ബുധനാഴ്‌ച, സെപ്റ്റംബർ 10, 2014

ചേരമാന്‍ പെരുമാളിന്‍െറ ജീവിതം സിനിമയാകുന്നു !!

കൊടുങ്ങല്ലൂര്‍: ചേരമാന്‍ പെരുമാളിന്‍െറ ഐതിഹാസിക ജീവിതത്തിന് ചലച്ചിത്രാവിഷ്കാരം. മലയാളിയുടെ പ്രിയനടന്‍ മമ്മൂട്ടി ചേരമാന്‍ പെരുമാളായി വേഷമിടുമ്പോള്‍ ആറ്റന്‍ബറോവിന്‍െറ ഗാന്ധിചിത്രത്തില്‍ ഗാന്ധിജിയെ അനശ്വരനാക്കിയ ബെന്‍കിങ്സിലി തുല്യപ്രാധാന്യമുള്ള മാലിക്ബിന്‍ ദിനാറിനെ അവതരിപ്പിക്കുന്നു.‘ദി കംപാനിയന്‍’എന്ന ബഹുഭാഷാ ബിഗ്ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് പ്രമുഖ ബോളിവുഡ് സംവിധായകന്‍ ഷുജ അലിയാണ്.ചേരമാന്‍ പെരുമാളിന്‍െറ ജീവിതവും മാലിക്ബിന്‍ ദിനാറിന്‍െറ സഞ്ചാരങ്ങളുമാണ് ‘ദി കംപാനിയ’ന്‍െറ പ്രമേയം.