ഇസ്ലാമാബാദ്: പാകിസ്താനിലെ മലയോര മേഖലയിലെ തീര്‍ഥാടന കേന്ദ്രം വ്യത്യസ്തമായ ഒന്നാണ്. സമദ് ലെഹ്‌രി എന്ന വ്യവസായിയാണ് ഇത് ആരംഭിച്ചത്. പഴയതും കേട് വന്നതുമായ ഖുര്‍ആന്‍ പതിപ്പുകള്‍ സൂക്ഷിക്കാനാണ് ഈ കേന്ദ്രം. പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റക്കടുത്ത മലയോര മേഖലയിലാണ് വ്യത്യസ്തമായ തീര്‍ഥാടന കേന്ദ്രമുള്ളത്. ചില്‍തേണ്‍ മലയോര മേഖലയില്‍ പഴയ ഖുര്‍ആന്‍ പതിപ്പുകള്‍ സൂക്ഷിക്കാന്‍ വലിയ തുരങ്കങ്ങള്‍ നിര്‍മിച്ചിരിക്കുകയാണ് സമദ് ലെഹ്‌രി. തുരങ്കങ്ങളുടെ നീളം ഇപ്പോള്‍ കിലോമീറ്ററുകള്‍ വരും.ജബലുന്നൂര്‍ ഫൗണ്ടേഷന്‍ 1992ലാണ് സമദ് ലെഹ്‌രി ജബലുന്നൂര്‍ ഫൗണ്ടേഷന്‍ ആരംഭിച്ചത്. വിശുദ്ധ ഗ്രന്ഥത്തിന്റെ പഴകിയ പകര്‍പ്പുകള്‍ സൂക്ഷിക്കുകയായിരുന്നു ലക്ഷ്യം. പഴയ ഖുര്‍ആന്‍ പതിപ്പുകള്‍ കത്തിക്കാന്‍ പാടില്ലെന്ന വിശ്വാസത്തില്‍ നിന്നാണ് ഇത് കുഴിച്ചിടാന്‍ പ്രത്യേക സ്ഥലം ഒരുക്കുക എന്ന തീരുമാനത്തിലെത്തിയത്.നൂര്‍ പര്‍വതം സൗദിയിലെ ജബലുന്നൂറിനെ അനുകരിച്ചാണ് സംഘടനക്കും ഈ പേരിട്ടിരിക്കുന്നത്. പ്രവാചകന് ഖുര്‍ആന്‍ ആദ്യം ഇറങ്ങിയത് നൂര്‍ പര്‍വതത്തില്‍ വച്ചാണ്.മുറിയില്‍ നിന്ന് തുരങ്കങ്ങളിലേക്ക് മലയോരത്ത് പ്രത്യേക മുറികള്‍ നിര്‍മിച്ച് ഖുര്‍ആന്‍ സൂക്ഷിക്കാനായിരുന്നു ലെഹ്‌രിയുടെ ആദ്യ തീരുമാനം. പിന്നീടാണ് തുരങ്കം നിര്‍മിക്കാന്‍ ആരംഭിച്ചത്. കൂടുതല്‍ ഖുര്‍ആന്‍ സൂക്ഷിക്കാന്‍ സൗകര്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തുരങ്ക നിര്‍മാണം.നാല് കിലോമീറ്റര്‍ തുരങ്കം ഇന്ന് തുരങ്കം നാല് കിലോമീറ്ററോളം വരും. 25 ലക്ഷത്തിലധികം ഖുര്‍ആന്‍ പതിപ്പുകളാണിവിടെയുള്ളത്. പാകിസ്താനിലെ മുസ്ലിംകള്‍ക്ക് വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ് ലെഹ്‌രി ഈ സ്ഥലം.ഖുര്‍ആന്‍ പതിപ്പുകള്‍ ചാക്കില്‍ കെട്ടിക്കിടക്കുന്നു. സൂക്ഷിച്ചുവയ്ക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി traക്കുകളിലെത്തിയ ഖുര്‍ആനുകള്‍ തുരങ്കത്തിന്റെ പുറത്ത് കൂടിക്കിടക്കുകയാണ്. തുരങ്കം ഇനിയും കുഴിക്കാനാണ് ലെഹ്‌രിയുടെ തീരുമാനം
ദിനേന ആയിരങ്ങള്‍ ഇവിടെ എത്തിയ ചില ഖുര്‍ആന്‍ പതിപ്പുകള്‍ക്ക് 600 വര്‍ഷത്തിലധികം പഴക്കമുണ്ട്. ചില പ്രത്യേകതയുള്ള പതിപ്പുകള്‍ ചില്ലിട്ട് വച്ചിരിക്കുകയാണ്. ആവശ്യക്കാര്‍ക്ക് കാണാം. അതിനായി പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്. ഖുര്‍ആന്‍ ചാക്കിലാക്കി വരുന്നവര്‍ ഈ പഴയ ഖുര്‍ആന്‍ കണ്ടതിന് ശേഷമാണ് മടങ്ങുന്നത്. പ്രതിദിനം ആയിരത്തിലധികം പേരാണ് ഇവിടെ സന്ദര്‍ശിക്കുന്നത്. ഫീസ് ഈടാക്കുന്നില്ല. എന്നാല്‍ സംഭാവനകള്‍ സ്വീകരിക്കുന്നുണ്ടെന്ന് ലെഹ്‌രി പറഞ്ഞു. ഈ തുക തുരങ്കം കുഴിക്കുന്നതിന് തന്നെയാണ് ഉപയോഗിക്കുന്നത്.
