Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 23, 2015

കരിന്ജീരകവും, പ്രവാചക വൈദ്യവും !!

അബൂഹുറൈറ (റ) യില്‍ നിന്നും നിവേദനം ചെയ്ത ഒരു ഹദീസില്‍ കാണാം. പ്രവാചകന്‍ പറഞ്ഞു: കരിഞ്ചീരകം നിങ്ങള്‍ നിര്‍ബന്ധമാക്കുക. അതില്‍ മരണമൊഴികെ എല്ലാ രോഗങ്ങള്‍ക്കുമുള്ള ശമനമുണ്ട് (തുര്‍മുദി).

അനവധി ഫലങ്ങളും ഔഷധ മൂല്യങ്ങളുമടങ്ങിയതാണ് കരിഞ്ചീരകം. ഫോസ്‌ഫേറ്റ്, അയേണ്‍ (ഇരുമ്പ്), ഫോസ്ഫറസ്, കാര്‍ബണ്‍ ഹേഡ്രേറ്റ് തുടങ്ങിയവ അതില്‍ അടങ്ങിയിരിക്കുന്നു. അതിന്റെ ഇരുപത്തിയെട്ട് ശതമാനത്തോളം ഏറെ ഉപകാരപ്രദമായ എണ്ണയാണ്. കൂടാതെ, വൈറസിനെയും മറ്റു സൂക്ഷ്മാണുക്കളെയും നഷിപ്പിക്കുന്ന ജൈവപ്രതിരോധ ഘടകങ്ങള്‍, കാന്‍സറിനെ പ്രതിരോധിക്കുന്ന കരോട്ടിന്‍, ശക്തവും ഉന്മേഷ ദായകവുമായ ജനിതക ഹോര്‍മോണുകള്‍, മൂത്രത്തെയും പിത്തത്തെയും ഇളക്കിവിടുന്ന ഡ്യൂററ്റിക്, ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകള്‍, അമ്ലപ്രതിരോധങ്ങള്‍ തുടങ്ങിയവയും അതില്‍ അടങ്ങിയിരിക്കുന്നു (മുഅ്ജിസാത്തുശ്ശിഫാഅ്: 14).
അനവധി രോഗങ്ങള്‍ക്കുള്ള മരുന്നാണ് കരിഞ്ചീരകം. ഉഷ്ണവീര്യമുള്ളതാണെന്നതുകൊണ്ടുതന്നെ ശൈത്യരോഗങ്ങളെ അത് ഇല്ലാതാക്കുന്നു. നീരും മറ്റും കാരണമായുണ്ടാകുന്ന നെഞ്ചു വേദനക്കും അത് ശമനമാണ്.കരിഞ്ചീരകവുമായി ബന്ധപ്പെട്ട പ്രവാചക നിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനപ്പെടുത്തി സ്വഹാബികള്‍ ചികിത്സ നടത്തുകയും ഫലം കാണുകയും ചെയ്തിരുന്നു. ഖതാദ (റ) പറയുന്നു:

ബുധനാഴ്‌ച, ഒക്‌ടോബർ 21, 2015

മുഹറത്തിലെ നോമ്പ് !!

നബി ﷺ തങ്ങൾ പറഞ്ഞു 
റമളാൻ നോമ്പിന് ശേഷം ഏറ്റവും മഹത്വമുള്ള നോമ്പ് അത് മുഹറത്തിലെ നോമ്പ് ആണ് (മുസ്ലിം )

നിങ്ങളിത് മറക്കരുത്
വരുന്ന വ്യാഴം, വെള്ളി ദിവസങ്ങൾ
നമുക്ക് നോമ്പ് നോൽക്കണം.
(മുഹറം 9, 10,)
പറഞ്ഞറിയിക്കാനാവാത്ത പുണ്യമാണ്.
നിങ്ങളും ചെയ്യണം,
വീട്ടുകാരെ, ഫ്രന്റ്സിനെക്കൊണ്ട് ചെയ്യിപ്പിക്കണം

അന്നേ ദിവസം കുടുംബത്തിൽ വിശാലത ചെയ്യൽ
                                                          അതായത്
                            നല്ല ഭക്ഷണൊക്കെയുണ്ടാക്കി നല്ലൊരു സന്തോഷകരമായ                                               അന്തരീക്ഷമുണ്ടാകുക എന്നത് വലിയ പുണ്യമാണ്
                                          മറക്കരുത്  
സന്തോഷവും 
പുണ്യവും 
ബർക്കത്തും 
               നമുക്കും നാട്ടിലും വീട്ടിലുമൊക്കെ വേണം...
      ഈ സന്ദേശം മറ്റുള്ളവർക്ക് കൂടി എത്തിക്കൂ.

