വെള്ളിയാഴ്‌ച, സെപ്റ്റംബർ 25, 2015

മിനാ അപകടം: ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം !!


മക്ക∙ ഹജ് കര്‍മങ്ങള്‍ക്കിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരിച്ചു. റിയാദിൽ നിന്ന് ഹജ്ജിന് പോയ പാലക്കാട് പുതുക്കോട് അഞ്ചുമുറി സ്വദേശി അബ്ദുൽ ഖാദറാണ് മരിച്ചത്. ഇതോടെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പതിനാറായി. പരുക്കേറ്റവരില്‍ ഒരു മലയാളി ഉള്‍പ്പെടെ 13 ഇന്ത്യക്കാരുണ്ട്. 13 മലയാളികളെ കാണാതായതായും സൂചനയുണ്ട്. for more news details click here 

ചൊവ്വാഴ്ച, സെപ്റ്റംബർ 22, 2015

ഒട്ടകങ്ങളുടെ വംശനാശത്തിന് കാരണം ഈദ് ബലിയെന്ന് മന്ത്രി മേനക !!

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒട്ടകങ്ങളുടെ വംശനാശത്തിന് ബലിപെരുന്നാള്‍ കാലത്തെ ബലി വഴിവെക്കുന്നതായി വനിതാ ശിശുക്ഷേമ മന്ത്രിയും മൃഗാവകാശ പ്രവര്‍ത്തകയുമായ മേനക ഗാന്ധി. 50,000ല്‍ താഴെമാത്രം അവശേഷിക്കുന്ന ഒട്ടകങ്ങളെ ബലിക്കായി കേരളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി കടത്തുകയാണെന്ന് ഒരു ദേശീയപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മേനക ആരോപിക്കുന്നു.
രാജസ്ഥാനിലെ ഗ്രാമീണജനത സഞ്ചാരത്തിനും നിത്യോപയോഗ വസ്തുക്കള്‍ കടത്തുന്നതിനും ഉപയോഗിച്ചുപോരുന്ന മൃഗം സംസ്ഥാനത്തിനു പുറത്ത് നടക്കുന്ന അനധികൃത ബലിമൂലം കഴിഞ്ഞ 10 വര്‍ഷംകൊണ്ട് നാലിലൊന്നായി ചുരുങ്ങി. കേരളം, തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കു പുറമെ ബിഹാറിലൂടെ ബംഗ്ളാദേശിലേക്കും കടത്തുന്നതായി മന്ത്രി പറയുന്നു.

ഈദിന് മുന്നോടിയായി ഒട്ടകക്കടത്ത് വന്‍തോതിലായിട്ടുണ്ട്. ഒട്ടകങ്ങളെ ഭക്ഷണത്തിനായി അറുക്കുന്നത് കേരള ഹൈകോടതി വിലക്കിയിട്ടുണ്ടെങ്കിലും പൊലീസിന്‍െറ അനാസ്ഥമൂലം ഒട്ടകങ്ങളെ രാജ്യം മുഴുവന്‍ എത്തിക്കുകയാണ് സംഘങ്ങള്‍. ഇസ്ലാമിക മര്യാദകള്‍ പ്രകാരവും ഒട്ടകബലി അസാധുവാണെന്ന് പറയുന്ന മേനക ആടിനു പകരം ഇപ്പോള്‍ ഒട്ടകത്തെ അറുക്കുന്നതുപോലെ നാളെ കടുവയെ അറുക്കുന്നത് ഫാഷനായി മാറിയേക്കുമെന്നും ആശങ്കപ്പെടുന്നു. പ്രവാചകന്‍ ഇബ്രാഹീമിനോട് മകനു പകരം ആടിനെ അറുക്കാനാണ് നിര്‍ദേശിച്ചത്. ബലിക്കു മുമ്പ് മൃഗങ്ങളെ ഇണക്കിയെടുക്കണമെന്നും ക്രൂരത പാടില്ളെന്നുമുള്ള വ്യവസ്ഥകളും ഒട്ടകബലിയില്‍ പാലിക്കപ്പെടുന്നില്ളെന്നും മേനക പറയുന്നു.

ലബ്ബൈകല്ലാഹുമ്മ ലബ്ബൈ..ലബ്ബൈക ലാ ഷരീകലക ലബ്ബൈക !!


ലബ്ബൈകല്ലാഹുമ്മ
ലബ്ബൈ..ലബ്ബൈക ലാ ഷരീകലക
ലബ്ബൈ..ഇന്നൽ ഹംദ വൻനിഹ്മത ലകവൽ
മുൽക് ലാ ഷരീകലക്"
ഭൂമിയുടെ നാനാ ഭാകതുനിന്നും ഒരൊറ്റ
സ്ഥാനത്തേക്ക്, കറുത്തവനും, വെളുത്തവനും,
കുടിലിൽ നിന്നിറങ്ങിയവനും,
കൊട്ടാരത്തിൽ നിന്ന് വന്നവനും
എല്ലാവരും തുല്ല്യർ,ഒരേ വസ്ത്രം,
ഒരൊറ്റ മനസ്, ഒരേ നിയ്യത്ത്, നാവിൻ
തുമ്പിൽ ഒരൊറ്റ മന്ത്രം.
"അസ്വലാതു വസ്വലാമു അലൈക യാ
റസൂലല്ലാഹ്"
ലോഗത്തിന്റെ നായകൻ മുത്ത് നബി
(സ)യുടെ റൗളാ ഷരീഫ്, അഞ്ചു നേരം
മുന്നിട്ടു നിന്ന കഅബാലയം, ഇബ്രാഹീം
നബിന്റെയും ഭാര്യ ഹാജറ ബീവി (റ)
യുടെയും മകൻ ഇസ്മായിലിന്റെ
തേനൊലി ഉതിരുന്ന സംസം കിണർ,
ധീരതയുടെ ആവേശം മായാത്ത യുദ്ധ
കളങ്ങൾ, ചരിത്രത്തിൽ പാടികേട്ട
സ്വഹാബതുകളെയും, നബിമാരുടെയും,
ബീവിമാരുടെയും കബറുകൾ,ചുമ്പികാൻ
മനസ് കൊതിക്കുന്ന ഹജറുൽ അസ്വത്.
എല്ലാം കൺ മുന്നിൽ. തക്ബീർ ധ്വനികൾ
വാനിൽ ഉയരുന്നു,
പരിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് തുടക്കം....
----------------------
ജീവിതത്തിൽ ഒരു തവണ എങ്കിലും ആ
പുണ്ണ്യ നാട് കണ്ണാൽ കാണാൻ
ഭാഗ്യം താ അല്ലാഹ്..അമീൻ..
അമീൻ...അമീൻ.

ബുധനാഴ്‌ച, സെപ്റ്റംബർ 16, 2015

പ്രിയമുള്ളവരായിരിക്കണം, നാഥനിങ്കൽ !!

സദഖ (ദാനധർമം)യെന്നും സകാത്തെ (നിർബന്ധ ദാനധർമം)ന്നും കേൾക്കുമ്പോൾ ആ പഴയ സംഭവം ഉടൻ മനസിൽ പോസ്റ്റ് ചെയ്യപ്പെടും. പെട്ടെന്നൊന്നും ഡിലീറ്റാകാത്ത, ന്യൂ ജനറേഷൻ സിനിമ പോലെ കഥ കേൾക്കുമ്പോൾ നനുനനുത്ത ചിരി ഉൗറി വരികയും എന്നാൽ പിന്നീട് ആലോചിക്കുമ്പോൾ സഹതാപം തോന്നുകയും ചെയ്യുന്ന ഒരു സംഭവം. ഒരു റമസാനാണ് അത് നടന്നത്. നാട്ടിലെ സമ്പന്നരിലൊരാൾ എല്ലാ റമസാനും പാവങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്യുമായിരുന്നു. അത് പക്ഷേ, ഒരു കൈ നൽകുമ്പോൾ മറുകൈ അറിയരുതെന്ന വേദവാക്യം അനുസരിച്ചല്ല, വൻ പബ്ളിസിറ്റി നൽകി തന്നെ. നോമ്പിന്റെ പതിനേഴാം രാത്രി അയാളുടെ വലിയ വീടിന് മുൻപിൽ സമ്മേളനത്തിനെന്ന പോലെ ആളുകൾ തടിച്ചുകൂടും. മൈലുകൾക്കപ്പുറത്ത് നിന്നെത്തുന്നവർ തലേന്ന് രാത്രി തന്നെ ചുറ്റുവട്ടത്ത് തമ്പടിക്കും. ഇതിൽ അർഹരും അനർഹരുമുണ്ട്. ഇത് കണ്ട് അയാൾ അഹംഭാവത്തോടെ ചിരിച്ചു. പരിചിതരായവർക്ക് കൂടുതൽ കാശും അപരിചിതർക്ക് (അവർ നിർധനരാണെങ്കിൽ പോലും) ചെറിയ തുകയും. അതായിരുന്നു വിതരണത്തിന് സ്വീകരിച്ച മാനദണ്ഡം. ഒാരോ റമസാനിലും സകാത്ത് സ്വന്തമാക്കാനെത്തുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. ഒരു റമസാന് പണം വിതരണം ചെയ്യുമ്പോൾ കശപിശയായി; അടിപിടിയിലെത്തി. അക്രമാസക്തമായ ആൾക്കൂട്ടം അയാളുടെ വീടിന് നേരെ കല്ലെറിഞ്ഞു. വൻ നാശനഷ്ടം നേരിട്ടു. അതോടെ ആണ്ടുനേർച്ച പോലെ കൊണ്ടാടിയിരുന്ന ചക്കാത്ത് പരിപാടി സമ്പന്നൻ ഉപേക്ഷിച്ചു.

ബുധനാഴ്‌ച, സെപ്റ്റംബർ 09, 2015

വിമാനത്തില്‍ മദ്യം വിളമ്പിയില്ല: മുസ്‌ലിം യുവതിയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു !!

ന്യൂയോര്‍ക്ക്: വിമാനത്തില്‍ മദ്യം വിളമ്പാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി മുസ്‌ലിം യുവതി. ജെറ്റ് എക്‌സ്പ്രസ് വിമാനത്തില്‍ ജോലി ചെയ്യുന്ന കാരി സ്റ്റാന്‍ലി എന്ന മുസ്‌ലിം യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജോലിയില്‍ വിവേചനം കാണിച്ചെന്ന് വ്യക്തമാക്കി അറ്റ്‌ലാന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിമാനകമ്പനിക്കെതിരെ യുവതി എംബ്ലോയ്‌മെന്റ് ഓപ്പര്‍ച്യൂനിറ്റി കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. തന്റെ വിശ്വാസത്തിന് എതിരായത് കൊണ്ടാണ് മദ്യം വിളമ്പാതിരുന്നതെന്ന് കാരി സ്റ്റാന്‍ലി പരാതിയില്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പാണ് സ്റ്റാന്‍ലി ജോലിയില്‍ പ്രവേശിക്കുന്നത്. ഇസ്‌ലാം മതം സ്വീകരിക്കുന്നത് കഴിഞ്ഞ വര്‍ഷവും. മദ്യം വിളമ്പുന്നത് തന്റെ വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് പിന്നീടാണ് അറിയുന്നതെന്നും യുവതി പറയുന്നു. കഴിഞ്ഞ ജൂണില്‍ തന്നെ മദ്യം വിളമ്പാന്‍ മറ്റു ജോലിക്കാരെ ഏര്‍പ്പെടുത്തണമെന്ന് സൂപ്പര്‍വൈസറോട് ആവശ്യപ്പെട്ടിരുന്നതായി യുവതി വ്യക്തമാക്കുന്നു. സഹപ്രവര്‍ത്തകന്റെ പരാതിയെതുടര്‍ന്നാണ് കാരിക്കെതിരെ അധികൃതര്‍ നടപടിയെടുത്തത്. സ്റ്റാന്‍ലി ശിരോവസ്ത്രം ധരിക്കുന്നതിനെക്കുറിച്ചും ഇയാള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം സ്റ്റാന്‍ലിയുടെ പരാതിയെക്കുറിച്ച് പ്രതികരിക്കാന്‍ വിമാന അധികൃതര്‍ തയ്യാറായില്ല.

courtesy; (chandrikadaily.)

ബുധനാഴ്‌ച, സെപ്റ്റംബർ 02, 2015

മയ്യിത്ത് പരിപാലനവും, നമസ്കാരവും - '' മയ്യിത്ത്‌ നമസ്കാരം '' ആപ്ലിക്കേഷന്‍ !!

അസ്സലാമു അലൈക്കും,
ഓരോ മുസ്ലിം സഹോദരങ്ങളും അറിഞ്ഞിക്കേണ്ടതായ മയ്യിത്ത് പരിപാലനത്തെ കുറിച്ചും നമസ്കാരത്തെകുറിച്ചും വളരെ ലളിതമായി വിശദീകരിക്കുന്ന ഒരു ആപ്ലിക്കേഷന്‍ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. '' മയ്യിത്ത്‌ നമസ്കാരം '' എന്നാണീ ആപ്ലിക്കേഷന്‍റെ പേര്.

                 മരണം ഒരു യാഥാര്‍ത്ഥ്യമാണ്, അത് നമുക്കിടയില്‍ അപ്രതീക്ഷിതമായി എന്നും സംഭവിച്ച് കൊണ്ടേയിരിക്കുന്നു, ഒരു മുസ്ലീമിനെ സംബന്ധിടത്തോളം ഒരു മയ്യിത്തിന് വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം ആ മയ്യിത്തിന് വേണ്ടി നിസ്കരിക്കലും കബറടക്കത്തില്‍ പങ്കു ചേരലും അവര്‍ക്ക് വേണ്ടി ദുആ ( പ്രാര്‍ത്ഥന ) ചെയ്യലുമാണ് . ഇതിനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ നാമെല്ലാവരും മദ്രസകളില്‍ പഠിച്ചിട്ടുണ്ടെങ്കിലും ചില കൂട്ടുകാര്‍ക്ക്  മറന്നു പോയിരിക്കാം മറന്നു പോയിട്ടില്ലാത്തവര്‍ക്ക് ഒന്ന് കൂടി ഓര്‍മ്മപ്പെടുത്താം .എന്തായാലും നാം ഓരോരുത്തരും നമ്മുടെ ഉറ്റവര്‍ക് വേണ്ടി സ്വയം ചെയ്തു കൊടുക്കേണ്ടതായ ഈ കാര്യങ്ങള്‍ക്ക്  വേണ്ടി അന്യരായ, തങ്ങളുടെ ഉറ്റവരോട് സ്നേഹമുണ്ടാവാന്‍ സാധ്യതയില്ലാത്ത വല്ലവരുടേയും സഹായം തേടേണ്ടി വരാതിരിക്കാന്‍ ഈ  ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യൂ കുറേശ്ശെയായി എങ്കിലും പഠിക്കുക . എന്തേലും സംശയവുമുണ്ടാവുകയാണെങ്കില്‍ പണ്ഡിതരോട് ചോദിച്ച് കൂടുതല്‍ മനസ്സിലാക്കുകയും ചെയ്യുക.ഈ ആപ്ലിക്കേഷന്‍  ഡെവലപ്പ് ചെയ്തവരെയും  നമ്മേയും  എല്ലാവരെയും  റബ്ബ്  അനുഗ്രഹിക്കട്ടേ ആമീന്‍.....


NOTE : ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ നെറ്റ് ഓഫ് ആയിരിക്കാന്‍ ശ്രദ്ധിക്കുക.അല്ലേല്‍ പരസ്യങ്ങള്‍ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം....

ചൊവ്വാഴ്ച, സെപ്റ്റംബർ 01, 2015

മുഹമ്മദെന്ന സ്നേഹം..! !

6 മാസം ഗർഭിണിയായ ഭാര്യ ആമിനയെ 

തനിച്ചാക്കി ഉപജീവനത്തിനുള്ള മാർഗ്ഗം തേടി 
പോകവെയാണ് അബ്ദുള്ള മരുഭൂമിയിൽ 
മരിച്ചു വീണത്.

പിതാവ് ജീവിച്ചിരിപ്പില്ലാതെ 
ആ കുഞ്ഞ് ജന്മം എടുത്തു. 
അറേബ്യൻ രീതി അനുസരിച്ചു 
കുഞ്ഞുങ്ങളെ മുലയൂട്ടാൻ കൊടുക്കുമായിരുന്നു. 
പക്ഷെ പിതാവ് മരിച്ചതിനാൽ കുറഞ്ഞ 
പ്രതിഫലമേ ലഭിക്കൂ എന്നതിനാൽ 
ആ കുഞ്ഞിനെ ഏറ്റെടുക്കാൻ ആരും വന്നില്ല.
അവഗണനയുടെ കയ്പുനീർ ജനന 
സമയതുതന്നെ കുടിച്ച 
ആ കുഞ്ഞാകുന്നു മുഹമ്മദ്‌. പുണ്യ പ്രവാചകൻ..!
മെലിഞ്ഞൊട്ടിയ മുലയൂട്ടുകാരി ഹലീമയ്ക്ക് 
ഒരു കുഞ്ഞിനേയും ലഭിക്കാഞ്ഞ് അവസാനം 
മുഹമ്മദിനെ ഏറ്റെടുത്തു. അതോടെ ഹലീമയുടെ 
വീട്ടിൽ ഐശ്വര്യം നൃത്തമാടി. അഞ്ചു 
വർഷത്തോളം ഹലീമയുടെ വീട്ടിൽ നിന്നും, 
ഇടയ്ക്കിടെ ഉമ്മയെ സന്ദർശിച്ചും 
ആ കുഞ്ഞു വളർന്നു. അവനു ആറ് 
വയസ്സായപ്പോൾ മനസ്സില്ലാ 
മനസ്സോടെയാണ് ഹലീമ , മുഹമ്മദിനെ 
ആമിനയ്ക്ക് തിരികെ ഏൽപ്പിച്ചത്
ആമിന മകനോട്‌ പറഞ്ഞു
'' മോനെ നമുക്ക് കുറച്ചു ബന്ധുക്കളുണ്ട്, 
അവരെ നിനക്ക് പരിചയപ്പെടുത്താം..ഉപ്പ 
മരിച്ച എന്‍റെ കുഞ്ഞിനു നാളെ അവർ 
ഒരു തുണയായേക്കും ..''
ഒരു വേലക്കാരിക്കൊപ്പം ആ ഉമ്മയും മകനും 
യാത്രഭൂമിയിൽ വെച്ച് 
ആ ഉമ്മയും മരിക്കുകയാണ്. 
പൊന്നുമ്മയുടെ മയ്യിത്തിന്‍റെ 
മുഖത്തെ മണൽ നീക്കി
'' ഉമ്മാ, ഉമ്മാ.. ഇത് മുഹമ്മദാണ് ഉമ്മാ.. ''
എന്നും വിളിച്ചു ഏങ്ങലടിച്ചു കരയാനേ 
ആ ബാലന് കഴിഞ്ഞുള്ളു..
ഇത് കണ്ട ആ വേലക്കാരി പൊട്ടിക്കരഞ്ഞു..
അനാഥനായ മുഹമ്മദിനു കൈ പിടിച്ചു നടക്കാൻ 
ഒരു പിതാവോ, രാത്രി കഥകൾ കേട്ട് ഭക്ഷണം 
കഴിക്കാൻ ഒരു മാതാവോ ഇല്ലായിരുന്നു..
എന്നിട്ടും ആ പൊന്നു മോൻ ആരോടും പരിഭവം 
പറഞ്ഞില്ല. കിട്ടുന്നതു ഭക്ഷിച്ചും, 
ആടുകളെ മേയ്ച്ചു വരുമാനം വീട്ടുകാർക്കു 
നല്കിയും ആ ബാലൻ ജീവിച്ചു
പക്ഷെ ആ മനസ്സിലെ നൊമ്പരം അള്ളാഹു 
അറിഞ്ഞു.അതാ ആ ദിവ്യ കടാക്ഷം 
മുഹമ്മദിനെ തേടി എത്തുകയാണ്.
മാലാഖ ജിബ്രീലിനാൽ ആ ഹൃദയം പുറത്തെടുത് 
കഴുകപ്പെടുകയാണ്.. അവഗണിക്കപ്പെട്ട 
ആ കുഞ്ഞ് തന്‍റെ സത്യസന്ധതയാൽ അൽ അമീൻ 
(സത്യ സന്ധൻ ) എന്ന പേരിൽ മക്കക്കാർക്ക് 
പ്രിയങ്കരൻ ആവുകയാണ്..
പിതാമഹൻ അബ്ദുൽ മുത്വലിബും , 
പിതൃവ്യൻ അബൂത്വാലിബും നല്കിയ സ്നേഹം 
മുഹമ്മദ് ഇരട്ടിയായി തിരിച്ചു കൊടുത്തു.
ഖദീജ ബീവി വന്നപ്പോഴാണ്‌ നബിയുടെ മേൽ 
സ്നേഹം പെയ്തിറങ്ങിയത്. നബിക്കു ഭാര്യ 
മാത്രമായിരുന്നില്ല ബീവി, മാതാപിതാക്കളും 
ആയിരുന്നു. ബീവിയുടെ മരണം കഴിഞ്ഞ് 
വർഷങ്ങൾ കഴിഞ്ഞിട്ടും ഓർമ്മകളിൽ പോലും 
നബി ആ സ്നേഹം നിറച്ചു.
ഒരിക്കൽ ഒരു വൃദ്ധ വരുന്നത് കണ്ട നബി ﷺ
'' അല്ലാഹ് ആരിത് ഹാല, ഹാല?''
എന്നും പറഞ്ഞു ഓടി ച്ചെന്നു കെട്ടിപ്പിടിച്ചു 
ആദരിച്ചു സന്തോഷിപ്പിച്ചു തിരിച്ചയച്ചത് 
കണ്ടു പത്നി ആയിഷ ചോദിച്ചു
''നബിയെ അതങ്ങയുടെ അടുത്ത ബന്ധു 
വല്ലവരുമാണോ?''
നബി ﷺ പറഞ്ഞു
''അല്ല ആയിഷ, കദീജ ഉള്ളപ്പോൾ ഹാല വരാറുണ്ട്,
കദീജയ്ക്കവരെ വലിയ ഇഷ്ടമായിരുന്നു !''
നബിയെ കൊല്ലാൻ മക്കക്കാർ തീരുമാനിച്ച 
രാത്രിയിൽ മക്ക വിടും മുൻപ് മുത്തു നബി 
ചെയ്തത്, തനിക്ക് സൂക്ഷിക്കാൻ ഏല്പ്പിച്ച 
മക്കക്കാരുടെ പണമെല്ലാം കണക്കെഴുതി 
കിഴികളാക്കി അലിയെ എല്പ്പിക്കുകയായിരുന്നു.
നബിയെ കൊല്ലാൻ വരുന്നവരുടെ വലിയ തുകകളും 
അതിലുണ്ടായിരുന്നു...!
മനസ്സിനു കുഷ്ഠം ബാധിച്ച ആളുകൾക്ക് 
ആ നന്മ മനസ്സിലായില്ല.
ഇനി മനസ്സിലാവുകയുമില്ല..
മരുഭൂമിയിൽ മരിച്ച ഉമ്മാന്‍റെ മയ്യിത്ത് 
നോക്കി എങ്ങിക്കരഞ്ഞ അഞ്ചു വയസ്സുകാരൻ , 
തന്‍റെ അറുപതാം വയസ്സിലും പാതിരാത്രിയിൽ 
ആരും കാണാതെ ഉമ്മാന്‍റെ ഖബറിൽ ചെന്ന്
'മുഹമ്മദാണ് ഉമ്മാ '' എന്നും പറഞ്ഞ് എങ്ങിക്കരയുമായിരുന്നു.
ഏതൊരു സ്ത്രീയാണോ അന്നാ മരണത്തിനു 
സാക്ഷിയായത്.., ആ വേലക്കാരി,
അവരുടെ മരണം വരെ മുഹമ്മദിനാൽ സംരക്ഷിക്കപെട്ടു . 
മരണസമയത്ത് ആ സ്ത്രീ പറഞ്ഞത്രേ..
''പൊന്നുമോനെ, നീ നബിയായിട്ടും...ഏങ്ങിക്കരയുന്ന 
ആ അഞ്ചുവയസ്സുകാരന്‍റെ മുഖംതന്നെയാണല്ലോ നിനക്കിപ്പോഴുമുള്ളത്''
അതെ പോലെ ഹലീമ എന്ന ''ഉമ്മ'' യേയും നബി ﷺ 
സംരക്ഷിച്ചു. നബിയിൽ വിശ്വസിക്കവേ അവർ പറഞ്ഞത്..
''ഈ മക്കയിൽ എന്‍റെ മോനെയല്ലാതെ 
ദൈവം ആരെ നബിയാക്കാനാണ് ?''
അന്ത്യ പ്രവാചകനാക്കി തന്നെ അനുഗ്രഹിച്ച
നാഥനു നിസ്കരിച്ചു നീരു വന്ന കാലുമായി, 
നോമ്പ് എടുത്ത് പട്ടിണി കിടന്ന വയറുമായി 
നടന്നിട്ടും നബിക്കു ത്യപ്തി വന്നില്ല.
'' ഞാൻ എന്‍റെ നാഥനോട് നന്ദി കാണിക്കേണ്ടേ ആയിഷാ ?''
എന്ന് അവിടുന്നു പറയുമായിരുന്നു.
പക്ഷെ , ഏതു സ്നേഹവും ഉറവെടുക്കുന്ന 
അല്ലാഹു ആ സ്നേഹം ഉടനെ നബിക്കു 
തിരിചു നല്കി. അതാകുന്നു സ്വലാത്ത്!
മഹാ മന്ത്രം !! സകല ദു:ഖങ്ങൾക്കുമുള്ള പ്രതിവിധി !!!
ആത്മഹത്യയിൽ മുഹമ്മദിന്‍റെ അനുയായികൾ 
ഇന്നും ഒരു ശതമാനം പോലും ഇല്ലാത്തതിന്‍റെ 
ഉത്തരമാണ്‌ സ്വലാത്ത്.
“ 
സ്വല്ലല്ലാഹു അലാ മുഹമ്മദ്‌
സ്വല്ലല്ലാഹു. അലൈഹിവസല്ലം..!
( നബിയുടെ മേൽ ദൈവ ശാന്തിയും, കാരുണ്യവും വർഷിക്കട്ടെ )
ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലുന്ന ആളുടെ മേൾ 
ദൈവം പത്തു പ്രാവശ്യം ശാന്തി വർഷിക്കും. 
ദൈവം ശാന്തി വർഷിച്ചാൽ
പിന്നവിടെ ദു:ഖമില്ല.
ഇന്നും ഒരു പാടു സഹോദരീ സഹോദരന്മാരുടെ 
തുറുപ്പു ശീട്ടാണു സ്വലാത്ത്. ദിവസം 
നൂറു തവണയെങ്കിലും രാവും പകലും 
പതിവാക്കിയാൽ അറിയാം അതിന്‍റെ മഹത്വം.
അതു ചൊല്ലുമ്പോൾ ഓർക്കുക..
ആർക്കും വേണ്ടാതെ കിടന്ന ആ പിഞ്ചു പൈതലിനെ..
മരുഭൂമിയിൽ ഉമ്മയുടെ മയ്യിത്ത് കെട്ടിപ്പിടിച്ചു
കരയുന്ന ആ ബാലനെ..
മണലാരണ്യത്തിൽ ഒറ്റയ്ക്കിരികുന്ന ഒരു യുവാവിനെ..
ഓർക്കാൻ ഒരുപാട് ഓർമ്മകൾ ഉണ്ടായിട്ടും.. 
തന്‍റെ മരണ വേദനയിൽ പോലും.. 
മുത്തു നബി, പുണ്യ നബി , 
പുന്നാര പൂമുത്തായ മുഹമ്മദ്‌ നബി ﷺ 
ഓർത്തത് നമ്മെയാണ്‌..
'' എന്‍റെ ഉമ്മത്തീ.. എന്‍റെ ഉമ്മത്തീ.. അല്ലാഹുവേ 
എന്‍റെ ഉമ്മത്തിനെ നീ കൈ വിടരുതേ...”
എണ്ണമില്ലാത്ത സ്വലാത്തുകളിലൂടെ ആ സ്നേഹം
നാം തിരിച്ചു കൊടുക്കുക..
'' അല്ലാഹുവേ എന്‍റെ നബിയെ സ്നേഹിക്കുന്നവരെ, പട്ടിണിപ്പാവമെങ്കിൽ പോലും.. നീ എന്നോട്
ചേർത്തു നിർത്തുക...
നബിയെ വെറുക്കുന്നവരെ.., 
അതൊരു ചക്രവർത്തിയാണെങ്കിൽ പോലും.. 
നീ എന്നിൽ നിന്നും അകറ്റി നിർത്തുക..
എന്‍റെ സ്നേഹത്തിന്‍റെ അളവുകോൽ മുഹമ്മദാക്കുക..
എന്‍റെ ഹൃദയത്തിൽ മുഹമ്മദെന്നു നീ മുദ്ര വെക്കുക..''
നാഥാ.. മറ്റാർക്കും നല്കാത്ത പദവികളും, അനുഗ്രഹങ്ങളും
എന്‍റെ നബിക്ക് വർഷിക്കുക. ഞങ്ങളുടെ സ്നേഹവും, 
സ്വലാതും, നനമകളും, അവിടുത്തെ അറിയിക്കുക..
അവിടുന്ന് കാണാൻ ആഗ്രഹിക്കുന്ന,സ്നേഹിക്കുന്ന 
ആ വിഭാഗത്തിൽ ഞങ്ങളെയും നീ ഉൾപ്പെടുത്തുക..
'' അല്ലയോ ശിഷ്യരേ, എന്‍റെ ചില അനുയായികൾ 
വരാനിരിക്കുന്നു...
അവരെന്നെ കണ്ടിട്ടില്ല, 
എന്നിട്ടും അവരെന്നിൽ വിശ്വസിക്കുന്നു.. 
എന്നെ അവർ അന്ധമായി സ്നേഹിക്കുന്നു.. 
ഞാനവരെയും സ്നേഹിക്കുന്നു.. 
അവരെന്നെ കാണാൻ അതിയായി ആഗ്രഹിക്കുന്നു.. 
ഞാൻ അവരേയും കാണാൻ അതിയായി ആഗ്രഹിക്കുന്നു.. 
അവരെന്നിൽ പെട്ടവരാണ്...ഞാൻ അവരിലും പെട്ടവനാണ് ..''