മറക്കരു
ത്.
ഒരു നഷ്ടവും വരില്ല

After death inside qabar 1st step thing. ....?

ഒരാൾ മരിച്ചു അയാളുടെ മയ്യിത്ത്
ഖബറടക്കി എല്ലാവരും പിരിയുന്ന സമയത്ത്
ഖബറിൽ റൗമാൻ എന്നു പേരുള്ള ഒരു മലക്ക് വരും.

ആ മലക്കു മയ്യിത്തിനോട് എണീക്കാൻ
പറയും.

മയ്യിത്ത് എണീക്കും..
ആ മയ്യിത്തിനോട് മലക്കു പറയും.
നീ ജനിച്ചത് മുതൽ നിനക്കു തിരിച്ചറിവ് വന്നത് മുതൽ ഇവിടെ വരുന്നത് വരെ നീ ദുനിയാവിൽ ചെയ്ത
എല്ലാ കാര്യങ്ങളും അതായത് ദുനിയാവിൽ
നീ എന്തൊക്കെ ചെയ്തുവോ നീ എങ്ങനെ ജീവിച്ചോ എല്ലാ കാര്യങ്ങളും നീ എഴുതുക..
അപ്പോൾ ആ മലക്കിനോട് മയ്യിത്ത്
ചോദിക്കും.. ഞാൻ എങ്ങനെ എഴുതുക?
എൻറ്റെ കയ്യിൽ പേനയില്ല. മഷിയില്ല.
കടലാസില്ല. ഞാൻ എങ്ങനെ എഴുതുക?
അപ്പോൾ ആ മലക്കു മയ്യിത്തിനോട്
പറയും നിൻറെ ചൂണ്ടു വിരൽ പേനയാക്കുക
നിൻറെ ഉമുനീർ മഷിയാക്കുക
നിൻറെ കഫൻപുട കടലാസാക്കുക.ആ
മയ്യിത്ത് അവൻ ദുനിയാവിൽ ചെയ്ത
എല്ലാ കാര്യങ്ങളും അവൻ എഴുതാൻ
തുടങ്ങും അവൻ ദുനിയാവിൽ ചെയ്ത
നന്മയാകട്ടെ തിന്മയാകട്ടെ അവൻ
എന്ത്
ചെയ്തുവൊ എല്ലാ കാര്യങ്ങളും എഴുതും.നബി{സ}
യോട് സ്വഹാബികൾ ചോദിച്ചു? നബിയേ ഖബറിൽ ആ
മയ്യിത്തിന് അവൻ ദുനിയാവിൽ ചെയ്ത
എല്ലാ കാര്യങ്ങളും ഓർമ്മ വരുമോ? നബി{സ}
പറഞ്ഞു:''തീർച്ചയായും അവൻ
ദുനിയാവിൽ ജനിച്ചു തിരിച്ചറിവ് വന്നത് മുതൽ
അവൻ മരിക്കും വരെ ചെയ്ത
എല്ലാ കാര്യങ്ങൾ അവന് ഓർമ്മ വരും"
അവൻ എഴുതി കഴിഞ്ഞാൽ റൗമാൻ(അഃസ)
അവൻ എഴുതിയ പേപ്പർ
കീറി അവൻറെ പിരടിയിൽ
കെട്ടിക്കൊണ്ട് മലക്കു അവനോട്
പറയും."ഹേ മനുഷ്യ
നീ ഇവിടെ എഴുതിയ കാര്യങ്ങൾ
നാളെ നിന്നെ കൊണ്ടു
അല്ലാഹു മഹ്ശറയിൽ വായിപ്പിക്കും ഞാൻ
പോയതിനു ശേഷം രണ്ടുപേർ വരും. അവർ
ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറഞ്ഞാൽ
നീ ഇവിടെ വിജയിച്ചു......റൗമാൻ
പോയി കഴിഞ്ഞാൽ മുൻകർ നകീർ (അഃസ)
വരും..... ഈ മയ്യിത്ത് ജീവിച്ചിരുന്ന
കാലത്ത് നബി (സ അ)തങ്ങളെ സ്നേഹിച്ചവരാണങ്കിൽ മലക്കുകൾ
വരുന്നത് നല്ല രൂപത്തിൽ ആയിരിക്കും.......അതല്ല,വെറും വാചാലമായി 
',ഞാനും നബിയെ സ്നേഹിക്കുന്നു...അങ്ങിനെ പ്രവൃത്തിയിലൂടെ പറഞ്ഞു നടക്കുന്നവനവനാണെങ്കിൽ
പേടിപ്പെടുത്തുന്ന രൂപത്തിൽ
ആയിരിക്കും വരുന്നത്..... കറുത്ത പുതപ്പ്
ധരിച്ച് തറയിൽ ഇഴഞ്ഞ
നീണ്ടമുടിയും.... അവരുടെ കണ്ണുകൾ
തീ ജ്വലകൾ പോലെയുള്ള കണ്ണുകൾ
അവരുടെ പല്ല് തേറ്റ പല്ല് പോലുള്ള
നീണ്ടുനിൽക്കുന്ന കൂറ്റൻ പല്ലുകൾ...
മുഖം കറുത്ത മുഖങ്ങൾ
അവരുടെ കയ്യിൽ ഒരു ഇരുമ്പ് ദണ്ഡ്
ഉണ്ടാകും.. ആ ദണ്ഡ് കൊണ്ടു ഒരു
വലിയ പർവതത്തിനെ അടിച്ചാൽ ആ
പർവ്വതം പൊടിയാകും. മലക്കുകൾ
ആ മയ്യിത്തിനോട് ചോദിക്കും.... നിൻറെ റബ്ബ്
ആരാണ്? ആ മയ്യിത്ത് പറയും.... എനിക്ക്
അറിയില്ല....ആ ദണ്ഡ് കൊണ്ടു
മലക്കുകൾ അവനെ അടിക്കും... ആ
അടിയിൽ അവൻ പാതാളത്തിൽ താഴ്ന്നു
പോകും.. തിരിച്ചു വന്നു കഴിഞ്ഞാൽ
വീണ്ടും മലക്കുകൾ ചോദിക്കും.

നിൻറെ 
നബി ആരാണ്? മയ്യിത്ത്
പറയും.

എനിക്കറിയില്ല
പിന്നെയും അടിക്കും വീണ്ടും ചോദിക്കും.

നിൻറെ മതം ഏതാണ്..
മയ്യിത്ത് പറയും എനിക്കറിയില്ല.
പിന്നെയും അടിക്കും..
വീണ്ടും ചോദിക്കും...
നിൻറെ
ഖിബ് ല ഏതാണ്? നിൻറ്റ ഇമാം ആരാണ്
മയ്യിത്ത് പറയും എനിക്കറിയില്ല.
നബി (സ) തങ്ങളെ ദുനിയാവിൽ വെച്ച് ഹൃദയത്തിനാലെ സ്നേഹിക്കാത്തവർക്ക് മലക്കുകൾ
അവൻറ്റെ വലതു ഭാഗത്തേക്ക് ഒരു
കവാടം തുറന്നു കാണിക്കും....ആ കാണിക്കുന്ന
കവാടം സ്വർഗത്തിൻറ്റെ കവാടം ആയിരിക്കും...

അതു കാണുമ്പോൾ അവനു സന്തോഷം വരും ഇടത്
ഭാഗത്തേക്ക് ഒരു കവാടം തുറന്ന് കാണിച്ച്
കൊണ്ടു മലക്കുകൾ
പറയും പറയും..

നീ സന്തോഷിക്കെണ്ട.നീ തവ്ഹീദ് ഹൃദയ തലത്തിൽ ലാസിമാക്കിയിരുന്നുവെങ്കിൽ നിനക്കു ഈ
കവാടം ലഭിക്കുമായിരുന്നു. നിനക്കു ലഭിക്കുന്ന
കവാടം ഈ കവാടമാണ്..

ആ കാണിക്കുന്ന
കവാടം നരകത്തിൻറ്റെ കവാടമാണ്.

ഈ മയ്യിത്ത് ദുനിയാവിൽ വെച്ച് അള്ളാഹുവുമായി ചെയ്ത കരാർ പുതുക്കിയിരുന്നുവെങ്കിൽ മലക്കുകൾ
ചോദിച്ച ചോദ്യങ്ങൾക്കു ശരിയായ
ഉത്തരം പറയും.
എന്റെ റബ്ബ് അല്ലാഹു, എന്റെ നബി മുഹമ്മദ് നബി{സ},
എന്റെ മതം ഇസ്ലാം,
എന്റെ ഖിബ് ല കഅബ,
എന്റെ ഇമാം ഖുർആൻ.

അവന്
നരകത്തിൻറ്റെ കവാടം തുറന്നു
കാണിക്കും അവൻ പേടിച്ച്
കിടുകിടാ വിറക്കും....

ഇതാ അള്ളാഹുവുമായി ആലമുൽ അർവ്വാഹിൽ വെച്ച് ചെയ്ത കറാർ ദുനിയാവിൽ വെച്ച് പുതുക്കിയ ഒരു മുഹ്മിനായ മനുഷ്യന്റെ മയ്യത്തിന്റെ അവസ്ഥ.
സ്വർഗത്തിൻറ്റെ കവാടം തുറന്ന്
കാണിച്ച് കൊണ്ടു മലക്കുകൾ
പറയും നീ പേടിക്കെണ്ട നിനക്കു
ലഭിക്കുന്നത് ഈ കവാടമാണ്....

മലക്കുകൾ ആ
നല്ല മയ്യിത്തിനോട്
പറയും..

മണിയറയിലെ പതുമണവാളൻ
ഉറങ്ങുന്നതുപോലെ നീ ഉറങ്ങുക നിന്നെ ഇവിടെ ആരും ശല്യപെടുത്തുകയില്ല..

ചീത്ത മനുഷ്യനോട്
പറയും നീ ലോകവസാനം വരെ നരകത്തിൻറ്റെ ശിക്ഷ
അനുഭവിച്ചു ഉറങ്ങുക'' അല്ലാഹു
നമ്മെ കാത്തു രക്ഷിക്കട്ടെ'' .....

മനുഷ്യ
നന്മ ആഗ്രഹിക്കുന്നവർ ദയവായി ഇത്
ഷെയർ ചെയ്യുക..

.ഒരു നന്മ
ഒരാളെ ചെയ്യാൻ പ്രേരിപ്പിച്ച്
അദ്ദേഹംഅത് ചെയ്താൽ അവർക്ക്
ലഭിക്കുന്നത് പോലെയുള്ള
പ്രതിഫലം നമുക്കും ലഭിക്കുന്നതാണ്........

അള്ളാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്തു അവന്റ ജന്നാത്തുന്നഈമില് ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടേ....

വെള്ളിയാഴ്‌ച, മേയ് 17, 2019

തറാവീഹ് നിസ്കാരത്തിന്‍റെ ഓരോ ദിവസത്തേയും പ്രതിഫലങ്ങള്‍ ?



രാവ്-1
ഉമ്മതന്നെ പ്രസവിച്ച ദിവസംപോലെ പാപമുക്തനാകും.

രാവ്-2
തന്‍റെ മുഅ്മിനീങ്ങളായ മാതാപിതാക്കള്‍ക്ക് പൊറുത്ത് കൊടുക്കും.

രാവ്-3
തന്‍റെ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം പൊറുത്ത് തന്നിരിക്കുന്നു എന്ന് അര്‍ശിന്‍റെ താഴെനിന്നുംഒരുമലക്ക് വിളിച്ച് പറയും

രാവ്-4
തൗറാത്ത്, ഇന്‍ജീല്‍,സബൂര്‍,ഖൂര്‍ആന്‍ ഇവഓതിയതിന് തുല്യമായ പ്രതിഫലം.

രാവ്-5 മസ്ജിദുല്‍ഹറാം,മസ്ജിദുന്നബവി,മസ്ജിദുല്‍ അഖ്സ ഇവയില്‍നിസ്കരിച്ച പ്രതിഫലം

രാവ്-6
ബയ്തുല്‍ മഅ്മൂര്‍ തവാഫ് ചെയ്ത പ്രതിഫലവും സകല കല്ലുകളും മണ്‍തരികളുംഅവന് പൊറുക്കലിനെതേടുകയും ചെയ്യും.

രാവ്-7
ഫിര്‍ഔന്‍, ഹാമാന്‍ എന്നിവര്‍ക്കെതിരെ മൂസനബി(അ) ക്കൊപ്പംസഹായിച്ച പ്രതിഫലം.

രാവ്-8
ഇബ്റാഹീം നബി(അ) ക്ക് കൊടുത്ത പ്രതിഫലം.

രാവ്-9
ഒരു പ്രവാചകന്‍
ഇബാദത്ത് ചെയ്ത പ്രതിഫലം.

രാവ്-10
ഇരുലോക നന്‍മകള്‍ അല്ലാഹുനല്‍കും

രാവ്-11
പ്രസവിക്കപ്പെട്ടദിവസം പോലെ പാപമുക്തനായി ദുനിയാവില്‍നിന്ന് പുറപ്പെടും(മരണപ്പെടും).

രാവ്-12
പൂര്‍ണ ച(ന്തന്‍ (പകാശിക്കുന്നത് പോലെയുളള മുഖവുമായി ഖിയാമും നാളില്‍ അവന്‍ വെരും.

രാവ്-13
തെററുകളില്‍നിന്നും നിര്‍ഭയനായിഖിയാമും നാളില്‍ അവന്‍ വെരും.

രാവ്-14
അവന്‍തറാവീഹ് നിസ്കരിച്ചിരിക്കുന്നു എന്ന് മലക്കുകള്‍ സാക്ഷം വഹിക്കുകയും അതുകാരണമായി അവനെ വിചാരണ ചെയ്യുകയുമില്ല.

രാവ്-15
മലക്കുകള്‍ അവന് റഹ്മത്തിനെ തേടും 

രാവ്-16
നരകമോചനവും സ്വര്‍ഗ(പവേശനവും അല്ലാഹു രേഖപ്പെടുത്തും

രാവ്-17
അമ്പിയാക്കളുടേതിന് തുല്യമായ (പതിഫലം

രാവ്-18
അല്ലാഹുവിന്‍റെ അടിമേ.... നിനക്കും നിന്‍റെ മാതാപിതാക്കള്‍ക്കും അല്ലാഹു ത്യപ്തി പ്പെട്ടിരിക്കുന്നു എന്നൊരു മലക്ക് വിളിച്ച് പറയും.

രാവ്-19
ജന്നാതുല്‍ ഫിര്‍ദൗസില്‍ അവന്‍റെ ദറജ വര്‍ദ്ധിപ്പിക്കും

രാവ്-20 സജ്ജനങ്ങളുടേയും,ശുഹദാക്കളുടേയും (പതിഫലം

രാവ്-21
(പകാശത്തിനാലുളള ഒരുഭവനം അല്ലാഹു അവന് സ്വര്‍ഗത്തില്‍ നിര്‍മിക്കും

രാവ്-22
അന്ത്യനാളില്‍ എല്ലാ വിഷമതകളില്‍നിന്നുംനിര്‍ഭയനായി അവന്‍ വെരും

രാവ്-23
സ്വര്‍ഗത്തില്‍ അവനൊരു പട്ടണം നിര്‍മിക്കും

രാവ്-24
ഉത്തരംലഭിക്കപ്പെടുന്ന 24 (പാര്‍ത്തനകള്‍

രാവ്-25
ഖബറിലെ ശിക്ഷയെതൊട്ട് അവനെ കാക്കും

രാവ്-26
40കൊല്ലത്തെ (പതിഫലത്തിലേക്ക് അവനെ ഉയര്‍ത്തും

രാവ്-27
അന്ത്യനാളില്‍ മിന്നല്‍വേഗത്തില്‍ സ്വിറാത്ത്വിട്ട് കടക്കും

രാവ്-28
സ്വര്‍ഗത്തില്‍ അവന്‍റെ ദറജ ഉയര്‍ത്തും

രാവ്-29
സ്വീകരിക്കപ്പെട്ട ആയിരം ഹജ്ജിന്‍റെ (പതിഫലം

രാവ്-30
സ്വര്‍ഗീയ പഴങ്ങള്‍ ഭക്ഷിച്ചോ, സല്‍സബീലില്‍ കുളിച്ചോ, ഹൗളുല്‍കൗസര്‍ കുടിച്ചോ, ഞാന്‍ നിന്‍റെ റബ്ബാണ്, നീ എന്‍റെ അടിമയും എന്ന്  അല്ലാഹു  പറയും.

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

صلى الله علي محمد صلى الله عليه وسلم

ഇത് മാക്സിമം ഷെയർ ചെയ്യുക, കാരണം ഇതൊരു ജാരിയായ സ്വദഖയാകുന്നു, ജാരിയായ സ്വദഖ എന്നാൽ ലോകാവസാനം വരെ അതിൻ്റെ പ്രതിഫലം വർദ്ധിച്ചുകൊണ്ടിരിക്കും എന്നർത്ഥം. നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ  ഷെയർ ചെയ്യുന്നുവോ അതിൻ്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്കും വന്ന് ചേരും..
റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.....

ചൊവ്വാഴ്ച, മേയ് 07, 2019

നോമ്പിന്റെ നിയ്യത്ത്

നോമ്പിന്റെ നിയ്യത്ത്
نَوَيْتُ صَوْمَ غَدٍ عَنْ أَدَاءِ فَرْضِ رَمَضَانِ هَذِهِ السَّنَةِ لِللّهِ تَعَالَى۞

അത്താഴ ശേഷം 7 പ്രാവശ്യം
اَللّهُ لآاِلَهَ اِلّآ هُوَالْحَيُّ الْقَيُّومُ عَلَى كُلِّ نَفْسٍ بِمَا كَسَبَتْ۞

നോമ്പ് തുറന്നയുടനെ
اَللّهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أَفْطَرْتُ۞

വെള്ളം കൊണ്ട് നോമ്പ് തുറന്നാൽ
ذَهَبَ الظَمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الْاَجْرُ اِنْ شَاءَ اللّه۞ اَللَّهُمَّ اِنِّي اَسْأَلُكَ بِرَحْمَتِكَ الَّتِي وَسِعَتْ كُلَّ شَيْئٍ اَنْ تَغْفِرَلِي۞

റമളാനിലെ എല്ലാ രാപകലുകളിലും 10 പ്രാവശ്യം ചൊല്ലേണ്ടത്
اَسْتَغْفِرُ اللّهَ الَّذِي لآاِلَهَ اِلاَّ هُوَ الْحَيُّ الْقَيُّومُ مِنْ كُلِّ ذَنْبٍ وَخَطِيئَةٍ وَاَتُوبُ اِلَيْهِ وَهُوَ حَيٌّ دَائِمٌ قَائِمٌ لاَ يَفُوتُ وَلاَ يَمُوتُ بِيَدِهِ الْمُلْكُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌَ۞

റമളാൻ മുഴുക്കെ വർദ്ധിപ്പിക്കേണ്ടത്
اَشْهَدُ اَنْ لآاِلَهَ اِلَّا اللّهُ اَسْتَغْفِرُ اللّهَِ۞ اَللَّهُمَّ اِنِّي اَسْأَلُكَ الْجَنَّةَ وَاَعُوذُبِكَ مِنَ النَّارَِ۞

ആദ്യത്തെ പത്തിൽ
اَللَّهُمَّ إِرْحَمْنِي يَاأَرْحَمَ الرَّاحِمِينَ۞

രണ്ടാമത്തെ പത്തിൽ
اَللَّهُمَّ اغْفِرْلِى ذُنُوبِي يَارَبَّ الْعَالَمِينَ۞

അവസാനത്തെ പത്തിൽ
اَللَّهُمَّ أَعْتِقْنِي مِنَ النَّارِ وَأَدْخِلْنِي الْجَنَّةَ يَا رَبَّ الْعَالَمِينََ۞
اَللَّهُمَّ اِنَّكَ عَفُوٌّ تُحِبُ الْعَفْوَ فَاعْفُ عَنِّيَ۞

അഞ്ച് നേരത്തെ നിസ്കാരങ്ങളുടെ പ്രാർത്ഥനയോട് കൂടെ
اَللَّهُمَّ اجْعَلْ هَذَا الشَّهْرَ الشَّرِيفَ الْعَظِيمَ شَاهِدًا لَنَا لآ شَاهِدًا عَلَيْنَا وَاجْعَلْهُ حُجَّةً لَنَا لاَ حُجَّةً عَلَيْنَا۞ اَللَّهُمَّ اعْتِقْ رِقَابَنَا وَرِقَابَ آبَائِنَا وَأُمَّهَاتِنَا وَمَشَائِخَنَا وَأَسَاتِيذِنَا مِنَ الدُّيُونِ وَالْمَظَالِمِ وَالنَّارِ۞

നോമ്പ് തുറക്കാൻ മഗ് രിബ് ബാങ്ക് പ്രതീക്ഷിച്ചിരിക്കുമ്പോൾ ഇങ്ങിനെ ദുആ ചെയ്യുക
اَللَّهُمَّ اغْفِرْلِى يَا وَاسِعَ الْمَعْفِرَة۞

തറാവീഹ് നിസ്കാര ശേഷമുള്ള ദിക്റ് ദുആ
اَسْتَغْفِرُ اللّهَ الْعَظِيمَ الَّذِي لآاِلَهَ اِلاَّ هُوَ الْحَيُّ الْقَيُّومُ مِنْ كُلِّ ذَنْبٍ وَخَطِيئَةٍ وَأَتُوبُ اِلَيْهِ وَاَسْأَلُكَ التَّوْبَةَ۞ اَللَّهُمَّ اَنْتَ السَّلاَمُ وَمِنْكَ السَّلاَمُ وَاِلَيْكَ يَرْجِعُ السَّلاَمُ حَيِّنَا رَبَّنَا بِالسّلاَمِ وَأَدْخِلْنَا دَارَ السَّلاَمِ تَبَارَكْتَ رَبَّنَا وَتَعَالَيْتَ يَاذَالْجَلاَلِ وَالْاِكْرَامِ۞ اَلْحَمْدُ لِللّهِ رَبَّ الْعَالَمِينَ۞ اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ۞ اَللَّهُمَّ اِنَّ لَكَ فِي كُلِّ لَيْلَةٍ مِنَ لَّيَالِي رَمَضَانَ عُتَقَاءَ وَطُلَقَاءَ وَخُلَصَاءَ وَاُمَنَاءَ مِنَ النَّارِ۞ اِجْعَلْنَا مِنْ عُتَقَائِكَ وَطُلَقَائِكَ وَخُلَصَائِكَ وَاُمَنَائِكَ مِنَ النَّارِِ۞ اِجْعَلْنَا يَا اِلَهَنَا يَااَللّهُ يَااَللّهُ يَااَللّهُ مِنَ السُّعَدَاءِ الْمَقْبُولِينَ۞ وَلاَ تَجْعَلْنَا مِنَ الْأَشْقِيَاءِ الْمَطْرُودِينَ۞ رَبَّنَا تَقَبَّلْ مِنَّا صَلاَتَنَا وَصِيَامَنَا وَقِيَامَنَا وَرُكُوعَنَا وَسُجُودَنَا وَتَخَشُّعَنَا وَتَضَرُّعَنَا وَتَمِّمْ تَقْصِيرَنَا وَاسْتَجِبْ دُعَاءَنَا اِنَّكَ اَنْتَ السَّمِيعُ الْعَلِيمُ۞ وَتُبْ عَلَيْنَا اِنَّكَ اَنْتَ التَّوَّابُ الرَّحِيمَ۞ بِرَحْمَتِكَ يَااَرْحَمَ الرَّاحِمِينَ۞

നോമ്പ് തുറക്കുന്ന സമയത്തുള്ള ദുആക്ക് പ്രത്യേകം ഉത്തരമുണ്ട്. നോമ്പ് തുറക്കാൻ ധൃതി കാണിക്കണം. ഖുർആൻ ഇറങ്ങിയ മാസമായതിനാൽ ഖുർആൻ പാരായണം വർദ്ധിപ്പിക്കുക. റസൂൽ( ﷺ )യുടെ പേരിൽ ധാരാളം സ്വലാത്ത് വർദ്ധിപ്പിക്കുക. ലോക മുസ്ലിമീങ്ങളേയും. നമ്മെ എല്ലാ മേഘലകളിലും സഹായിക്കുന്നവർക്ക് വേണ്ടിയും പ്രത്യേകം ദുആ ചെയ്യുക അല്ലാഹു സ്വീകരിക്കട്ടെ! ആമീൻ

''ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ   നന്‍മ ചെയ്യുന്നവനെ പോലെയാണെന്ന് മുത്ത്‌ നബി(സ്വ) അരുളി...
ഇതിനുള്ള തക്ക പ്രതിഫലം പടച്ചവൻ നമുക്ക്‌ നൽകട്ടെ... ആമീൻ...