ചൊവ്വാഴ്ച, ഒക്‌ടോബർ 20, 2015

ഞായറാഴ്‌ച, ഒക്‌ടോബർ 18, 2015

പ്രവാചക ചരിത്രത്തിലൂടെ !!


ബനൂ സഅദ ഗോത്രത്തിലെ സ്ത്രീകളും പുരുഷന്മാരും മരുഭൂമിയില്‍ നിന്നും മക്ക ലക്ഷ്യമാക്കി വരികയാണ് . മരുഭൂമിയിലെ ഒരു ഗോത്ര വിഭാഗമാണ്‌ബനൂ സഅദ . അവരുടെ വരവിന്റെ ലക്‌ഷ്യം മക്കയിലെ മുലയൂട്ടുന്ന പ്രായത്തിലുള്ള കുട്ടികളാണ്. ആ കാലത്ത് മക്കയിലെ കുലീന കുടുംബങ്ങളിലെ ആചാര പ്രകാരം ഒരു കുട്ടി ജനിച്ച് കഴിഞ്ഞാല്‍ മരുഭൂമിയിലെ ചില പ്രത്വേക ഗോത്രങ്ങളിലെ സ്ത്രീകള്‍ക്ക് കുട്ടികളെ മുലയൂട്ടാന്‍ നല്‍കും. പിന്നീടാ കുട്ടികള്‍ ആ സ്ത്രീകളുടെ മുലയും കുടിച്ച് മരുഭൂമിയുടെ സ്വച്ഛവും സ്വതന്ദ്രവുമായ ലോകത്ത് വളരും. ഇങ്ങനെ മുലയൂട്ടുന്ന സ്ത്രീകളുടെ പ്രധാന വരുമാനം കുട്ടികളുടെ പിതാക്കള്‍ നല്‍കുന്ന പ്രതിഫലങ്ങളാണ് .

തിങ്കളാഴ്‌ച, ഒക്‌ടോബർ 12, 2015

ചൊവ്വാഴ്ച, ഒക്‌ടോബർ 06, 2015

യദാർത്ഥ ദാമ്പത്യത്തിന്റെ നിർവചനമെന്ത് ?

വളരെ ചെറിയ വരുമാനമുള്ള ഒരു കുടുംബം... ഭർത്താവിനു ചെറിയ ജോലി ....
ഏതൊരു ഭാര്യയേയും പോലെ ചെറിയ ചില ആഗ്രഹങ്ങള്‍ അവളില്‍ ഉണ്ടായിരുന്നു. പക്ഷേ പരിഭവങ്ങളില്ല... കാരണം അവര്‍ക്ക് തമ്മില്‍ പരസ്പര ധാരണ ഉണ്ടായിരുന്നു ...

ഒരിക്കല്‍ അനുരാഗം പെയ്തിറങ്ങുന്ന ഒരു സായാഹ്നത്തില്‍ അവള്‍ പറഞ്ഞു:
'ഈ ചെമ്പ് മോതിരം മാറ്റി ഞാനൊരു വെള്ളി മോതിരം ധരിച്ചാല്‍ നല്ല ഭംഗിയുണ്ടാകുമോ?.
അയാളുടെ ഉള്ള് പിടഞ്ഞു. ആഗ്രഹമില്ലാഞ്ഞിട്ടല്ല.
പക്ഷേ.......അയാള് 'ഉം' എന്ന് പറഞ്ഞ് മിണ്ടാതെയിരുന്നു.