ഞായറാഴ്‌ച, ജനുവരി 22, 2017
ബുധനാഴ്‌ച, ജനുവരി 18, 2017
ധനവാനും, ദരിദ്രനും ?
ഒരിക്കല്‍ സുഗന്ധം പൂശി, അഴകാര്‍ന്ന വസ്ത്രം ധരിച്ച്, പ്രൌഡിയോട് കൂടി
ഒരു ധനികന്‍ നടന്നു പോകുന്നത് നബിയും ശിഷ്യരും കണ്ടു...
''എന്താണ് അയാളെ പറ്റി നിങ്ങളുടെ അഭിപ്രായം..?''
നബി ചോദിച്ചു..
''നബിയെ അയാള്‍ എല്ലാര്‍ക്കും സ്വീകാര്യനാണ്.. ശുപാര്‍ശ പറഞ്ഞാല്‍
ആള്‍ക്കാര്‍ കേള്‍ക്കും,കല്യാണമാലോചിച്ചാല്‍ ആരും തള്ളില്ല.. സദസ്സുകളില്‍
ക്ഷണിക്കപ്പെടും..''
ആള്‍ക്കാര്‍ കേള്‍ക്കും,കല്യാണമാലോചിച്ചാല്‍ ആരും തള്ളില്ല.. സദസ്സുകളില്‍
ക്ഷണിക്കപ്പെടും..''
നബി ഒന്നും മിണ്ടിയില്ല...
അല്പം കഴിഞ്ഞു വേറൊരാള്‍ അതു വഴി പോയി.. ഒരു സാധു.. സാധാ
വസ്ത്രം, ഒരു പകിട്ടോ പ്രതാപമോ ഇല്ല...
വസ്ത്രം, ഒരു പകിട്ടോ പ്രതാപമോ ഇല്ല...
''അയാളെപ്പറ്റി എന്ത് പറയുന്നു..?''
നബി വീണ്ടും ചോദിച്ചു
''നബിയെ, അയാളെ ആരും വിലവെക്കില്ല, ശുപാര്‍ശ പറഞ്ഞാല്‍
സ്വീകരിക്കില്ല... സദസ്സുകളില്‍ ക്ഷണിക്കപ്പെടില്ല ..''
സ്വീകരിക്കില്ല... സദസ്സുകളില്‍ ക്ഷണിക്കപ്പെടില്ല ..''
നബി അല്‍പ നേരം മൗനം ദീക്ഷിച്ചു.. പിന്നെ മെല്ലെ പറഞ്ഞു..
''ആദ്യം പോയ ആളുകള്‍ ഭൂമി നിറച്ചുണ്ടായിട്ടും കാര്യമില്ല.. രണ്ടാമത് പോയവനാണ് ശ്രേഷ്ടന്‍..,..''
ശിഷ്യര്‍ അമ്പരന്നു...നബി തുടര്‍ന്നു..
''സ്വര്‍ഗം എനിക്ക് കാണിച്ചപ്പോള്‍ അതില്‍ കൂടുതലും ഞാന്‍ കണ്ടത് ദരിദ്രരെ ആയിരുന്നു...''
പിന്നീട് ആകാശത്തേക്ക് കൈ ഉയര്‍ത്തി നബി പ്രാര്‍ത്ഥിച്ചു
''അല്ലാഹുവേ നീയെന്നെ ദരിദ്രനായി ജീവിപ്പിക്കുകയും, ദരിദ്രനായി മരിപ്പിക്കുകയും ചെയ്യേണമേ...
പെരുന്നാളിന് ബൈക്കുകളില്‍ കൂകി വിളിച്ചും, നിരന്തരം ഹോണ്‍ അടിച്ചും ആഘോഷം ഉപദ്രവമാക്കി മാറ്റുന്ന സമുദായ യൗവനം ഏതു നബിയെ ആണ് സ്നേഹിക്കുന്നത്..?
നാല് നേരം ഇറച്ചിയും , മീനും തിന്നു ഇസ്‌ലാമിക മഹത്വം വിളമ്പുന്ന ഞാനും, നിങ്ങളും അറിയണം നമ്മുടെ നബിയെ...
ഇളം ആട് മാംസം കണ്ണ് കൊണ്ട് കണ്ടിട്ട് പോലുമില്ലാത്ത പുണ്യ പ്രവാചകനെ....
അധിക ദിവസവും പട്ടിണി ആയിരുന്നു അവിടുന്ന്...
മരിക്കുന്ന സമയത്ത് സ്വന്തം പടയങ്കി ഒരു ജൂതനു പണയം വെച്ചിരിക്കുകയായിരുന്നു..!
ഒരു പായ, ഒരു പുതപ്പ്, രണ്ടു പാത്രം, തീര്‍ന്നു നബിയുടെ സമ്പാദ്യം..
ബുര്‍ജ് ഖലീഫയുടെ ഉയരം പറഞ്ഞു മത്സരിക്കുന്നവരും, സ്വത്തിന്‍റെ പേരില്‍ തമ്മിലടിക്കുന്ന ഉസ്മാനും, കബീറും, ജമീലയുമൊക്കെ ഇതറിയാതെ പോകുന്നു...
ഒരിക്കല്‍ ബദാം കലക്കിയ പാനീയം ആരോ സമ്മാനമായി നല്‍കിയപ്പോള്‍ അതു വാങ്ങാന്‍ കൈ നീട്ടിയ നബി പിന്നെ പറഞ്ഞു:
''ഇത് റോമ ചക്രവര്‍ത്തിമാര്‍ കുടിക്കുന്ന പാനീയമാണ്.. ഇതെന്നെ അഹങ്കാരിയാക്കുമോ എന്ന് ഞാന്‍ ഭയക്കുന്നു.. അതു കൊണ്ട് എനിക്ക് ഇത് കുടിക്കാനാവില്ല..'' എന്ന്..!
ബദാം ഷേകും കുടിച്ച്, തന്തൂരി ചിക്കന്‍ കടിച്ചു പറിച്ച്..
പാവങ്ങളില്‍ നിന്നും മുഖം തിരിച്ച്..
എനിക്കിതുണ്ട്, അവനതില്ല എന്ന് ഊറ്റം കൊണ്ട്..
ഭൂമി ചവിട്ടിക്കുലുക്കി നടക്കുന്ന,
നമുക്ക് പറയാന്‍ ലജ്ജയില്ലേ..
നമ്മുടെ നബി മുഹമ്മദാണെന്ന്...!
സല്ലല്ലാഹു അലൈഹിവസല്ലം
നബി (സ) പറഞ്ഞു :-
നബി (സ) പറഞ്ഞു :-
1. ഒരാള്‍ ദിവസവും 3 തവണ നരകത്തില്‍ നിന്നും അളളാഹുവിനോട് അഭയം തേടിയാൽ, "അളളാഹുവേ അവനെ നരകത്തെ തൊട്ട് കാക്കണേ" എന്ന് നരകം അളളാഹുവിനോട് ദുആ ചെയ്യും...
2. ഒരാള്‍ ദിവസവും 3 തവണ അളളാഹുവിനോട് സ്വർഗ്ഗം ചോദിച്ചാൽ, "അളളാഹുവേ അവനെ നീ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കണേ" എന്ന് സ്വർഗ്ഗം അളളാഹുവിനോട് ദുആ ചെയ്യും...
3. ഒരാള്‍ എല്ലാ ഫർള് നിസ്കാരത്തിന് ശേഷവും "ആയത്ത് അൽ കുർസിയ്" ഓതിയാൽ അവന് സ്വർഗത്തിൽ കടക്കുവാന്‍ തടസ്സം മരണം മാത്രം...
4. എല്ലാ രോഗങ്ങൾക്കും സങ്കടങ്ങൾക്കുമുളള ദിവ്യ ഔഷധം "ലാ ഹൗല വലാ ഖുവ്വത്വ ഇല്ലാ ബില്ലാഹ്"
5. ഒരാള്‍ ദിവസവും 10 തവണ "ഖുൽഹുവളളാഹു അഹദ്" ഓതിയാൽ അളളാഹു അവന് വേണ്ടി സ്വർഗത്തിൽ കൊട്ടാരം പണിയും...
അളളാഹു നമ്മളെ എല്ലാവരേയും കാത്ത് രക്ഷിക്കട്ടെ..!!!
ആമീൻ..!!!
ആമീൻ..!!!
[ഒരു അറിവ് പകർന്ന് കൊടുത്തവനും അത് പ്രവർത്തിച്ചവനും പ്രതിഫലം ഒന്ന് തന്നെ..


മുത്ത് നബിയുടെ അടുത്തേക്ക് ഒരു സ്വലാത്ത്
صلى الله على محمد صلى الله عليه وسلم
صلى الله على محمد صلى الله عليه وسلم
صلى الله على محمد صلى الله عليه وسلم
صلى الله على محمد صلى الله عليه وسلم
صلى الله على محمد صلى الله عليه وسلم
صلى الله على محمد صلى الله عليه وسلم
Courtesy: writer
ബുധനാഴ്‌ച, ജനുവരി 11, 2017
കിയാമത്ത് നാളിൻ്റെ ചെറിയ അടയാളങ്ങൾ...........?
ഇത് വായിച്ചാൽ മാത്രം പോര, പരമാധി എല്ലാ സുഹ്യത്തുക്കൾക്കും ഷെയർ ചെയ്യുകയും വേണം.... സർവ്വ ശക്തൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ ആമീൻ....
ഇമാം തുർമുദി (റ) പറയുന്നു താഴെ പറയുന്ന 15 അടയാളങ്ങൾ നിങ്ങളുടെ കണ്ണിൽ കണ്ടാൽ നിങ്ങൾ കിയാമത്ത് നാളിനെ പ്രധീക്ഷിക്കുക എന്ന് നബി (ﷺ) പറഞ്ഞിരിക്കുന്നു.....
1. പൊതു ഖജനാവ് കട്ട്മുടിക്കുന്ന ഭരണാധികാരികളുടെ കാലം വന്നാൽ...
2. ഒരാളേയും വിശ്വസിക്കാൻ വയ്യാത്ത കാലം വന്നാൽ...
3. പണക്കാരൻ സക്കാത്ത് കൊടുക്കാതെ പാവങ്ങളുടെ ഹഖ് തിഞ്ഞുന്ന കാലം വന്നാൽ...
4. അള്ളാഹുവിൻ്റെ ദീനിൻ്റെ ആവശ്യത്തിന് വേണ്ടിയല്ലാതെ ദീൻ കൊണ്ട് തട്ടികളിക്കുന്ന കാലം വന്നാൽ...
5. ഭാര്യമാരെ ഭയപ്പെട്ട്കൊണ്ട് ജീവിക്കുന്ന ഭർത്താക്കന്മാരുടെ കാലം വന്നാൽ...
6. ഉമ്മാനെ മക്കൾ തരംതാഴ്ത്തുന്ന കാലം വന്നാൽ...
7. ബന്ധുക്കളേക്കാൾ കൂട്ട്കാർക്ക് മുന്തിയ സ്ഥാനം കൊടുക്കുന്ന കാലം വന്നാൽ...
8. ബാപ്പയെ വീട്ടിൽ നിന്നും പുറത്താക്കുന്ന കാലം വന്നാൽ...
9. പള്ളികളിൽ തർക്കം തുടങ്ങുന്ന കാലം വന്നാൽ...
10. ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഭരണാധികാരികൾ കള്ളുകുടിയന്മാരും പെണ്ണ് പിടിയന്മാരുമാകുന്ന കാലം വന്നാൽ...
11. ഒരാളെ പേടിച്ച് ജനങ്ങൾക്ക് കഴിയേണ്ടിവരുന്ന കാലം വന്നാൽ...
12. പാട്ട് പാടി നടക്കുന്ന പെണ്ണുങ്ങൾ പെരുകുന്ന കാലം വന്നാൽ...
13. സംഗീത ഉപകരണങ്ങൾ വർദ്ധിക്കുന്ന കാലം വന്നാൽ...
14. ലോകമാകെ മദ്യത്തിൻ്റെ കീഴിലാകുന്ന ഒരു കാലം വന്നാൽ...
15. കഴിഞ്ഞ് പോയ നല്ല നല്ല ആളുകളെ അവസാനം വരുന്നവർ കുറ്റം പറയുന്ന കാലം വന്നാൽ...
നബി (ﷺ) തങ്ങൾ തുടർന്നു...
ഈ 15 അടയാളങ്ങൾ കണ്ട് തുടങ്ങിയാൽ ലോകത്ത് കൊടുങ്കാറ്റ് ഉണ്ടാകും, ഇടക്കിടക്ക് ഭൂമി കുലുക്കം ഉണ്ടാകും, ഭൂമിയുടെ പല ഭാഗങ്ങൾ പിളരും....
ഈ 15 അടയാളങ്ങൾ കണ്ട് തുടങ്ങിയാൽ ലോകത്ത് കൊടുങ്കാറ്റ് ഉണ്ടാകും, ഇടക്കിടക്ക് ഭൂമി കുലുക്കം ഉണ്ടാകും, ഭൂമിയുടെ പല ഭാഗങ്ങൾ പിളരും....
സുഹ്യത്തുക്കളെ ഇത്തരം സംഭവങ്ങൾ നമുക്കിപ്പോൾ നിത്യ കാഴ്ചയാണ്, സുനാമിയും റീത്ത എന്ന കാറ്റും, ജപ്പാനിലും ഈ അടുത്ത സമയത്ത് നമ്മുടെ അയൽ രാജ്യമായ നേപ്പാളിനെയും അള്ളാഹു തആല ഭൂകമ്പം കൊണ്ട് പരീക്ഷിച്ചത് നാം കണ്ടതാണല്ലോ....
ചിന്തിക്കുക.....
ചിന്തിക്കുക.....
ശക്തമായ പ്രകൃതി ദുരന്തത്തിൽ നിന്നും നമ്മെ എല്ലാവരേയും റബ്ബ് സുബ്ഹാനബൂ വ തആല കാക്കട്ടെ.... ആമീൻ.....!!!
ത്വലാഖ് !!
ലൈംഗിക ബന്ധം വിവാഹത്തിലൂടെ മാത്രമേ പാടൂ എന്ന് പഠിപ്പിച്ചു
വിവാഹം ചെയ്‌താൽ ഒരാൾ മതത്തിലെ പാതി പൂർത്തിയാക്കി എന്ന് പഠിപ്പിച്ചു.
വിവാഹം ബലിഷ്ഠമായ കരാറാണ് എന്ന് പഠിപ്പിച്ചു.
കാരാർ ലങ്കനം അതിഗൗരവമായ പാപമാണ് എന്നും പഠിപ്പിച്ചു.
വിവാഹമോചനം ചെയ്യാൻ സ്ത്രീക്കും പുരുഷനും അധികാരമുണ്ട് എന്ന് പഠിപ്പിച്ചു.
അള്ളാഹു വെറുക്കുന്ന കാര്യങ്ങളിൽ ഒന്നാണ് വിവാഹമോചനം എന്നും പഠിപ്പിച്ചു.
ഒരു തരത്തിലും മുന്നോട്ട് പോകാൻ കഴിയാത്തവിധമാണ് കാര്യങ്ങളെങ്കിൽ വിവാഹമോചനം അനുവദിച്ചു.
താറാവ് കാറുംപോലെ "ക്വക്ക്" "ക്വക്ക്" "ക്വക്ക്" എന്ന് പറയലല്ല ത്വലാഖ് എന്ന് പഠിപ്പിച്ചു.
ആദ്യം ഭാര്യയെ ഉപദേശിക്കാൻ പഠിപ്പിച്ചു ,
അത് ഫലം കണ്ടില്ലെങ്കിൽ കിടപ്പറ ബഹിഷ്കരിക്കാൻ പഠിപ്പിച്ചു.
അതും ഫലം കണ്ടില്ലെങ്കിൽ അവർ ശിക്ഷിക്കണം എന്ന് പഠിപ്പിച്ചു.
അവരുടെ മുഖത്തടിക്കരുത് എന്ന് പഠിപ്പിച്ചു.
വീട്ടവീഴ്ച ചെയ്യേണ്ടത് ഭർത്താവാണ് എന്ന് പഠിപ്പിച്ചു.
എന്നിട്ടും കാര്യങ്ങൾ ശരിയാവുന്നില്ലെങ്കിൽ , കുടുംബത്തിലുള്ള മുതിർന്നവർ അതിൽ ഇടപെടണം എന്ന് പഠിപ്പിച്ചു.
ഒത്തുതീർപ്പ് ചർച്ചകൾ ഇരുവീട്ടുകാരും നടത്തണം എന്ന് പഠിപ്പിച്ചു.
എന്നിട്ടും കാര്യങ്ങൾ ശരിതയായില്ലെങ്കിൽ നിങ്ങൾ വിവാഹമോചനം ചെയ്യണം എന്നും പഠിപ്പിച്ചു.
രണ്ട് പ്രാവശ്യം മാത്രമാണ് തിരിച്ചെടുക്കാൻ അനുവാദമുള്ള ത്വലാഖ് എന്ന് പഠിപ്പിച്ചു.
മൂന്നാമതും ത്വലാഖ് ചൊല്ലിയാൽ പിന്നെ പെണ്ണിനെ വേറൊരുത്തൻ കെട്ടി ത്വലാഖ് ചൊല്ലാതെ കെട്ടാൻ പാടില്ല എന്നും പഠിപ്പിച്ചു.
വിവാഹമോചനം ചെയ്യുന്ന സ്ത്രീക്ക് നൽകിയ മഹർ തിരിച്ചു ചോദിക്കരുത് എന്ന് പഠിപ്പിച്ചു.
അവരെ മാന്യമായി പറഞ്ഞയക്കണം എന്നും പഠിപ്പിച്ചു.
വിവാഹമോചനം ചെയ്ത സ്ത്രീകളെ ദ്രോഹിക്കാൻ വേണ്ടി യാതൊന്നും ചെയ്യരുത് എന്ന് പഠിപ്പിച്ചു.
വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ന്യായപ്രകാരം എന്തെങ്കിലും ജീവിതവിഭവമായി നല്‍കേണ്ടതാണ് എന്ന് പഠിപ്പിച്ചു.
അവരോട് നീതിയോടെ വർത്തിക്കണം എന്ന് പഠിപ്പിച്ചു.
വിഹമോചിതയായ സ്ത്രീ കുഞ്ഞിന് മുലകൊടുക്കുന്ന കാലമത്രെയും അവൾക്ക് ഭക്ഷണവും വസ്ത്രവും നൽകേണ്ടത് അവളുടെ ഭർത്താവിൻറെ ബാധ്യതയാണ് എന്ന് പഠിപ്പിച്ചു.
നിങ്ങൾ ഒരു കാര്യം വെറുക്കുകയും അതിൽ അള്ളാഹു ധാരാളം നന്മ കരുതിവെച്ചിട്ടുണ്ടാവും എന്ന് പഠിപ്പിച്ചു.
നീതി പുലർത്താൻ കഴിയില്ലെങ്കിൽ ഒരേ ഒരു പെണ്ണിനെ മാത്രം കെട്ടിയാമതി എന്ന് പഠിപ്പിച്ചു.
രണ്ടോ അതിലധികമോ ഭാര്യമാരെ സ്വീകരിക്കണം .
എന്നഗ്രഹം ഉണ്ടെങ്കിൽ അത് നാലിൽ നിർത്തണം എന്ന് പഠിപ്പിച്ചു.
വിവാഹം ചെയ്തതിനു ശേഷം വേലിചാടിയാൽ നല്ല മുട്ടൻ പണികിട്ടും എന്ന് പഠിപ്പിച്ചു.
ഇതെല്ലാം മനസ്സിലാക്കിയ ഒരുത്തൻ മുത്വലാഖ് പോയിട്ട് ഒരു ത്വലാഖ് പോലും ചെയ്യില്ല , ചെയ്യാൻ ധൈര്യപ്പെടില്ല എന്ന് മാത്രമല്ല ത്വലാഖ് എന്ന വാക്ക് അല്പം ഉറക്കെ ആരെങ്കിലും പറയുന്നത് കേട്ടാൽ തന്നെ ബോധക്ഷയം ഉണ്ടാവുകയും ചെയ്യും ..