അപ്പോഴാണ് ദ്രവിച്ച് പൊട്ടാറായ പ്രിയതമന്‍റെ വാച്ചിന്‍റെ പട്ട അവള്‍ കണ്ടത്.
അന്ന് രാത്രി മുഴുവന് അവരുടെ ചുണ്ടുകള്‍ അധികമൊന്നും മന്ത്രിച്ചില്ലെങ്കിലും മനസ്സ്
ഒരുപാട് സംസാരിച്ചു... പിറ്റേന്ന് ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ അയാളുടെ മനസ്സിനെ
തലേന്നത്തെ സംഭവം മന്ത്രിച്ചു കൊണ്ടിരുന്നു. അയാള്‍ നേരേ ഒരു വാച്ച് കടയില്‍ പോയി അത് വിറ്റു. ആ പണവും പോക്കറ്റിലുള്ള ഒരല്‍പം തുകയും ചേര്‍ത്ത് ഒരു വെള്ളി മോതിരം വാങ്ങി...!

സ്നേഹത്താല്‍ വിങ്ങുന്ന ഹൃദയവുമായി അയാള്‍ ധൃതിയില്‍ തന്റെ വീട്ടിലെത്തി.
പുഞ്ചിരി തൂകി കൊണ്ട് അവള്‍ അയാളെ ആശ്ലേഷിച്ചു. "നിങ്ങള്‍ക്ക് ഇന്ന് ഞാന്‍ ഒരു സമ്മാനം വാങ്ങി വെച്ചിട്ടുണ്ട്" മിടിക്കുന്ന നെഞ്ചിലേക്ക് തല ചേര്‍ത്ത് വെച്ച് അവള്‍ പറഞ്ഞു. അയാള്‍ക്ക് കൗതുകമായി, റൂമില്‍ പോയി ഒരു പൊതിയുമായി അവള്‍ തിരിച്ചു വന്നു. അത് അയാള്‍ക്ക് നേരേ നീട്ടി. തിളങ്ങുന്ന കണ്ണുകളോടെ അയാള്‍ അതഴിച്ചു നോക്കി.

ഒരു മനോഹരമായ വാച്ച്!! നിറകണ്ണുകളോടെ ഇതെങ്ങനെ വാങ്ങിച്ചു എന്നയാള്‍ ചോദിച്ചു.
അവള്‍ തല പതിയെ താഴ്ത്തികൊണ്ട് മറുപടി പറഞ്ഞു: "എന്റെ പാദസരം വിറ്റു."
പോക്കറ്റില്‍ പതിയെ കൈയിട്ട് അയാള്‍ വെള്ളി മോതിരം എടുത്ത് അവളുടെ കൈവിരലിലണിയിച്ചു. അവളുടെ നിറഞ്ഞ കണ്ണുകൾ അയാള്‍ തുടച്ചു...!!!

രണ്ട് ശരീരങ്ങള്‍ ഒന്നിക്കലല്ല ദാമ്പത്യം. മനസ്സ് മനസ്സിലേക്ക് വിലയം പ്രാപിക്കലാണത്. കാണാമറയത്ത് വിദൂര ദിക്കിലെവിടെയോ ഒറ്റപ്പെട്ടു പോയ രണ്ട് ശരീരങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു വരുന്ന അദൃശ്യമായ ഒരു പാലമുണ്ട്. അതാണ് മനസ്സ്. മതിലുകള്‍ തുളച്ച് കാതങ്ങള്‍ താണ്ടി മനസ്സ് മനസ്സിനോട് സംവദിക്കുന്ന ഉജ്ജ്വലമായ രസതന്ത്രമുണ്ട് യഥാർത്ഥ ദാമ്പത്യത്തില്‍...
കുടുംബ ബന്ധങ്ങളൊക്കെ അഴിയാത്ത ഊരാ കുടുക്കുപോലെ കൊണ്ടു നടക്കുകയും വല്ല വിവാഹ ചടങ്ങിലോ പൊതു വേദിയിലോ മാതൃകാ ദമ്പതികളായും ജീവിക്കുന്നവരുടെ കാല്‍ ചുവട്ടിലേക്ക് ഇത് സമര്‍പ്പിക്കുന്നു ...സ്നേഹം മനസ്സില്‍ സൂക്ഷിച്ച് അത് പ്രകടിപ്പിക്കാതെ ജീവിച്ചിട്ട് എന്തു കാര്യം?

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത